Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മൗനിയായി രാഹുല്‍ ഗാന്ധി... 540 ഓളം മണ്ഡലങ്ങളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ 300ലധികം സീറ്റുകളുടെ വന്‍ ലീഡുമായി എന്‍ഡിഎ അധിപത്യം പുലര്‍ത്തുന്നു; എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന ഫലം വന്നതോടെ ബിജെപി ക്യാമ്പ് ആഘോഷം തുടങ്ങി 

23 MAY 2019 10:02 AM IST
മലയാളി വാര്‍ത്ത

നരേന്ദ്രമോദി വീണ്ടും മന്ത്രിസഭ രൂപീകരിക്കുമെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകളാണ് പുറത്തു വരുന്നത്. വെല്ലുവിളികളൊന്നും തടസ്സമാകാതെ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യമിനിറ്റില്‍ തുടങ്ങിയ ആധിപത്യം എന്‍ഡിഎ തുടരുന്നു. രാവിലെ ഒന്‍പതരയോടെയുള്ള ഫലസൂചനകളില്‍ 542 ല്‍ 300 ലേറെ സീറ്റുകളിലേക്ക് എന്‍ഡിഎയുടെ ലീഡ് ഉയര്‍ന്നു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുപിഎ വളരെ പിന്നിലാണ്.

എന്‍ഡിഎ 312, യുപിഎ 115, തൃണമൂല്‍ 17, എസ്പിബിഎസ്പി 9, മറ്റുള്ളവര്‍ 95 എന്നിങ്ങനെയാണ് ആദ്യ മണിക്കൂറിലെ ട്രെന്‍ഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ദേശീയതലത്തില്‍ 10 ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ഒന്‍പതിലും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

10 സര്‍വേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 304 സീറ്റ് നേടുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് (യുപിഎ) 120 സീറ്റ്. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത മറ്റു കക്ഷികളെല്ലാം ചേര്‍ന്ന് 118 സീറ്റ് നേടും. 2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികള്‍ 149 സീറ്റുമാണു നേടിയത്.

കഴിഞ്ഞദിവസം ഘടകകക്ഷികള്‍ക്ക് ഒരുക്കിയ അത്താഴവിരുന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രകടിപ്പിച്ച സന്തോഷത്തിനു വന്‍വിജയം വരാനിരിക്കുന്നുവെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അമിത് ഷാ വിളിച്ച വിരുന്നില്‍ ആതിഥേയനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യന്തം പങ്കെടുത്തു. വിരുന്നില്‍ 39 കക്ഷികളുടെ പിന്തുണ എഴുതി വാങ്ങാനും ബിജെപിക്കായി. 2014ല്‍ ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളും എന്‍ഡിഎ വിജയം പ്രവചിച്ചെങ്കിലും ഒരു ഏജന്‍സി ഒഴികെ മറ്റെല്ലാവരും പറഞ്ഞതിനേക്കാള്‍ വലിയ വിജയമാണ് എന്‍ഡിഎ യഥാര്‍ഥത്തില്‍ നേടിയത്. 2014ല്‍ രണ്ടു സര്‍വേകള്‍ മാത്രമാണ് എന്‍ഡിഎക്ക് മുന്നൂറിലേറെ സീറ്റ് പ്രവചിച്ചിരുന്നത്. ഇത്തവണ 6 സര്‍വേകളും.

ഫലം അനുകൂലമാകുമെന്ന നിഗമനത്തില്‍ കേന്ദ്രമന്ത്രിമാരെല്ലാം ഡല്‍ഹിയില്‍ എത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിട്ടുണ്ട്. എക്‌സിറ്റു പോളുകള്‍ക്കു പിന്നാലെ കൃതജ്ഞതാ സംഗമം എന്നു പേരിട്ടു പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ ചടങ്ങിലും എന്‍ഡിഎ അധികാരത്തില്‍ തുടരുമെന്നു നേതാക്കളുടെ ശരീരഭാഷയില്‍ വ്യക്തമായിരുന്നു. ആശംസകളും പൂക്കളുമായി മന്ത്രിമാര്‍ മോദിയെ പൊതിഞ്ഞു. പാര്‍ട്ടിയുടെ വക ഭീമന്‍ ഹാരാര്‍പ്പണവും ഉണ്ടായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends