രക്തം തിളയ്ക്കുന്നു... ഏറെ ആകാംക്ഷ നിറഞ്ഞ തിരുവന്തപുരത്ത് ഫല സൂചനകൾ മാറിമറിയുന്നു...തുടക്കത്തിൽ കുമ്മനം രാജശേഖരനുണ്ടായിരുന്ന ആദ്യ ലീഡ് ശശിതരൂർ മറികടക്കുന്നു... പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീരാറായപ്പോൾ വ്യക്തമായ മേൽകൈ നേടി ശശിതരൂർ!

കേരളത്തിലെ എറ്റവും ശ്രദ്ധേയമായ ലോകസഭാ മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. എൻ. ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്നുള്ള സർവേ ഫലങ്ങളാണ് തിരുവന്തപുരത്തെ സസ്പെൻസിലാക്കുന്നത്. അത് നിലനിർത്തിക്കൊണ്ടുള്ള ആദ്യ ഫല സൂചനകളാണ് വന്നത്. തുടക്കത്തിൽ കുമ്മനം രാജശേഖരൻ വ്യക്തമായ ലീഡ് നേടുകയും ചെയ്തു. എന്നാൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കുമ്മനത്തെ വെട്ടി ശശിതരൂർ മുന്നിലെത്തിയിരിക്കുകയാണ്. പോസ്റ്റൽ വോട്ടിൽ പുറകിലായാലും കുമ്മനം മുന്നിലെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
16 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എൽഡിഎഫിന് നാലിടത്തു മാത്രമാണ് ലീഡുള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ടു നിൽക്കുകയാണ്. ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ ലീഡ് ചെയ്യുകയാണ്. കേരളത്തിൽ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടർമാർ 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്. കേന്ദ്രസേനയ്ക്കാണു ചുമതല.
https://www.facebook.com/Malayalivartha

























