രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടുമണിക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടുമണിക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. 12 മണിയോടെ ഫലം സംബന്ധിച്ച് ഏകദേശ സൂചന ലഭിക്കും. വിവിപാറ്റ് രസീതുകള്‍ കൂടി ഇത്തവണ എണ്ണുന്നതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിട്ടോടെയേ ഉണ്ടാകൂ. സംസ്ഥാനത്ത് 29 കൗണ്ടിംഗ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ ജോലിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി, ചീഫ് കൗണ്ടിങ് ഏജന്റ്, വരണാധികാരിയില്‍ നിന്നോ ഉപ വരണാധികാരിയില്‍ നിന്നോ അനുമതി പത്രം ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന പാസ് ലഭിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കൂ. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഫോണിനും വിലക്കുണ്ട്.
കൗണ്ടിങ് ഏജന്റുമാര്‍ നാളെ രാവിലെ 7.30നു മുന്‍പായി അനുവദിച്ചിട്ടുള്ള കൗണ്ടിങ് ഹാളില്‍ പ്രവേശിക്കണം. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവ ഹാളില്‍ കൊണ്ടുവരാന്‍ പാടില്ല. സ്ഥാനാര്‍ഥികള്‍, ചീഫ് ഏജന്റ് എന്നിവരുടെ വാഹനങ്ങള്‍ മാത്രമേ കൗണ്ടിംഗ് ലൊക്കേഷനുകളില്‍ പ്രവേശിപ്പിക്കുകയുള്ളു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതീവ പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്.
22,640 പൊലീസ് ഉദേ്യാഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. ഇവരില്‍ 111 ഡി.വൈ.എസ്.പിമാരും 395 ഇന്‍സ്‌പെക്ടര്‍മാരും 2632 എസ്‌ഐ/എഎസ്‌ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദേ്യാഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും. ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്‌പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കും. കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപമ്പ്, തളിപ്പറമ്പ്, പിലാത്തറ, ഇരിട്ടി ഭാഗങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതല്‍.
സംസ്ഥാനത്തുടനീളമുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കര്‍ശസുരക്ഷ ഏര്‍പ്പെടുത്തിയതായി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. 22,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത് . ഇവരില്‍ 111 ഡി.വൈ.എസ്.പിമാരും 395 ഇന്‍സ്‌പെക്ടര്‍മാരും 2632 എസ്‌ഐ/എഎസ്‌ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.
എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. െ്രെകംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്‌പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാണ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഏര്‍പ്പാടാക്കി. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. മലബാറിലെ ചില ജില്ലകളില്‍ വോട്ടെടുപ്പ് ദിവസം കള്ളവോട്ട് നടന്നതിനാല്‍ പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെണ്ണുന്ന കേന്ദ്രങ്ങളിലും പ്രത്യേക സുരക്ഷയൊരുക്കും.
https://www.facebook.com/Malayalivartha

























