Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ കോടതി വെറുതെ വിട്ടു

22 MAY 2019 08:38 PM IST
മലയാളി വാര്‍ത്ത

More Stories...

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...

സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ കോടതി വെറുതെ വിട്ടു. സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് കോട്ടക്കുന്നിലെ കാണിക്കല്ലുവളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ആര്‍എസ്എസ് മുന്‍ താലൂക്ക് കാര്യവാഹകും പേരാവൂര്‍ പ്രഗതികോളേജ് പ്രിന്‍സിപ്പലുമായകീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ (48), അനുജനും ബിജെപി മണ്ഡലം പ്രസിഡന്റുമായ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), ആര്‍എസ്എസ് മുന്‍താലൂക്ക് ശിക്ഷണ്‍പ്രമുഖും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ തില്ലങ്കേരി ഊര്‍പ്പള്ളിയിലെ തെക്കന്‍വീട്ടില്‍ ടി വി വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48), മുന്‍ താലൂക്ക് കാര്യവാഹകും പ്രഗതികോളേജ് മുന്‍ അധ്യാപകനുമായ കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40) എന്നിവരെയാണ് അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 


2006 ജൂണ്‍ 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരുന്ന യാക്കൂബിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു. 23 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 49 രേഖകളും തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു. പതിനാലാംപ്രതിയായ വത്സന്‍ തില്ലങ്കേരിക്കെതിരെ ഗൂഢാലോചനകുറ്റമായിരുന്നു ചുമത്തിയിരുന്നത്. തില്ലങ്കേരി കാര്‍ക്കോട് അമ്മുഅമ്മ സ്മൃതിമന്ദിരത്തില്‍ വെച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നായിരുന്നു ആരോപണം. ഇക്കാര്യം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യുഷന് സാധിച്ചില്ല. 

സംഭവദിവസം രാത്രി ഒമ്പതേകാലിനാണ് യാക്കൂബിനെ അക്രമിസംഘം ബോബെറിഞ്ഞ് കൊന്നത്. കല്ലിക്കണ്ടി ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളായ പുതിയപുരയില്‍ ഷാനവാസ്, കല്ലിക്കണ്ടി സുധീഷ്, സുഭാഷ്, ആഷിക്ക് എന്നിവര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമം. വീടിന്റെ പിറക് വശത്തുംകൂടി വാള്‍, ബോംബ്, മഴു, ഇരുമ്പ്‌വടി എന്നീ മാരക ആയുധങ്ങളുമായി എത്തിയ സംഘത്തെ കണ്ട് യാക്കൂബ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്.

അഞ്ചാംപ്രതിയായ കാവ്യേഷ് എറിഞ്ഞ ബോംബ് യാക്കൂബിന്റെ തലയുടെ പിറകില്‍കൊണ്ടാണ് പൊട്ടിയത്. പുതിയപുരയില്‍ ജമീലയുടെ വീടിന്റെ അടുക്കളഭാഗത്തെ വരാന്തയിലാണ് ബോംബേറേറ്റ് തലചിതറി വീണത്. ഒന്നാംപ്രതിയായ ശങ്കരന്‍ ബോംബെറില്‍ പരിക്കേറ്റ യാക്കൂബിന്റെ അടുത്ത് ചെന്നിട്ട് ഒരുത്തന്‍ മരിച്ചെടാന്ന് വിളിച്ച് പറഞ്ഞു. അത് കേട്ട് പ്രദേശത്തുള്ളവര്‍ വന്നപ്പോള്‍ കൈയിലുണ്ടായിരുന്ന ബോംബെറിഞ്ഞ് ഭീതിസൃഷ്ടിച്ച ശേഷം ഓടിരക്ഷപ്പെട്ടു. അക്രമത്തില്‍ ഷാനവാസ്, ബാബു, സുധീഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ പ്രോസിക്യുഷന്‌വേണ്ടി അഡീഷനല്‍ പബ്ലിക്‌പ്രോസിക്യൂട്ടര്‍ അഡ്വ കെ പി ബിനിഷ, അഡ്വ ജാഫര്‍നല്ലൂര്‍ എന്നിവര്‍ ഹാജരായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (26 minutes ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (35 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (43 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (59 minutes ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (1 hour ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (1 hour ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (3 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (4 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (4 hours ago)

Malayali Vartha Recommends