Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്ത് വരുന്ന ആദ്യ മണിക്കൂറുകളില്‍ യു.ഡി.എഫ് തരംഗം... പ്രതീക്ഷിക്കാത്ത മണ്ഡലങ്ങളില്‍ അട്ടിമറിക്ക് സാധ്യത

23 MAY 2019 11:23 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്ത് വരുന്ന ആദ്യ മണിക്കൂറുകളില്‍ യു.ഡി.എഫ് തരംഗം. എക്‌സിറ്റ് പോളുകളിലെ പ്രവചനങ്ങള്‍ക്കും മേലെ കേരളത്തില്‍ യു.ഡി.എഫ് വ്യക്തമായ ആധിപത്യം നേടിയിരിക്കുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്ന ശേഷം ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ യു.ഡി.എഫ് തേരോട്ടം ആരംഭിക്കുകയായിരുന്നു. ഇടയ്ക്ക് ചില സീറ്റുകളില്‍ നേരിയ മുന്‍തൂക്കം എല്‍.ഡി.എഫിനും എന്‍.ഡി.എയ്ക്കും ലഭിച്ചെങ്കിലും അതെല്ലാം പെട്ടെന്ന് മാറിമറിയുന്ന കാഴ്ചയാണുള്ളത്. സര്‍ക്കാര്‍ വിരുദ്ധതരംഗമാണ് എല്ലാ മണ്ഡലങ്ങളിലും തുടക്കം മുതല്‍ പ്രതിഫലിക്കുന്നത്. 

യു.ഡി.എഫ് വിജയപ്രതീക്ഷിക്കാത്ത മണ്ഡലങ്ങളില്‍ പോലും അവര്‍ക്ക് ഏറെ മുന്നേറ്റം ഉണ്ടാക്കാനായി. കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തുന്ന അപ്രതീക്ഷിത കുതിപ്പ് തന്നെ ഉദാഹരണം. 14,000ത്തോളം വോട്ടുകളുടെ ലീഡാണ് ആദ്യ ഒന്നര മണിക്കൂറില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയത്. രാഹുല്‍ഗാന്ധിയും വി.കെ ശ്രീകണ്ഠനും പിന്നാലെയാണ് ഉണ്ണിത്താന്‍. ആലത്തൂരില്‍ രമ്യാഹരിദാസ് ആദ്യം മുതല്‍ വ്യക്തമായ ആധിപത്യം നിലനിര്‍ത്തുന്നു. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും കോട്ടയത്ത് തോമസ് ചാഴിക്കാടനും എറണാകുളത്ത് ഹൈബി ഈഡനും തൃശൂരില്‍ ടി.എന്‍ പ്രതാപനും എതിരാളികളെ അമ്പരപ്പിക്കുന്നു.

പ്രചരണത്തിനിടെ ആശുപത്രിയിലായിട്ടും ചാലക്കുടിയില്‍ ബെന്നിബഹാന് വ്യക്തമായ ലീഡ് നിലനിര്‍ത്താനായി. ആറ്റിങ്ങലില്‍ ഇടത്‌കോട്ട പൊളിച്ച് അടൂര്‍പ്രകാശ് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നതോടെ എല്‍.ഡി.എഫിലെ സമ്പത്തിന്റെ നിലപരുങ്ങലിലായി. ഇടുക്കിയില്‍ 10 ശതമാനം വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ ഡീന്‍ കുര്യാക്കോസിന് 20000 വോട്ടിന്റെ ലീഡ് നേടാനായി. പാലക്കാട് വി.കെ ശ്രീകണ്ഠന്‍ വലിയ ലീഡിലാണ് തുടക്കം മുതല്‍ മുന്നോട്ട് പോകുന്നത്. മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് വിജയം ഉറപ്പാണ്. മാവേലിക്കരയില്‍ കൊടിക്കുന്നിലല്ലാതെ മാറ്റാരും ചിത്രത്തിലേയില്ല. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ ആവേശകരമായി മുന്നേറുന്നു. 

കോഴിക്കോട്ടെ ഒളിക്യാമറാ വിവാദങ്ങളൊന്നും എം.കെ രാഘവനെ തളര്‍ത്താനായില്ല. പത്തനംതിട്ടയില്‍ ചില യിടങ്ങളിലെ വോട്ട് എണ്ണിയപ്പോള്‍ കെ.സുരേന്ദ്രന്‍ മുന്നിലെത്തിയെങ്കിലും പിന്നീട് യു.ഡി.എഫിലെ ആന്റോ ആന്റണിക്ക് തിരിഞ്ഞ് നോക്കേണ്ടിവന്നു. കണ്ണൂര്‍ കോട്ട കെ.സുധാകരന്‍ വീണ്ടും പിടിച്ചെടുക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും വടകരയില്‍ കെ. മുരളീധരനും തുടക്കം മുതല്‍ വ്യക്തമായ ലീഡില്‍ മുന്നേറുകയാണ്. ഈ മുന്നേറ്റം യു.ഡി.എഫിന് വലിയ വിജയം സമ്മാനിക്കുമെന്ന് ഉറപ്പാക്കാം.

 

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (15 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (11 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (11 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (13 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends