Widgets Magazine
24
Oct / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആടൈയുടെ ഹിന്ദി പതിപ്പില്‍ നായിക കങ്കണ?


സന്തോഷവതിയായ പെണ്‍കുട്ടി... കിം ശര്‍മ്മയുടെ ഹോട്ട് ലുക്ക്


നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി .. നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയില്ല..ആപ്പ് ഡിലീറ്റ് ചെയ്യാതെ വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാം


പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ.....അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഖുറേഷി


നഗരത്തില്‍ പാര്‍ക്ക് ചെയ്ത ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍, മുപ്പത്തിയെട്ട് മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ലോറിയുടെ പിന്‍ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്

മേയ് മുപ്പത്തിയൊന്നിനായി സുമ കാത്തിരിക്കുന്നു; വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം; വൃക്കരോഗിയായ സുനിതയുടെ ദുരിതത്തിന് സാന്ത്വനമായി സുമയുടെ 'വൃക്ക ദാനം'

22 MAY 2019 08:50 PM IST
മലയാളി വാര്‍ത്ത

മേയ് മുപ്പത്തിയൊന്നിനായി സുമ കാത്തിരിക്കുന്നു. വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം പൂവണിയുന്ന ദിനം. വൃക്കരോഗിയായ സുനിതയുടെ ദുരിതത്തിന് സാന്ത്വനമാകുകയാണ് വൃക്കദാനത്തിലൂടെ സുമ തോമസ് തരകന്‍ എന്ന 55 കാരിയായ വീട്ടമ്മ.

രോഗവും ദാരിദ്ര്യവും കൊണ്ട് കഷ്ടത അനുഭവിച്ച സുനിത സുമ എന്ന ദാതാവിനെ കണ്ടെത്തിയതല്ല, മറിച്ച് സുമ സുനിതയെ കണ്ടെത്തുകയായിരുന്നു. മണ്ണന്തല പ്രസ് റോഡ് പ്രണവം ഗാര്‍ഡന്‍സ് തെക്കേപറമ്പില്‍ വീട്ടില്‍ സ്വകാര്യ ധനകാര്യസ്ഥാപനം നടത്തുന്ന തോമസ് തരകന്‍റെ ഭാര്യയാണ് സുമ.

രോഗങ്ങള്‍ സമ്മാനിക്കുന്ന ദുരിതവും ദാരിദ്ര്യവും മൂലം കഷ്ടപ്പെടുന്നവര്‍ എന്നും സുമയുടെ മനസിനെ അസ്വസ്ഥമാക്കാറുണ്ട്. അവര്‍ക്കുവേണ്ടി തന്നെക്കൊണ്ടുകഴിയുന്നതൊക്കെ ചെയ്യണമെന്ന ആഗ്രഹം സുമയുടെ മനസില്‍ എപ്പോഴുമുണ്ട്. ഇക്കാര്യം ഭര്‍ത്താവിനോടും മക്കളോടും പറഞ്ഞപ്പോൾ അവർ പിന്തുണച്ചു . പിന്തുണ ഊര്‍ജ്ജമാക്കി രണ്ടുവര്‍ഷം മുമ്പ് സുമ തൃശൂരിലുള്ള കിഡ്നി ഫൗണ്ടേഷന്‍റെ മേധാവിയായ ഫാ. ഡേവിസ് ചിറമേലുമായി ബന്ധപ്പെട്ട് വൃക്കദാനം ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഒരു സ്ത്രീ സുമയെ വിളിച്ചെങ്കിലും രക്തഗ്രൂപ്പ് വ്യത്യാസമായതിനാല്‍ അതു നടന്നില്ല. തുടര്‍ന്നാണ് അവരുടെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകാരിയായ വെമ്പായം ഒഴുകുപാറ അലനാട്ടുകോണം കുന്നുംപുറത്തുവീട്ടില്‍ സുനിത(32)യുടെ ദുരവസ്ഥ സുമയുടെയും ഭര്‍ത്താവിന്‍റെയും ശ്രദ്ധയില്‍പെടുന്നത്.

സുനിതയുടെ അമ്മ വഴിയാണ് രോഗം കാരണം കിടപ്പിലായ സുനിത അനുഭവിക്കുന്ന കഷ്ടപ്പാട് ഇവര്‍ അറിഞ്ഞത്. രോഗിയായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സുനിതയും അമ്മയും 12കാരിയായ മകളും നാലുവയസുകാരനായ മകനും അടങ്ങുന്ന കുടുംബം ഏറെ കഷ്ടപ്പെട്ടാണ് ജീവിച്ചുപോന്നത്. ഇളയകുട്ടിയുടെ പ്രസവസമയത്താണ് സുനിതയ്ക്ക് വൃക്കരോഗം കണ്ടെത്തിയത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചു. സുനിത സ്വകാര്യ ആശുപത്രിയില്‍ ക്ലീനിംഗ് ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബത്തിന്‍റെ ദൈനംദിനചെലവുകളും ഡയാലിസിസുമൊക്കെ നടത്തിക്കൊണ്ടുപോയത്. സുനിതയുടെ അവസ്ഥ മനസിലാക്കിയ സുമ താന്‍ അന്വേഷിച്ചുനടന്നയാള്‍ ഇതുതന്നെയെന്നു തീര്‍ച്ചപ്പെടുത്തി. അങ്ങനെ ഒരുദിനം സുമ വെമ്പായത്തുള്ള സുനിതയുടെ വീട്ടില്‍ ചെന്നു. പറഞ്ഞുകേട്ടതിനേക്കാളും ദുരിതപൂര്‍ണമായിരുന്നു ആ യുവതിയുടെ അവസ്ഥ. അപ്പോഴേക്കും സുനിത കിടപ്പുരോഗിയായിക്കഴിഞ്ഞിരുന്നു. തന്‍റെ ലക്ഷ്യം മുഖവുരയില്ലാതെ തന്നെ വെളിപ്പെടുത്താന്‍ സുനിതയുടെ ദയനീയാവസ്ഥ സുമയെ പ്രേരിപ്പിച്ചു. സുനിതയുടെയും സുമയുടെയും രക്തഗ്രൂപ്പും ഒന്നാണെന്നു മനസിലായതോടെ വൃക്ക നല്‍കാമെന്ന സുമയുടെ വാഗ്ദാനം തെല്ലൊന്നുമല്ല സുനിതയെയും കുടുംബത്തെയും ആശ്വസിപ്പിച്ചത്.

എന്നാല്‍ അതിനുവേണ്ട ചെലവിനെക്കുറിച്ച് ആശങ്കകളുണ്ടായി. അതിനും വഴികണ്ടെത്താമെന്ന ഉറപ്പും നല്‍കിയാണ് സുമ മടങ്ങിയത്. മാത്രമല്ല, സുമയുടെ ആവശ്യപ്രകാരം വൈസ് മെൻ റീജിയണൽ ഡയറക്ടർ അജിത് ബാബു മുൻകൈ എടുത്ത് സുനിതയുടെ വീട് രണ്ടര ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുകയും ചെയ്തു. സുമയും കുടുംബവും അംഗങ്ങളായ വൈ എം സി എ, റോട്ടറി ക്ലബ്, വൈസ്മെന്‍ ക്ലബ്, സ്വന്തം ഇടവകയായ നാലാഞ്ചിറ ഓർത്തഡോക്സ് ചർച്ച്, നഗരത്തിലെ വിവിധ ദേവാലയങ്ങൾ, സുമനസുകളായ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരില്‍ നിന്നെല്ലാം സുനിതയ്ക്ക് വേണ്ട ധനസഹായം സുമ ഉറപ്പുവരുത്തിയിട്ടുണ്ട്. തുടര്‍നടപടികള്‍ ഒരു നിമിഷംപോലും വൈകിക്കൂടായെന്ന നിര്‍ബന്ധം സുമയ്ക്കുണ്ടായിരുന്നു.

ഈ ആവേശമാണ് സുമയെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യുവിന്‍റെ മുന്നിലെത്തിച്ചത്. അദ്ദേഹം പൂര്‍ണ പിന്തുണ അറിയിക്കുകയും സുനിതയെ ചികിത്സിക്കുന്ന നെഫ്രോളജി വിഭാഗം മേധാവി ഡോ ജേക്കബ് ജോര്‍ജിനെയും അസോസിയേറ്റ് പ്രൊഫസറും സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസിനെയും പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇതോടെ ദാതാവിലും സ്വീകര്‍ത്താവിലും നടത്തിയ രക്തപരിശോധനാഫലങ്ങളും അനുകൂലമായി. മേയ് 31ന് ശസ്ത്രക്രിയ നിശ്ചയിക്കുകയും ചെയ്തു. യൂറോളജി വിഭാഗം മേധാവി ഡോ ജി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. സ്വീകര്‍ത്താവായ സുനിത ചൊവ്വാഴ്ച ആശുപത്രിയില്‍ അഡ്മിറ്റായി. സുമയുടെ ആഗ്രഹപൂര്‍ത്തീകരണവും രോഗവും ദുരിതവും മൂലം ജീവിതം വഴിമുട്ടിയ സുനിതയ്ക്കൊരു പുതുജീവിതവും പകര്‍ന്നുനല്‍കുന്ന മേയ് 31 ഇരുവര്‍ക്കും സുദിനമാകുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആടൈയുടെ ഹിന്ദി പതിപ്പില്‍ നായിക കങ്കണ?  (7 hours ago)

കൂടത്തായി കൊലപാതക പരമ്പര... ഷാജുവിനെയും സഖറിയാസിനെയും നാളെ ചോദ്യം ചെയ്യും  (7 hours ago)

സന്തോഷവതിയായ പെണ്‍കുട്ടി... കിം ശര്‍മ്മയുടെ ഹോട്ട് ലുക്ക്  (7 hours ago)

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം... കൊച്ചി നഗരസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ വിനായകന്‍  (7 hours ago)

സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ്  (8 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ 22 കാരന്‍ അറസ്റ്റില്‍  (9 hours ago)

മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു... ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്നുവകുപ്പുകള്‍ ചുമത്തി  (9 hours ago)

മഞ്ജു വാര്യരെ അഭിനന്ദിച്ച് ശാരദക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്  (9 hours ago)

കപട സ്‌നേഹം നടിച്ച് കൂടെ ജീവിച്ച് ജീവന്‍ എടുക്കുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്... ആര് ആരെ വിശ്വസിക്കണം?  (10 hours ago)

താമരശ്ശേരിയിൽ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം  (11 hours ago)

ഭൂപരിഷ്ക്കരണനിയമപ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റിയാലോ വിറ്റാലോ തിരിച്ചെടുക്കാന്‍ നിയമഭേദഗതി; പാലാരിവട്ടം മേല്‍പാലത്തിന്റെ പണികൾ ഇ.ശ്രീധരന്  (11 hours ago)

പഴങ്ങളിൽ നിന്ന് ഇനി വീര്യം കുറഞ്ഞ മദ്ധ്യം; പദ്ധതിക്ക് സർക്കാർ അനുമതി  (11 hours ago)

കാമുകിയും കാമുകനും ഭർത്താവിനെ കൊള്ളാൻ പ്ലാൻ ചെയ്തു; ഇപ്പോൾ ഭർത്താവുമില്ല കാമുകനുമില്ല  (11 hours ago)

വിദ്യാർത്ഥി പക്ഷം സംസ്ഥാന പ്രസിഡന്റ്‌ ജോസ് കെ മാണിയിൽ നിന്നും മെമ്പർഷിപ് സ്വീകരിച്ചു  (11 hours ago)

സിനിമാ സംഘടനകൾ മഞ്ജുവിനെ കൈവിടും; തന്നെ ശ്രീകുമാറിൽ നിന്നും രക്ഷിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം അമ്മയും ഫെഫ്ക്കയും തള്ളി; തൊഴിൽപരമായ വിഷയമായതിനാൽ ഇടപെടാനാവില്ലെന്ന നിലപാടിൽ സംഘടനാ നേതാക്കൾ  (11 hours ago)

Malayali Vartha Recommends