ആറ്റിങ്ങല്‍ മാറുമോ... എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ജയിക്കുമെന്ന് പ്രവചിച്ച ആറ്റിങ്ങലിലെ കരുത്തനായ സിപിഎം എംപി ഡോ.എ.സമ്പത്ത് അടൂര്‍പ്രകാശിനോട് പൊരുതി തോല്‍ക്കുമോ... വ്യക്തമായ മുന്നേറ്റം നേടി അടൂര്‍പ്രകാശ് ബഹുദൂരം മുന്നില്‍

ഏറെ ശ്രദ്ധേയമായ ആറ്റിങ്ങല്‍ നിയോജക മണ്ഡലം സിപിഎമ്മിന് കൈവിട്ടു പോകുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ജയിക്കുമെന്ന് പ്രവചിച്ച ആറ്റിങ്ങലിലെ കരുത്തനായ സിപിഎം എംപി ഡോ.എ.സമ്പത്ത് അടൂര്‍പ്രകാശിനോട് പൊരുതി തോല്‍ക്കുമോ എന്ന ചോദ്യവും ഉയരുന്നു.
ആദ്യഫല സൂചനകള്‍ വരുമ്പോള്‍ വ്യക്തമായ മുന്നേറ്റം നേടി അടൂര്‍പ്രകാശ് ബഹുദൂരം മുന്നിലാണ്. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ആറ്റിങ്ങല്‍ മണ്ഡലം സമ്പത്തിലൂടെയാണ് സിപിഎം കോട്ടയാക്കി മാറ്റിയത്. അങ്ങനെ അജയ്യനായ സമ്പത്ത് അടി പതറുമോ എന്നാണ് അറിയേണ്ടത്.
https://www.facebook.com/Malayalivartha

























