സ്ഫോടനത്തിലും തകരാത്ത നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചുനീക്കും
നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ കഴിയാതെ പോയ നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം തൽസ്ഥാനത്തുനിന്ന് ശനിയാഴ്ച മുറിച്ചുനീക്കും. ആദ്യം പാലത്തിന്റെ ആർച്ചുകളാണ് പൊളിച്ചുനീക്കുന്നത്. പിന്നീട് പാലം നാലായി മുറിച്ചു നീക്കാനാണ് പദ്ധതി.
പാലം നിലവിലെ അവസ്ഥയിൽനിന്ന് ഏതാനും മീറ്റർ ഉയർത്തിയശേഷം കട്ടർ ഉപയോഗിച്ച് മുറിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതേതുടർന്നു ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗാതാഗതം തടസപ്പെടും. ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു.
രണ്ടു തവണയായി നടത്തിയ നിയന്ത്രിത സ്ഫോടനത്തിലും പാലം തകർക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീണ്ടും സ്ഫോടനം നടത്തിയാൽ പുതിയ പാലത്തിന് ബലക്ഷയമുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നീക്കം. റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് പഴയ പാലം പൊളിച്ചുനീക്കുന്നത്.
https://www.facebook.com/Malayalivartha