രാജ്യം കാത്തിരുന്ന ഫലപ്രഖ്യാപനത്തിന് കേരളത്തിലും കര്‍ശന സുരക്ഷ... സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് കേരള പോലീസിന് പ്രവേശനമില്ല, കേന്ദ്ര സേനയ്ക്കാണ് സുരക്ഷാ ചുമതല

രാജ്യം കാത്തിരുന്ന ഫലപ്രഖ്യാപനത്തിന് കേരളത്തിലും കര്‍ശന സുരക്ഷ. സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഈ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് കേരള പോലീസിന് പ്രവേശനമില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ കേരള സായുധ സേനയ്ക്കാണ്.
വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിക്കു പുറത്താണു ലോക്കല്‍ പോലീസിന്റെ അധികാര പരിധി. മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണമാണ് ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാസുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമേ അകത്തേക്ക് പ്രവേശനമുള്ളു. മാധ്യമ പ്രവര്‍ത്തകര്‍ക്കും കൗണ്ടിംഗ് ഏജന്റുമാര്‍ക്കും ഇത്തവണ മൊബൈല്‍ ഫോണ്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിപ്പിക്കാനാകില്ല. 8.15ഓടെ തന്നെ ആദ്യ ഫലസൂചനകള്‍ അറിയാകുമെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha

























