കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരനെ മർദ്ദിച്ച കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരനെ മർദിച്ചെന്ന കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്. പ്രതികളായ ജയേഷ്, എം.ജെ. ജിതിൻ, രാജേഷ്, അൻവറുദ്ദീൻ, ഗിരിലാൽ അപ്പുക്കുട്ടൻ, ആർ. വിഷ്ണുരാജ്, ഡി. കുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























