വിഴിഞ്ഞത്ത് എമിഗ്രേഷന്‍ കടല്‍ ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും

വിഴിഞ്ഞത്ത് മീന്‍ പിടിത്ത് തുറമുഖത്ത് സ്ഥാപിക്കുന്ന എമിഗ്രേഷന്‍ കടല്‍ ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. ഇവിടെ വന്നുപോകുന്ന എല്ലാ വിഭാഗത്തിലുമുള്ള കപ്പലുകള്‍കള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്ന സംവിധാനമാണ് കടല്‍ ചെക്ക് പോസ്റ്റ് .ലീവേര്‍ഡിലും തുറമുഖ പര്‍സറുടെ ഓഫീസിനടുത്തും എമിഗ്രേഷന്‍ അധികൃതര്‍ക്ക് സൗകര്യമൊരുക്കുമെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു.
ലീവേര്‍ഡ് വാര്‍ഫില്‍ നിലവിലുള്ള ഗോഡൊണിനെ പരിഷ്‌കരിച്ച് ഫെസ്ലിറ്റേഷന്‍ സെന്ററാക്കി മാറ്റും. വിദേശത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ക്ക് എമിഗ്രേഷന്‍ പരിശേധനക്ക് വേണ്ടിയാണിതെന്ന് തുറമുഖ ഓഫീസര്‍ ആര്‍.വിനോദ് പറഞ്ഞു.
പുതിയ എമിഗ്രേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണത്തെ കുറിച്ച് പരിശോധിക്കാന്‍ ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കെ.എസ്.നരേന്ദ്രന്‍ നായര്‍, തിരുവനന്തപുരം വിമാനത്താവളത്തിലെ അസിസ്റ്റന്റ് ഫോറിന്‍ റീജണല്‍ രജിസട്രേഷന്‍ ഓഫീസര്‍ രാജന്‍ ചെങ്കുനി,വിഴിഞ്ഞം പോര്‍ട്ടിന്റെ താത്കാലിക ചുമതല വഹിക്കുന്ന കൊല്ലം പോര്‍ട്ട് ഓഫീസര്‍ ആര്‍.വിനോദ്,വിഴിഞ്ഞ് പോര്‍ട്ട് പര്‍സര്‍ സി.സുരേന്ദ്രനാഥ്,പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനിത എ.നായര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha


























