Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ

21 MAY 2019 05:09 PM IST
മലയാളി വാര്‍ത്ത

വട്ടപ്പാറ കല്ലയം കാരമൂട് നമ്ബാട് വാടകയ്ക്ക് താമസിക്കുന്ന ജോസഫ് -ശോശാമ്മ ദമ്ബതികളുടെ മകന്‍ വിനോദ്കുമാറിന്റെ (35) കൊലപാതകത്തിൽ ഭാര്യയും ബ്യൂട്ടിഷ്യനുമായ രാഖിയുടെ ബന്ധം അന്വേഷണ സംഘത്തിന് ഇനിയും സ്ഥിരീകരിക്കാനായില്ല. കൊലപാതകവുമായി രാഖിയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുണ്ടെന്നുള്ളതിനാവശ്യമായ തെളിവുകള്‍ ലഭിക്കാത്തതാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

വിനോദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ കുടുംബ സുഹൃത്തായ പേരൂര്‍ക്കട തൊഴുവന്‍കോട് കെ.ആര്‍.ഡബ്ളിയു 134 ഡിയില്‍ ശ്രീവിനായക ഹൗസില്‍ മനോജിനെ (30) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തരുന്നെങ്കിലും കൊലപാതകത്തിന് ഇയാള്‍ക്ക് രാഖിയുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ക്രിമിനല്‍ പശ്ചാത്തലമുളള മനോജ് സംഭവശേഷം തന്നെ ഭീഷണിപ്പെടുത്തിയിട്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നുമാണ് രാഖി വെളിപ്പെടുത്തുന്നത്.

അക്രമവാസനയുള്ള മനോജ് തന്നെ വിരട്ടിയാണ് വശീകരിച്ചതെന്ന് രാഖി പൊലീസിനോട് പറഞ്ഞു. എന്നാല്‍ രാഖിയുടെ മൊഴി പൂര്‍ണമായും വിശ്വസിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കൊലയുമായി രാഖിയെ ബന്ധിപ്പിക്കാന്‍ എന്തെങ്കിലും വിധത്തിലുള്ള തെളിവുകള്‍ ലഭ്യമാണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

സംഭവത്തില്‍ രാഖിയ്ക്ക് പങ്കില്ലെന്ന് കരുതാനാവില്ലെന്നും മതിയായ തെളിവുകള്‍ ലഭ്യമായാല്‍ രണ്ടുദിവസത്തിനകം അവരെ അറസ്റ്റ് ചെയ്യുമെന്നും റൂറല്‍ എസ്.പി അശോക് കുമാര്‍ വെളിപ്പെടുത്തി. രാഖിയുമായി മനോജിനുള്ള വഴിവിട്ട സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 19നായിരുന്നു കൊലപാതകമുണ്ടായത്. ഞായറാഴ്ച ദിവസം മനോജ് വീട്ടിലെത്തിയതിനെ ചൊല്ലി രാഖിയും വിനോദും തമ്മിലുണ്ടായ വഴക്കിനിടെ മനോജ് വിനോദിനെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വെളിപ്പെട്ടത്. സംഭവത്തില്‍ ഇന്നലെ റിമാന്‍ഡിലായ മനോജിനെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (33 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (52 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends