വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്... വോട്ടിംഗ് യന്ത്രങ്ങള്‍ ആദ്യം എണ്ണുമെന്ന് കമ്മീഷന്
വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. വിവി പാറ്റുകള്‍ ആദ്യം എണ്ണിയാല്‍ ഫലസൂചന വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങള്‍ ആദ്യം എണ്ണുമെന്നും കമ്മീഷന് വ്യക്തമാക്കി. വിവി പാറ്റുകള്‍ ആദ്യം എണ്ണിയാല്‍ അന്തിമ ഫലപ്രഖ്യാപനം ദിവസങ്ങള്‍ വൈകുമെന്നും കമ്മീഷന് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നു ഇന്ന് കമ്മീഷന് യോഗം ചേര്‍ന്നിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇവിഎം സൂക്ഷിക്കുന്നതില്‍ വേണ്ടത്ര ഉത്തരവാദിത്വം കാട്ടിയില്ലെന്നും ആവശ്യത്തിനു സുരക്ഷ ഒരുക്കിയിട്ടില്ലെന്നും പ്രതിപക്ഷം കമ്മീഷനു മുന്‍പാകെ ആരോപിച്ചിരുന്നു. വോട്ടെടുപ്പില്‍ ഉപയോഗിച്ചെന്നു കരുതപ്പെടുന്ന ഇലക് ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ലോറികളിലും മിനി ട്രക്കുകളിലുമായി കൊണ്ടുപോകുന്നതിന്റെയും സ്ട്രോംഗ് റൂമില്‍ നിന്നു മാറ്റുന്നതിന്റെയും വീഡിയോ അടക്കമുള്ളവ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
https://www.facebook.com/Malayalivartha