Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കിഴക്കേകോട്ടയിലും പരിസരങ്ങളിലും തീ പടർന്നുപിടിക്കുമ്പോൾ കേരളം ഓർത്തത് പിണറായി സർക്കാർ പുറത്താക്കിയ ഡിജിപി ജേക്കബ് തോമസിനെ

21 MAY 2019 04:32 PM IST
മലയാളി വാര്‍ത്ത

കിഴക്കേകോട്ടയിലും പരിസരങ്ങളിലും തീ പടർന്നുപിടിക്കുമ്പോൾ കേരളം ഓർത്തത് പിണറായി സർക്കാർ പുറത്താക്കിയ ഡിജിപി ജേക്കബ് തോമസിനെ. സെക്രട്ടേറിയേറ്റ് അനക്സിന്റെ പുതിയ കെട്ടിടത്തിൽ അഗ്‌നിശമനാ സൗകര്യങ്ങളില്ലെന്ന പേരിൽ അഗ്നി സുരക്ഷാ ലൈസൻസ് നൽകാതിരുന്നയാളാണ് ജേക്കബ് തോമസ്. പാറ്റൂരിലെ വിവാദ ഫ്ലാറ്റിന് ലൈസൻസ് നൽകാതിരുന്നതും ഇതേ കാരണം കൊണ്ടു തന്നെ. ലൈസൻസ് നിഷേധിച്ചതിന്റെ പേരിൽ ജേക്കബ് തോമസിനെ യു ഡി എഫ് സർക്കാർ ഫയർ ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.

കിഴക്കേകോട്ടയിലെ വൻ സാമ്പത്തികനഷ്ടത്തിന് കാരണം നഗരസഭയുടെ കെടുകാര്യസ്ഥത മാത്രമാണ് . കടകൾക്കും മറ്റും തോന്നിയ മട്ടിൽ ലൈസൻസ് നൽകുന്നതും ഇടുങ്ങിയ സ്ഥലത്ത് വീടുകൾ നിർമ്മിക്കാൻ അനുമതി നൽകിയതുമാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഭാഗ്യം കൊണ്ടു മാത്രമാണ് ആളപായം ഉണ്ടാകാത്തത്. എന്നാൽ ഒരു ഫയർമാന് പരിക്കേറ്റു.

യാതൊരു നിയന്ത്രണമുമില്ലാതെയാണ് കേരളത്തിൽ കെട്ടിട നിർമ്മാണ ലൈസൻസുകൾ നൽകുന്നത്. വലിയ കടകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അഗ്‌നിസുരക്ഷാ ഉപകരണങ്ങൾ പോലും പല കടകളിലുമില്ല. കിഴക്കേകോട്ടയിൽ കത്തിനശിച്ച കടയിൽ അഗ്നി സുരക്ഷാ ഉണ്ടായിരുന്നോ എന്നും സംശയമാണ്. അക്കാര്യം ഇതുവരെ പുറത്തു വന്നിട്ടില്ല.

കേരളത്തിലെ വൻകിട കെട്ടിട സമുച്ചയങ്ങളിൽ പലതിലും അഗ്നിശമന കവചങ്ങളില്ല. ഉദ്യോഗസ്ഥ തലത്തിൽ അത് കർശനമാക്കിയിരുന്നെങ്കിൽ ഇപ്രകാരമുള്ള ദുരന്തങ്ങൾ സംഭവിക്കുമായിരുന്നില്ല. അഗ്‌നി സുരക്ഷാ കവചമുണ്ടെങ്കിൽ മാത്രം ലൈസൻസ് നൽകാമെന്ന് സർക്കാർ തീരുമാനിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു.

വൻകിട കെട്ടിടങ്ങൾക്ക് ചുറ്റും ഫയർ എഞ്ചിനുകൾ ഓടിയെത്താൻ കഴിയുമെങ്കിൽ മാത്രം ലൈസൻസ് നൽകാമെന്നാണ് ജേക്കബ് തോമസ് ഡി ജി പിയായിരിക്കെ കർശന നിലപാട് സ്വീകരിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിൽ സുരക്ഷ ഒരുക്കാൻ കുറവുണ്ടെങ്കിൽ അത് ചുണ്ടികാണിച്ച് ലൈസൻസ് നൽകാതിരിക്കുന്നവർ സർക്കാർ കെട്ടിടങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതിനെ ജേക്കബ് തോമസ് നഖശിഖാന്തം എതിർത്തു. ഇതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റിന് അഗ്‌നി ശമനാ സുരക്ഷ നൽകാതിരുന്നത്.

അഗ്‌നിബാധ ഉണ്ടാകുമ്പോഴാണ് സർക്കാർ ഉണരുന്നത്. കിഴക്കേകോട്ടയിലും അതു തന്നെയാണ് സംഭവിച്ചത്. കത്തിയ കുടകടക്ക് സമീപത്ത് നിറയെ കടകളും വീടുകളുമാണ്. അതിൽ പലതും പഴയ കെട്ടിടങ്ങളാണ്. ഓരോ കെട്ടിടങ്ങളിലും നടന്നു കയറാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്. വൻകിട വ്യാപാര സ്ഥാപനങ്ങളിലും കെട്ടിട സമുച്ചയങ്ങളിലും അഗ്നിസുരക്ഷാ ഉപകരണങ്ങൾ ഉണ്ടോ എന്ന പോലും സർക്കാർ പരിശോധിക്കാറില്ല. അഥവാ പരിശോധിക്കുന്നുണ്ടെങ്കിൽ തന്നെ വൻ അഴിമതിയാണ് ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നത്. എല്ലാം ശരിയാണെന്ന് രേഖപ്പെടുത്തി പോകുന്ന ഉദ്യോഗസ്ഥരാണ് കേസിലെ പ്രധാന പ്രതികൾ.

മൂന്നു മണിക്കൂർ കൊണ്ടാണ് തീയണച്ചത്. പ്ലാസ്റ്റിക്കും മറ്റും കത്തിയുണ്ടായ പരിസ്ഥിതി മലിനീകരണത്തിന്റെ ആഴം അളക്കാവുന്നതിലുമപ്പുറമാണ്. എന്നാൽ ഇതുകൊണ്ടൊന്നും കേരളം ഉണരില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (33 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (52 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends