Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സുഹൃത്തിന്റെ ഭാര്യയോട് തോന്നിയ പ്രണയം കിടപ്പറവരെ എത്തിയപ്പോൾ വിനോദ് മാനസികമായി തകർന്നു; പലപ്പോഴും വിലക്കിയ ബന്ധം ഭാര്യയും,സുഹൃത്തും രഹസ്യമായി തുടർന്നത് കയ്യോടെ പിടികൂടിയ ദിവസം തന്നെ വിനോദിനെ യമപുരിക്ക് അയച്ച് ഭാര്യയും, കാമുകനും... വിനോദിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുമ്പോൾ...

22 MAY 2019 01:31 PM IST
മലയാളി വാര്‍ത്ത

വട്ടപ്പാറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കുടുംബ സുഹൃത്തായ പേരൂർക്കട തൊഴുവൻകോട് കെ.ആർ.ഡബ്ളിയു 134 ഡിയിൽ ശ്രീവിനായക ഹൗസിൽ മനോജിനെ (30) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തരുന്നെങ്കിലും സംഭവത്തിലെ ദുരൂഹതകള്‍ മുഴുവന്‍ ചുരുള്‍ നിവര്‍ത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മനോജ് നിലവില്‍ റിമാന്‍ഡിലാണ്. സംഭവത്തിൽ ഭാര്യയുടെ പങ്കിനെപ്പറ്റി പൊലീസിന് വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല. ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ രാഖിയെ ചോദ്യം ചെയ്ത് സംഭവത്തിലെ ദുരൂഹത നീക്കാമെന്നാണ് പൊലീസ് കരുതുന്നത്.

കൊലയുമായി രാഖിയെ ബന്ധിപ്പിക്കാന്‍ എന്തെങ്കിലും വിധത്തിലുള്ള തെളിവുകള്‍ ലഭ്യമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ രാഖിക്ക് പങ്കുണ്ട് എന്ന് വ്യക്തമായാല്‍ ഈ കേസിലെ രണ്ടാംപ്രതിയായി രാഖി മാറും.സംഭവത്തില്‍ ഇപ്പോള്‍ റിമാന്‍ഡിലുള്ള മനോജിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

വിനോദിന്റെയും രാഖിയുടെയും കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വിനോദിന്റെ വീട്ടില്‍ മനോജ് പതിവ് സന്ദര്‍ശകനായത്. പക്ഷെ പതിയെ പതിയെ രാഖിയും മനോജും കൂടുതല്‍ അടുത്ത കാര്യവും നാട്ടില്‍ പലര്‍ക്കുമറിയാം. ഈ കാര്യങ്ങള്‍ വിനോദിന്റെ ചെവിയിലുമെത്തിയിരുന്നു. ഇതോടെയാണ് വിനോദും രാഖിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്. വിനോദിന്റെ സുഹൃത്ത് ആയിരുന്നു മനോജ്.
വാടകയ്ക്ക് വീടുകള്‍ മാറി താമസിക്കുമ്ബോഴാണ് വിനോദും മനോജും തമ്മില്‍ അടുപ്പം വന്നത്. മുന്‍പ് ഇവര്‍ തമ്മില്‍ അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്നു. ഈ ബന്ധമാണ് വീടുകള്‍ മാറിയപ്പോഴും വിനോദും മനോജും നിലനിര്‍ത്തിയത്.

പക്ഷെ കൂടെക്കൂടെയുള്ള മനോജിന്റെ സന്ദര്‍ശനത്തിലും ഭാര്യ രാഖിയുമായുള്ള അടുപ്പത്തിലും വിനോദില്‍ സംശയം നിലനിന്നു. നാട്ടില്‍ നിന്നും ഇതുസംബന്ധവുമായി സംസാരവും വന്നു. ഇതോടെ വിനോദും രാഖിയും തമ്മിലുള്ള ബന്ധവും വഷളായി. മനോജ് വീട്ടില്‍ വരുന്നത് വിനോദ് എതിര്‍ത്തപ്പോള്‍ രാഖി എതിര് നിന്നു. ഇതോടെയാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണത്.

മനോജിന് സ്വന്തം വീട്ടില്‍ വിനോദ് വിലക്കേര്‍പ്പെടുത്തി. മനോജ് വീട്ടില്‍ വരുന്നത് വിനോദ് വിലക്കിയത് മനോജിനും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വിനോദ് വീട്ടിലെ സന്ദര്‍ശനം വിലക്കിയതോടെ മനോജും രാഖിയും തമ്മിലുള്ള രഹസ്യ സമാഗമങ്ങള്‍ അവസാനിക്കുകയും ചെയ്തു. ഇത് മനോജിനെ അസ്വസ്ഥനാക്കി. ഏതുവിധേനയും വീട്ടില്‍ കയറിപ്പറ്റാന്‍ മനോജ് ശ്രമിച്ചെങ്കിലും വിനോദ് വഴങ്ങിയില്ല. ഈ കാര്യത്തില്‍ രാഖിക്കും കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഇതോടെയാണ് അസ്വസ്ഥനായ മനോജ് വിനോദ് കുടുംബസമേതം പള്ളിയില്‍ പോയ 12 ആം തീയതി വിനോദിന്റെ വീട്ടില്‍ കയറിപ്പറ്റുകയായിരുന്നു. ഇതില്‍ ഇവര്‍ തമ്മില്‍ നടന്ന വാക്കേറ്റത്തിലാണ് വിനോദിനെ മനോജ് കഴുത്തറത്തുകൊല്ലുന്നത്. മനോജ് വീട്ടില്‍ കയറിപ്പറ്റിയ രീതിയിലാണ് പൊലീസിന് ഇപ്പോള്‍ സംശയം വരുന്നത്.

മനോജിനെ വീട്ടില്‍ കയറ്റിയത് രാഖി അറിഞ്ഞാണോ? അതില്‍ രാഖിയുടെ പങ്കെന്ത്? മനോജിന് കയറാന്‍ രാഖി വാതില്‍ തുറന്നിട്ട് നല്‍കിയോ എന്നുള്ള കാര്യങ്ങള്‍ രാഖിയെയും മനോജിനെയും വിശദമായി ചോദ്യം ചെയ്ത് മനസിലാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. അതേസമയം വിനോദ് ആത്മഹത്യാ ശ്രമം നടത്തി എന്ന് പ്രചരിക്കാന്‍ ഇടയായതും രാഖിയെ ചോദ്യം ചെയ്യുമ്ബോള്‍ പൊലീസ് ,മനസിലാക്കും. ഈ ചോദ്യം ചെയ്യലില്‍ പൊലീസിന് കൊലപാതകത്തില്‍ രാഖിക്കുള്ള പങ്ക് ബോധ്യമായാല്‍ രാഖിക്ക് താമസം വിനാ വിലങ്ങ് വീഴും.

വട്ടപ്പാറയിലെ ജനങ്ങളെ നടുക്കിയ ഈ കൊലപാതകത്തില്‍ സത്യാവസ്ഥ അറിഞ്ഞേ തീരൂ എന്ന ആവശ്യം ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നുമുണ്ട്. ഇത് പൊലീസും മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങള്‍ വിനോദ് കൊലപാതകത്തെ സംബന്ധിച്ച്‌ നിര്‍ണ്ണായകമാണെന്ന് പൊലീസ് കരുതുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (44 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends