Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കര്‍ണാടകം പോകും... വേണുഗോപാലിനെതിരേ കര്‍ണാടകയില്‍ കൂട്ടയടി; രാഹുല്‍ജിയോട് ഈ കാര്യത്തില്‍ സഹതാപമാണ് തോന്നുന്നത്; വേണുഗോപാലിനെപ്പോലുള്ള ബഫൂണുകള്‍, സിദ്ധരാമയ്യയുടെ ധിക്കാരം, ഗുണ്ടുറാവുവിന്റെ കഴിവില്ലായ്മ 

22 MAY 2019 01:31 PM IST
മലയാളി വാര്‍ത്ത

എന്‍ഡിഎയ്ക്ക് വന്‍ വിജയ സാധ്യത പ്രവചിക്കുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കര്‍ണാടക മാറി മറിയുകയാണ്. മലയാളിയായ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ ശക്തമായ ആരോപണമാണ് കര്‍ണാടകയില്‍ ഉയരുന്നത്. കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും എംഎല്‍എയുമായ റോഷന്‍ ബെയ്ഗ് ഗുരുതര ആരോപണങ്ങളാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരേ ഉന്നയിച്ചിരിക്കുന്നത്.

കെസി വേണുഗോപാല്‍ ബഫൂണും സിദ്ധരാമയ്യ ധിക്കാരിയും ദിനേശ് ഗുണ്ടുറാവു പരാജയമാണെന്നും ആയിരുന്നു റോഷന്‍ ബെയ്ഗിന്റെ പ്രസ്താവന. കര്‍ണാടക കോണ്‍ഗ്രസ്സിനുള്ളില്‍ ഉയര്‍ന്നു വരുന്ന ആഭ്യന്തര കലഹങ്ങള്‍ വെളിവാക്കുന്നതാണ് ഈ പ്രസ്താവന

'കെസി വേണുഗോപാല്‍ ഒരു ബഫൂണാണ്. എന്റെ നേതാവ് രാഹുല്‍ജിയോട് ഈ കാര്യത്തില്‍ സഹതാപമാണ് തോന്നുന്നത്. വേണുഗോപാലിനെപ്പോലുള്ള ബഫൂണുകള്‍, സിദ്ധരാമയ്യയുടെ ധിക്കാരം, ഗുണ്ടുറാവുവിന്റെ കഴിവില്ലായ്മ എന്നിവ മൂലം ഫലം ഇങ്ങനെയായിരിക്കുകയാണ്', റോഷന്‍ ബെയ്ഗ് പറയുന്നു.

പാര്‍ട്ടിയില്‍ പല അവസരങ്ങളിലും തഴയപ്പെട്ടതിന്റെ നൈരാശ്യമാണ് ഇത്തരത്തിലുള്ള പ്രസ്താവനകളിലേക്ക് ഇദ്ദേഹത്തെ നയിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

കോണ്‍ഗ്രസ്സ് ജനതാദള്‍ സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം ബെയ്ഗ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിലെ ജി പരമേശ്വരയ്ക്കായിരുന്നു നറുക്ക് വീണത്.

'ക്രിസ്താനികള്‍ക്ക് ഒരു സീറ്റ് പോലും നല്‍കിയില്ല. മുസ്ലിമിന് വെറും ഒരു സീറ്റ് മാത്രമാണ് കര്‍ണാടകയില്‍ നല്‍കിയത്. അവരെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. ഞാന്‍ ഇതില്‍ തീര്‍ത്തും നിരാശനാണ്', അദ്ദേഹം ആരോപിക്കുന്നു. 

അതേസമയം ഇത്തരം വാക്കുകള്‍ അദ്ദേഹത്തെ പോലുള്ള ഒരു നേതാവ് ഉപയോഗിച്ചത് പരിതാപകരമാണ്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് പരമേശ്വര പറഞ്ഞു. ഇത് ബെയ്ഗിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാമെന്നും കോണ്‍ഗ്രസ്സ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടുമെന്നാണ് ദിനേശ് ഗണ്ട് റാവു പ്രതികരിച്ചത്.


കോണ്‍ഗ്രസ്ജനതാദള്‍ (എസ്) ഭിന്നത രൂക്ഷമായതിന് പിന്നാലെ, സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ക്ക് ബി.ജെ.പി.യും ആക്കംകൂട്ടി.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പങ്കെടുക്കാതിരുന്നതും ആശങ്ക ബലപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പുഫലം വന്നശേഷം 20 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേരുമെന്ന അവകാശവാദവുമായി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രംഗത്തെത്തി. ജനതാദളിലെയും കോണ്‍ഗ്രസിലെയും വലിയ നേതാക്കള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ വിമതനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന നേതാവ് രമേശ് ജാര്‍ക്കിഹോളിയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി. വിമതപക്ഷത്തുള്ള എം.എല്‍.എ.മാരായ മഹേഷ് കുമത്തല്ലി, ഭീമ നായിക്ക്, ജെ.എന്‍. ഗണേശ് എന്നിവരുമായി ഫോണില്‍ സംസാരിച്ചതായും സൂചനയുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ.മാരെ കൂറുമാറ്റുന്നതിന് രമേശ് ജാര്‍ക്കിഹോളിയെയാണ് യെദ്യൂരപ്പ ചുമതലയേല്‍പ്പിച്ചത്.

അതേസമയം എന്തുവിലകൊടുത്തും സര്‍ക്കാരിനെ നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (44 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends