Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മനസ് തുറന്ന് ശ്രീധരന്‍ പിള്ള... ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ശ്രീധരന്‍ പിള്ള സന്തോഷത്തിലാണ്; പക്ഷെ അത് ഫലിച്ചില്ലെങ്കില്‍ മണ്ണൊലിക്കുന്നത് പിള്ളയുടേയും തന്നെ; ചരിത്ര നേട്ടം കൊയ്യാന്‍ ബിജെപിക്കാകുമോ? 

22 MAY 2019 01:25 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അതിനിടെ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. പക്ഷെ ഒരു സീറ്റും കിട്ടിയില്ലെങ്കില്‍ വെല്ലുവിളിയായി മാറുന്നതും പിള്ളയ്ക്ക് തന്നെ ഈയവസരത്തില്‍ ശ്രീധരന്‍ പിള്ള ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖം ശ്രദ്ധേയമാകുകയാണ്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ... 

ലഭിച്ച കണക്കനുസരിച്ച് ഒട്ടേറെ സീറ്റുകളില്‍ ജയവും 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കിട്ടിയതിനെക്കാള്‍ ഇരട്ടിയോളം വോട്ട് കിട്ടുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഏറ്റവും കുറഞ്ഞത് 17% വോട്ടും ഒന്നിലേറെ സീറ്റുകളില്‍ വിജയവുമാണ് ഞങ്ങളുടെ പ്രതീക്ഷ. ജനപിന്തുണയില്‍ ഏറ്റവും വര്‍ധനയുണ്ടാക്കാന്‍ പോകുന്നതു ബിജെപിയായിരിക്കും.

പാര്‍ലമെന്റ് സീറ്റില്‍ ജയിക്കണമെങ്കില്‍ 3- 3.5 ലക്ഷം വോട്ട് ലഭിക്കണം. കേരളത്തില്‍ ബിജെപിക്ക് അതിനു കഴിയുമോയെന്നു സംശയിക്കുന്നവരുണ്ട്.

മൂന്നു ലക്ഷത്തിലേറെ വോട്ട് കിട്ടുന്ന അഞ്ചു മുതല്‍ ഏഴുവരെ മണ്ഡലങ്ങളുണ്ടാകും. 2004ല്‍ ഞാന്‍ പ്രസിഡന്റായിരുന്ന കാലത്താണ് 12.11% എന്ന റെക്കോര്‍ഡ് വോട്ട് വിഹിതം ബിജെപിക്കു ലഭിക്കുന്നതും മൂവാറ്റുപുഴയില്‍ എന്‍ഡിഎ ജയിക്കുന്നതും. ഇത്തവണ അതില്‍നിന്നു മുന്നേറും.

കേരളത്തിലെ രണ്ടു മുന്നണികളും ബിജെപിയെക്കുറിച്ചു ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിദ്വേഷവും ഭയാശങ്കയും വിതയ്ക്കുന്നുണ്ട്. ഞാന്‍ ചെങ്ങന്നൂരില്‍ മത്സരിച്ചപ്പോഴെല്ലാം ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ വോട്ട് ലഭിച്ചിട്ടുണ്ട്. ഇത്തവണ, സിപിഎം ഉഴുതിട്ടു വാരിവിതറിയ വിദ്വേഷത്തിന്റെ വിളവെടുപ്പു നടത്തുന്നത് യുഡിഎഫായിരിക്കും എന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല. ന്യൂനപക്ഷ വോട്ട് സമാഹരണത്തിനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ വളരെ വ്യക്തമായിരുന്നു.

ഫലം ഉടന്‍ വരാന്‍ പോകുകയാണല്ലോ. രണ്ടു മുന്നണികളെയും ഒരുപോലെ എതിര്‍ക്കുന്ന പാര്‍ട്ടിയാണു ബിജെപി. ഒന്നൊന്നിനെക്കാള്‍ ഏതെങ്കിലും മേഖലയില്‍ മെച്ചമാണെന്നു കരുതുന്നില്ല.

ബിജെപി ഏതെങ്കിലും വ്യക്തിയെ ആശ്രയിച്ച് നേട്ടമോ കോട്ടമോ ഉണ്ടാക്കുന്ന പാര്‍ട്ടിയല്ല. പ്രസിഡന്റ് അധ്യക്ഷത വഹിക്കുക, കമ്മിറ്റി തീരുമാനിക്കുക എന്ന അടിസ്ഥാനപ്രമാണത്തിലാണു പ്രവര്‍ത്തിക്കുന്നത്. കമ്മിറ്റിയിലെ ഒന്നാമനാണു പ്രസിഡന്റ് എന്നു മാത്രം. 2004ല്‍ നേട്ടമുണ്ടായി എന്നതിന്റെ പേരില്‍ ഞാന്‍ ഊറ്റംകൊള്ളുന്നില്ല. ആ റെക്കോര്‍ഡ് ഇത്തവണ മറികടന്നാല്‍ അതും പാര്‍ട്ടിയുടെ കൂട്ടായ്മയുടെ ഫലമാണ്.

ബിജെപിയുടെ മുന്നേറ്റത്തില്‍ 'ശബരിമല'യുടെ പങ്കു കുറച്ചുകാണുന്നില്ല. നരേന്ദ്ര മോദി ഭരണം തുടരണമെന്ന മലയാളികളുടെ ആഗ്രഹം നല്‍കിയ സംഭാവനയും അതിലുണ്ട്. ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയില്‍ അജന്‍ഡ നിര്‍ണയിച്ചതു ബിജെപിയാണ് എന്നതാണു വലിയ മാറ്റം. യുവമോര്‍ച്ചാ യോഗത്തില്‍ 'സുവര്‍ണാവസരമാണ്' എന്നു പറഞ്ഞതിന്റെ പേരില്‍ എനിക്കെതിരെ കേസെടുക്കുക വരെ ചെയ്തു.
എന്നാലിപ്പോള്‍ എ.കെ.ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും കടകംപള്ളി സുരേന്ദ്രനും വരെ ശബരിമല പ്രധാന വിഷയമായെന്നു പറയുന്നില്ലേ. ഞങ്ങളുടെ അജന്‍ഡയെ പ്രതിരോധിക്കാന്‍ മുന്നണികള്‍ക്കു ശ്രമിക്കേണ്ടിവന്നതു ശുഭോദര്‍ക്കമാണ്.

ശബരിമല ഞങ്ങളുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അതു ഞങ്ങള്‍ക്കു വില്‍പനച്ചരക്കായിരുന്നില്ല. പക്ഷേ, അതിന്റെ പേരില്‍ ഗാന്ധിയന്‍ മാതൃകയിലുള്ള സമരത്തിനു തീരുമാനിച്ചു രംഗത്തിറങ്ങിയിരുന്നില്ലെങ്കില്‍, അതു കവര്‍ന്നുകൊണ്ടുപോകാന്‍ ഞങ്ങള്‍ പുറത്താക്കിയ കേരളത്തിനു പുറത്തുള്ള ഒരു നേതാവടക്കം പദ്ധതിയിട്ടിരുന്നു.

തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും കൂടാതെ മറ്റു മണ്ഡലങ്ങളിലും ഞങ്ങള്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. ഈ 3 മണ്ഡലങ്ങളും ജയിക്കുമെന്ന് ഉറപ്പുള്ളതില്‍പെടുന്നതാണ്. കേരളത്തില്‍ ഹിന്ദുക്കളുടെ പിന്തുണ ഏറ്റവും കൂടുതല്‍ കിട്ടുന്ന പാര്‍ട്ടി സിപിഎമ്മാണല്ലോ. ആ സിപിഎമ്മിനോട് 'ശബരിമല'യുടെ പേരില്‍ അവര്‍ പൊറുക്കില്ലെന്നായിരിക്കും ജനവിധി തെളിയിക്കുക. ഇരിക്കും കൊമ്പ് സ്വയം മുറിക്കുന്ന നേതാക്കന്മാരുടെ പാര്‍ട്ടിയായി അതു മാറി. കോണ്‍ഗ്രസിന്റെ രാജ്യത്തെ സ്ഥിതി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നില്ലേ? 

ശബരിമല സമരത്തിനു നേതൃത്വം കൊടുക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് അനിവാര്യമായും നേരിടാന്‍ ബാധ്യസ്ഥമായ സന്ദര്‍ഭങ്ങളും വിമര്‍ശനങ്ങളുമാണ് അതിലടങ്ങുന്നത്. ശബരിമലസമരം ഇടിത്തീപോലെ പതിച്ച ചില രാഷ്ട്രീയമേഖലകളുണ്ട്. അവര്‍ അതിശക്തരാണ്. അവര്‍ക്കു പലതും ചെയ്യാന്‍ കഴിയും.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാന അധ്യക്ഷസ്ഥാനത്തു തുടരുമോയെന്ന ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമല്ലേ എന്നാണ് പറഞ്ഞത്. പാര്‍ട്ടി എന്നെ വളര്‍ത്താന്‍ പറ്റുന്നിടത്തോളം വളര്‍ത്തിയിട്ടുണ്ട്. രണ്ടു തവണ സംസ്ഥാന പ്രസിഡന്റായി. പാര്‍ട്ടിക്ക് ആവശ്യമായ ഘട്ടത്തില്‍ ഈ ജോലിയേല്‍പിച്ചു. അത് അത്മാര്‍ഥതയോടെ നിര്‍വഹിക്കുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (45 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends