കേരളത്തിലെ ആദ്യ ഫലങ്ങൾ എൽഡിഎഫിനും യുഡിഎഫിനും തുല്ല്യ പ്രാധാന്യം; കുമ്മനം രാജശേഖരൻ തുടക്കം മുതൽ മുന്നേറുന്നു- പോസ്റ്റൽ വോട്ടുകളിൽ ആദ്യ ഫലം യുഡിഎഫിന് അനുകൂലമായെങ്കിലും എൽഡിഎഫിന് അനുകൂലമായി മാറിമറിയുന്ന കാഴ്ച്ച:- ഫലങ്ങൾ മാറി മറിയുന്നു

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എട്ടിടത്ത് എൽഡിഎഫും, അഞ്ച് ഇടത്ത് യുഡിഎഫും, ഒരിടത്ത് എൻഡിഎയും എന്നതാണ് കേരളത്തിലെ സ്ഥിതി. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനും വടകരയിൽ പി.ജയരാജനും എറണാകുളത്ത് ഹൈബി ഈഡനും മുന്നിട്ടുനിൽക്കുന്നു.
കേരളത്തിൽ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടർമാർ 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്. കേന്ദ്രസേനയ്ക്കാണു ചുമതല.
https://www.facebook.com/Malayalivartha

























