Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അദാനി നല്‍കിയ കമ്മീഷന്‍ ഉപയോഗിച്ചാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടനില്‍ പോയതെന്ന് വ്യക്തമാക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ

21 MAY 2019 05:43 PM IST
മലയാളി വാര്‍ത്ത

പ്രമുഖ വ്യവസായിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തുമായ അദാനി നല്‍കിയ കമ്മീഷന്‍ ഉപയോഗിച്ചാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടനില്‍ പോയതെന്ന് വ്യക്തമാക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഖജനാവിലെ പണം കൊണ്ടാണ് ലണ്ടനില്‍ പോയതെങ്കില്‍ തെറ്റില്ല. എന്നാല്‍ ഭാര്യയേയും മകളേയും കൊച്ചുമക്കളേയും കൂടെ കൂട്ടിയത് ശരിയായില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നപ്പോള്‍ മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് പരിശോധിക്കണമെന്നും അദ്ദേഹം കോഴിക്കോട് ആവശ്യപ്പെട്ടു. സാധാരണ മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ ഭാര്യയെ മാത്രമേ കൂടെ കൂട്ടാറുള്ളൂ. ഇത്തവണ കൊച്ചുമകനെ ഉള്‍പ്പെടെ കൊണ്ടുപോയതിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ സ്വഭാവക്കാരാണ്. അതുകൊണ്ട് കേരളത്തില്‍ മോദിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തി പിണറായിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് മാന്യമായി ചര്‍ച്ച നടത്താന്‍ പിണറായിക്കാകുന്നില്ല. ഏറ്റവും മോശം കാര്യങ്ങള്‍ക്ക് അവാര്‍ഡ് ഉണ്ടെങ്കില്‍ പിണറായിക്കാണോ മോദിക്കാണോ കൊടുക്കേണ്ടതെന്ന കാര്യത്തില്‍ ജഡ്ജിംഗ് കമ്മിറ്റിക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നും മുരളീധരന്‍ പരിഹസിച്ചു. ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള മറ്റൊരു കമ്പനി മസാല ബോണ്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കെ.മുരളീധരന്‍ ലണ്ടണന്‍ യാത്രാവിവാദം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത്. 

ബോണ്ടുകള്‍ കുറഞ്ഞ പലിശക്കാണ് വിറ്റതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എട്ട് ശതമാനത്തില്‍ താഴെ പലിശ നിരക്കിലാണ് കേന്ദ്ര സര്‍ക്കാരും വിവിധ ഏജന്‍സികളും മസാല ബോണ്ടുകള്‍ പുറത്തിറക്കിയിട്ടുള്ളതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. 1.3 ശതമാനം പലിശയ്ക്കാണ് കൊച്ചി മെട്രോക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വായ്പ എടുത്തത്്. അതിനാല്‍ ഉയര്‍ന്ന പലിശക്ക് മസാല ബോണ്ട് ഇറക്കി ഭാരം ഭാവി തലമുറയുടെ ചുമലില്‍ വെച്ചുകെട്ടിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ലാവ്‌ലിന്‍ ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 23 മുതല്‍ 27 വരെ തിരുവനന്തപുരത്തുണ്ടായിരുന്നു. ആരൊക്കെയാണ് അവരുമായി ചര്‍ച്ച നടത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിനൊന്നും മറുപടി നല്‍കാന്‍ സര്‍ക്കാരോ, മുഖ്യമന്ത്രിയോ തയ്യാറായില്ല.

ലണ്ടന്‍ എക്‌സചേഞ്ച് വഴി ബോണ്ട് വില്‍പന നടത്തുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ട്, അത് പ്രതിപക്ഷം വിവാദമാക്കുന്നത് വികസനം തടയാനെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ലാവ്‌ലിന്‍ കമ്പനിയെ ഇതുമായി ബന്ധപ്പെടുത്തുന്നത് പ്രത്യേക മാനസികാവസ്ഥ ഉള്ളവരാണെന്നും മുഖ്യമന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. അല്ലാതെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ല. 12 ദിവസത്തെ വിദേശയാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോംജോസ്. കിഫ്ബി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെ.എം എബ്രഹാം എന്നിവരും ഉണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (34 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (53 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends