തിരുവനന്തപുരത്ത് അര്‍ധരാത്രി റെയിൽവേ ട്രാക്കിലൂടെ ബൈക്കോടിച്ച് കമിതാക്കളുടെ സാഹസം... അട്ടിമറിയോ, ആത്മഹത്യാശ്രമമോ?

പാറശ്ശാലയ്ക്ക് സമീപം എയ്തുകൊണ്ടാന്‍ കാണിയിൽ ഞായറാഴ്ച അര്‍ധരാത്രി റയില്‍വെ ട്രാക്കില്‍ യുവതീ യുവാക്കൾ നടത്തിയ അതിസാഹസികതയിൽ ഞെട്ടിരിക്കുകയാണ് റെയിൽ വേ അധികൃതർ. ചെന്നൈ ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പാണ് പെണ്‍കുട്ടിയേയും കൂട്ടി യുവാവ് ട്രാക്കിലൂടെ ബൈക്കില്‍ പാഞ്ഞ് റെയിൽ വേ അധികൃതരെ ഞെട്ടിച്ചത്. ട്രാക്കിലൂടെ സഞ്ചരിച്ച് പരിഭ്രാന്തി ഉയര്‍ത്തിയതോടെ ദുരന്തമൊഴിവാക്കാന്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് 20 മിനിറ്റ് നിര്‍ത്തിയിട്ടു.
ട്രെയിന്‍ വരുന്നതിനായി ലവല്‍ ക്രോസിലെ ഗേറ്റ് അടയ്ക്കുന്നതിന് തൊട്ട് മുന്‍പ് ബൈക്ക് പാളത്തില്‍ കയറ്റി ട്രാക്കിലൂടെ ഓടിച്ചുപോവുകയായിരുന്നു. ഉടന്‍ തന്നെ ഗേറ്റ് കീപ്പര്‍ ബൈക്ക് പോയ ദിശയിലുള്ള കണ്ണന്‍കുഴി ലവല്‍ ക്രോസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാരെ വലച്ചുകൊണ്ട് ട്രെയിൻ 20 മിനിറ്റോളം പിടിച്ചിട്ടത്.
അതേസമയം, യാത്ര തുടർന്ന ട്രയിനിന്റെ ലോക്കോ പൈലറ്റ് ട്രാക്കിനരികില്‍ ബൈക്കും യാത്രികരെയും കണ്ടെത്തി. വാഹനനമ്പര്‍ കൈമാറിയിട്ടുണ്ട്. എന്നാൽ ഇത് വ്യാജനമ്പരാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസും റയില്‍വെ സംരക്ഷണസേനയും അന്വേഷണം തുടങ്ങി. സംഭവം ആത്മഹത്യശ്രമമോ, അതോ അട്ടിമറിക്കുള്ള സാധ്യതയോ എന്നതു പൊലീസിന് തീര്‍ച്ചപ്പെടുത്താനായിട്ടില്ല.
https://www.facebook.com/Malayalivartha

























