ഗുരുവായൂർ കേശവനായി തെച്ചിക്കോട്ട് രാമചന്ദ്രനായി നെറ്റിപ്പട്ടം കെട്ടി തൃശൂരിൽ നിൽക്കാനുള്ള സുരേഷ് ഗോപിയുടെ മോഹം തൃശൂരിലെ ജനത തള്ളിക്കളയുമോ? ആദ്യ മണിക്കൂറുകൾ കഴിയുമ്പോൾ സുരേഷ് ഗോപി വളരെ പുറകിൽ... ടി എൻ പ്രതാപൻ മൂവായിരത്തിലധികം വോട്ടിനു മുന്നിൽ

കേരളത്തിലെ മറ്റൊരു ശ്രദ്ധേയ മണ്ഡലമായ തൃശൂർ മാറിമറിയുകയായിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാര്ഥിത്വത്തോടെ വളരെ ശ്രദ്ധേയമായ തൃശൂർ മണ്ഡലത്തിലെ ആദ്യ പല സൂചനകൾ പുറത്ത് വന്നു . സുരേഷ് ഗോപി ജയിക്കുമെന്ന് വരെ പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആദ്യ മണിക്കൂറുകളിൽ ബിജെപി പ്രവർത്തകർക്ക് നിരായുണ്ടാക്കുന്ന വാർത്തകളാണ് തൃശൂരിൽ നിന്ന് വരുന്നത്. തൃശൂരിൽ സുരേഷ് ഗോപി മൂനാം സ്ഥാനത്തേയ്ക്ക് പിന്തള്ളുകയാണ്. യുഡിഎഫിന്റെ കരുത്തനായ സ്ഥാനാർഥി ടി എൻ പ്രതാപൻ മുന്നിലെത്തിക്കഴിഞ്ഞു. ഇതൊരു തുടക്കമായതിനാൽ സുരേഷ് ഗോപി മുന്നേറുമെന്നാണ് വിലയിരുത്തലുകൾ.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. ഇരുപതിൽ 18 സീറ്റുകളിലാണ് യുഡിഎഫ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത്. എൽഡിഎഫ് രണ്ടു സീറ്റിലേക്ക് ചുരുങ്ങി. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിട്ടുനിന്നിരുന്നെങ്കിലും പിന്നീട് പിന്നോക്കം പോകുകയായിരുന്നു. വയനാട്ടിൽ 5000 വോട്ടുകൾക്ക് രാഹുൽ ഗാന്ധി മുന്നിട്ടുനിൽക്കുകയാണ്. രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് കെ.മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും മുന്നിട്ടുനിൽക്കുന്നത്. കേരളത്തിൽ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടർമാർ 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്.
https://www.facebook.com/Malayalivartha

























