Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തലസ്ഥാനം കട്ടയ്ക്ക്... തിരുവനന്തപുരം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നുവെന്ന പ്രവചനങ്ങള്‍ ആകാക്ഷ കൂട്ടുന്നു; ശശീ തരൂരും കുമ്മനം രാജശേഖരനും സി ദിവകരനും ഏറ്റുമുട്ടുമ്പോള്‍ വോട്ടെണ്ണലിലും തീ പാറും

22 MAY 2019 01:38 PM IST
മലയാളി വാര്‍ത്ത

കേരളം മൊത്തം കാതോര്‍ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ ബിജെപി ജയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിന് നാളെ വൈകുന്നേരത്തോടെ തീരുമാനമാകുമെന്നാണ് അറിയുന്നത്. അതേ സമയം ആ ഓരോ നിമിഷവും ആകാക്ഷ നിറഞ്ഞതാണ്. തിരുവനന്തപുരത്തെ ഫലം ഫോട്ടോഫിനിഷിലൂടെയായിരിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനം കൂടി പുറത്തു വന്നതോടെ ആകാംക്ഷയുടെ മുള്‍മുനയിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി നേതാക്കളും അണികളും മറ്റു വോട്ടര്‍മാരും.

10 മുതല്‍ 14 വരെ മേശകളാണ് സജ്ജീകരിക്കുന്നത്. നാളെ രാവിലെ 8നാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം തപാല്‍ ബാലറ്റുകള്‍ എണ്ണും. സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതതു നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളുകളിലേക്കു മാറ്റും. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാകും യന്ത്രങ്ങള്‍ പുറത്തെടുക്കുക. 

ഓരോ വോട്ടെണ്ണല്‍ ഹാളിലും സൗകര്യമനുസരിച്ച് 10 മുതല്‍ 14 വരെ മേശകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പടെ 3 പേരാണ് ഉണ്ടാകുക. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചന അറിയാനാകുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം മണ്ഡലത്തില്‍ 1305 ബൂത്തുകളും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 1410 ബൂത്തുകളുമാണുള്ളത്. ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടുകള്‍ എണ്ണാന്‍ ഹാളില്‍ എത്ര മേശ ഒരുക്കിയിട്ടുണ്ടോ അത്രയും ബൂത്തുകളുടെ വോട്ടിങ് മെഷീനുകള്‍ ആദ്യം ഓരോ മേശയിലേക്കു മാറ്റും. 10 മുതല്‍ 14 മേശകള്‍ വരെയാണ് ഓരോ മണ്ഡലങ്ങളുടെയും വോട്ടുകള്‍ എണ്ണാന്‍ സജ്ജീകരിച്ചിട്ടുള്ളത്.

ഉദാഹരണത്തിന് 12 മേശയാണുളളതെങ്കില്‍ ഒന്നാം നമ്പര്‍ ബൂത്തു മുതല്‍ 12ാം നമ്പര്‍ ബൂത്തു വരെയുള്ള മെഷീനുകള്‍ മേശകളിലേക്കു മാറ്റി എണ്ണിത്തുടങ്ങും. ഇവ എണ്ണിക്കഴിയുമ്പോള്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകും. ഇതേസമയം സമാന്തരമായി ഓരോ നിയമസഭാ മണ്ഡലത്തിലെയും ഹാളുകളില്‍ എണ്ണല്‍ നടക്കും. ഓരോ റൗണ്ട് കഴിയുമ്പോഴും ലീഡ് നില പുറത്തുവിടും. 

തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ 2715 മെഷീനുകളും എണ്ണക്കഴിഞ്ഞ ശേഷമാണ് വിവിപാറ്റ് മെഷീനുകള്‍ എണ്ണുക. ഓരോ മണ്ഡലത്തിലും 5 ബത്തേുകള്‍ നറുക്കിട്ടെടുത്ത് അവിടുത്തെ വിവിപാറ്റ് മാത്രമാണ് എണ്ണുക. ആകെ എണ്ണേണ്ടി വരുക 70 വിവിപാറ്റുകളാണെങ്കിലും ഒരേസമയം 14 ഇടത്ത് എണ്ണല്‍ നടക്കുന്നതിനാല്‍ 7 വിവിപാറ്റ് എണ്ണുന്ന സമയമേ ആകെ എടുക്കൂ. വൈകിട്ട് ആറോടെ മാത്രമേ വിവിപാറ്റ് എണ്ണിക്കഴിയൂ എങ്കിലും മെഷീനിലെ അവസാന ലീഡ് നിലവച്ച് വിജയിയെ ഉച്ചയോടെ അറിയാം. 

നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലാണ് ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നത്. നിയമസഭാ മണ്ഡലം തിരിച്ച് 14 ഹാളുകളിലായാണ് എണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്. ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കൂ. മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (45 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends