Widgets Magazine
22
Sep / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സബ് ഇന്‍സ്‌പെക്ടറെന്ന് അവകാശപ്പെട്ട് യുവതി പോലീസ് ക്യാമ്പില്‍ താമസിച്ചു


മൂത്ത മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവ് മകനും മരുമകള്‍ക്കുമൊപ്പമെത്തി


ഞങ്ങളുടെ കുടുംബം രാധികയുടെ മരണത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല:- റിയാലിറ്റി ഷോ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ഗായിക സുജാത


സാനിയ മിർസയുടെ ബെൽറ്റിൽ ഞെട്ടി ഫാഷൻ ലോകം; അമ്പോ... ഇത്രയും വേണമായിരുന്നോ?


നായാട്ടുതോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡനത്തിനിരയാക്കിയ ഗുണ്ട, പോത്ത് ഷാജി ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു

ഭക്തിയോടൊപ്പം, മനസുമിളക്കാൻ കുളിച്ച് ഈറനായി ദർശനം; ശരീരവടിവുകള്‍ കാണത്തക്ക വിധത്തില്‍ ദര്‍ശനം നല്‍കിയ തൃശൂരിലെ സ്വാമിനിയ്ക്ക് പറ്റിയ ദുരന്തം...

23 MAY 2019 10:38 AM IST
മലയാളി വാര്‍ത്ത

ഭക്തർക്ക് ദർശനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത്, ഒടുവിൽ വഞ്ചനക്കേസിൽ അറസ്റ്റ് ഭയന്ന് അമ്മയോടൊപ്പം ജീവനൊടുക്കിയ വിവാദ സന്യാസിനി ദിവ്യ ജോഷിയുടെ ആഭിചാര കഥ പതിറ്റാണ്ടാവുമ്പോഴും ചർച്ചയാവുകയാണ്. ആശ്രമവും വ്യാജ ചികിത്സയുമായി പണമുണ്ടാക്കി ദീർഘകാലം വിലസിയ ദിവ്യാജോഷി( 29)യും അമ്മ ഉഷയും സയനൈഡ് കഴിച്ചാണ് മരിച്ചത്. 2009 സെപ്റ്റംബർ 18നായിരുന്നു സംഭവം.

പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങിൽ രുദ്രത്ത് വിഷ്ണുമായ ക്ഷേത്രത്തിലെ മഠാധിപയായിരുന്നു ദിവ്യാജോഷി. ഭർത്താവ് പുതുപ്പള്ളിപ്പറമ്പിൽ ജോഷി അറിയപ്പെടുന്ന ഗുണ്ടാനേതാവ്. ദിവ്യയുടെ അച്ഛൻ ചീരമ്പത്തു വീട്ടിൽ മോഹനനെ 2005ൽ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ആൾദൈവ തട്ടിപ്പുകാരൻ സന്തോഷ് മാധവനെപ്പോലെ ജ്യോതിഷത്തിലും പ്രവചനത്തിലുമായിരുന്നു ദിവ്യയുടെ തുടക്കം.

മരിക്കുന്നതിന് മൂന്നുവർഷം മുമ്പാണ് തന്നിൽ വിഷ്ണുമായ കുടികൊള്ളുന്നുവെന്ന് പ്രഖ്യാപിച്ച് ആശ്രമം തുടങ്ങിയത്. ദിവ്യയെ ആൾദൈവമാക്കി മാറ്റിയ ഭർത്താവ് ജോഷി തട്ടിപ്പുകേസിൽ വർഷങ്ങളോളം ജയിലിലായിരുന്നു. യുവതിയുടെ ദർശനം തേടി പ്രമാണിമാരും ബിസിനസുകാരും ഉന്നത ഉദ്യോഗസ്ഥരും ഏറെ എത്തിയിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവും ദിവ്യയുടെ ആശ്രമം സന്ദർശിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കുളിച്ച് ഈറനായി വന്ന് ദിവ്യദര്‍ശനം നല്‍കി ഭക്തരുടെ മനസിളക്കിയ ദിവ്യ ജോഷി യെന്ന ദിവ്യസുന്ദരി ആളെ കൂട്ടിയത് വിചിത്രമായിരുന്നു.

പല വിവിഐപികളേയും ഭക്തരാക്കിയ ദിവ്യ ജോഷിയെ കാണാന്‍ തൃശൂര്‍ ജില്ലയിലെ പുതുക്കാടിനു സമീപമുള്ള മുളങ്ങ് എന്ന ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് രാജ്യത്തിന്റെ നാനാദിക്കില്‍നിന്നും ആയിരങ്ങളാണ് എത്തിയിരുന്നത്. കടഞ്ഞെടുത്ത ശരീരവടിവുകള്‍ സുതാര്യമാകുന്ന വിധത്തില്‍ കുളിച്ച് ഈറനണിഞ്ഞ് പൂജയ്‌ക്കെത്തുന്ന ദിവ്യ ഭക്തമാനസങ്ങളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പക്ഷേ ആ ആത്മീയതട്ടിപ്പ് പോലീസ് കേസില്‍ കുടുങ്ങുകയും ഭക്തര്‍ വ്യാജദിവ്യത്വം തിരിച്ചറിയുകയും ചെയ്തപ്പോള്‍ ജീവനൊടുക്കുകയേ ആശ്രമമില്ലാതായ ആള്‍െദെവത്തിനുമുന്നില്‍ മാര്‍ഗമുണ്ടായിരുന്നുള്ളു.

മുളങ്ങിലെ അവരുടെ ആ ആശ്രമം ഇന്നു ഭാര്‍ഗവീനിലയംപോലെ അനാഥമായി കിടക്കുന്നു. ദിവ്യയെ ആള്‍െദെവമാക്കി വിറ്റ ഭര്‍ത്താവ് ജോഷി തട്ടിപ്പുകേസില്‍ വര്‍ഷങ്ങളോളം ജയിലിലായിരുന്നു. എറണാകുളത്തെ അറിയപ്പെടുന്ന ഗുണ്ടാനേതാവായിരുന്നു പുതുപ്പള്ളിപ്പറമ്പില്‍ ജോഷി. തൃശൂര്‍ ശക്തന്‍ നഗറില്‍ പച്ചക്കറിച്ചന്തയിലെ ചെറുകിട കച്ചവടക്കാരനായിരുന്നു ദിവ്യയുടെ അച്ഛന്‍. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ പണപ്പിരിവു നടത്തിയിരുന്ന ജോഷിയ്ക്ക് ഇദ്ദേഹവുമായുണ്ടായിരുന്ന അടുപ്പമാണ് ദിവ്യയുമായുള്ള വിവാഹത്തില്‍ കലാശിച്ചത്. 2005ല്‍ ദിവ്യയുടെ പിതാവ് ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ചിരുന്നു.

സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിതേടിയാണ് സാദാ വീട്ടമ്മയായിരുന്ന ദിവ്യയെ ജോഷി ജ്യോത്സ്യത്തിലേക്കും സന്യാസവേഷത്തിലേക്കും തള്ളിവിട്ടത്. ജോഷി റെന്റ് എ കാര്‍ ബിസിനസ് നടത്തിയിരുന്നു. ഇതു പൊളിഞ്ഞു കടക്കെണിയിലായപ്പോള്‍ ദിവ്യയെ തൃശൂരിലെ ഒരു ജ്യോത്സ്യന്റടുത്ത് ജോഷി പറഞ്ഞയച്ചു. വിഷ്ണുമായയെ പൂജിച്ചു പരിഹാരം നേടാനായിരുന്നു ജ്യോത്സ്യന്റെ ഉപദേശം. വീട്ടില്‍ പൂജ തുടങ്ങിയ ദിവ്യയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ക്രമേണ മാറി. നിരവധി പ്രശ്‌നങ്ങളില്‍പ്പെട്ടുഴറിയിരുന്ന ആളുകള്‍ ഇതിന്റെ രഹസ്യം തേടി വന്നു. വിഷ്ണുമായയെ പൂജിക്കാന്‍ നിര്‍ദേശം നല്‍കിയ ദിവ്യ ക്രമേണ അതിനു കാര്‍മികത്വം വഹിക്കാനും തുടങ്ങി ആളുകളെ കൈയിലെടുത്തു.

സംഭവം വിജയമെന്നു കണ്ടതോടെ സ്വയം വിഷ്ണുമായയാണെന്ന് പ്രഖ്യാപിച്ച് പ്രവചനവും രോഗശാന്തി വാഗ്ദാനവും നല്‍കി ആശ്രമം ആരംഭിച്ചു. എന്നും രാവിലെ കുളിച്ച് ഈറനുടുത്ത് ദര്‍ശനം നല്‍കുന്ന സന്യാസിനിയെന്ന ഖ്യാതി പരന്നതോടെ പ്രമുഖരുള്‍പ്പെടെ നിരവധിപേരാണ് ആശ്രമത്തിലെ സന്ദര്‍ശകരായത്. ഇതോടെ വരുമാനവും കുമിഞ്ഞുകൂടി. ജോഷിയായിരുന്നു ദിവ്യയുടെ ദിവ്യത്വത്തിന്റെ മാര്‍ക്കറ്റിങ്. ദിവ്യത്വം പ്രചരിപ്പിക്കാന്‍ വെബ്‌സൈറ്റും തുടങ്ങി. ഇതിനിടെ സ്വാമിനിയെ മണപ്പിച്ച് നടന്ന പല പ്രമുഖരുടെയും ലക്ഷങ്ങളും ചോര്‍ന്നു.


ദിവ്യയുടെ മുത്തശ്ശി നല്‍കിയെന്ന് പറയുന്ന കല്ല് പ്രതിഷ്ഠിച്ച് ക്ഷേത്രവും പണിതു. കോഴി, നെയ്യ്, മദ്യം ഇവ ഉപയോഗിച്ചായിരുന്നു പൂജകള്‍. വെബ്‌സൈറ്റ് വഴി ദിവ്യയുടെ ശക്തി അറിഞ്ഞ് ജനം മുളങ്ങിലെ ആശ്രമത്തിലേക്കു പ്രവഹിച്ചു. ഈ അവസരം ജോഷി ശരിക്കും മുതലാക്കി പണം കൊയ്തു. ക്ഷേത്രവും വിപുലപ്പെടുത്തി. അഞ്ച് ആനകള്‍ അണിനിരക്കുന്ന ഉത്സവം. രാഷ്ട്രീയ, സിനിമാരംഗങ്ങളിലെ പ്രമുഖരും ഐ.പി.എസ്സുകാരും ആശ്രമത്തിലെ ചടങ്ങുകളില്‍ പങ്കാളിയായി. കുന്നംകുളം സ്വദേശിയായ പ്രവാസിയുടെ വീട്ടിൽ 500 കോടിയുടെ നിധിയുണ്ടെന്ന് പറഞ്ഞതോടെയാണ് ദിവ്യയുടെ കഷ്ടകാലം തുടങ്ങിയത്. നിധി കണ്ടെത്താൻ തങ്കവിഗ്രഹം ഉണ്ടാക്കി ചാത്തനെ ആവാഹിക്കാൻ 90 ലക്ഷം രൂപ പ്രവാസിയിൽനിന്ന് ദിവ്യജോഷി തട്ടിയെടുത്തു. നിധി കിട്ടാതായപ്പോൾ പ്രവാസി പരാതി നൽകി.

ഈ കേസിൽ പുതുക്കാട് പൊലീസ് ഭർത്താവ് ജോഷിയെ അറസ്റ്റ് ചെയ്തു. പിടിയിലായി മൂന്നുമണിക്കൂർ കഴിഞ്ഞപ്പോഴാണ് വീടിനുള്ളിൽ ദിവ്യയേയും അമ്മ ഉഷയേയും വിഷം അകത്തുചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. പൂജക്കെന്ന പേരിൽ പണം വാങ്ങി കബളിപ്പിച്ചുവെന്ന് ദിവ്യക്കും ഭർത്താവിനുമെതിരെ മറ്റൊരു കേസുമുണ്ടായിരുന്നു. സന്തോഷ് മാധവൻ സംഭവത്തെത്തുടർന്ന് പൊലീസ് ആൾദൈവ കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക പരിശോധനകൾക്കിടെ ദിവ്യാജോഷി ഒരിക്കൽ അറസ്റ്റിലായതാണ്. 2008 ജൂൺ അഞ്ചിന് അറസ്റ്റിലായ ഇവർക്ക് ജൂൺ 18ന് ഹൈക്കോടതി ജാമ്യം നൽകി. പിന്നീട് ക്ഷേത്രം നടത്തിപ്പുമായി തുടരുകയായിരുന്നു. ദിവ്യക്കെതിരെ അതുവരെയുണ്ടായിരുന്ന മുറുമുറുപ്പുകൾ, സന്തോഷ് മാധവൻ പിടിയിലായതോടെ പരാതികളായി വരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സബ് ഇന്‍സ്‌പെക്ടറെന്ന് അവകാശപ്പെട്ട് യുവതി പോലീസ് ക്യാമ്പില്‍ താമസിച്ചു  (8 hours ago)

മൂത്ത മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവ് മകനും മരുമകള്‍ക്കുമൊപ്പമെത്തി  (8 hours ago)

മുത്തൂറ്റ് മാനേജ്‌മെന്റിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍  (9 hours ago)

മലപ്പുറത്ത് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാല്‍; രണ്ട് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍  (9 hours ago)

സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് കോടതി  (9 hours ago)

മരട് ഫ്‌ലാറ്റ് വിഷയത്തില്‍ മറ്റുള്ളവരെപ്പോലെ താനും കബളിപ്പിക്കപ്പെട്ടുവെന്ന് ജോണ്‍ ബ്രിട്ടാസ്  (9 hours ago)

ലാലേട്ടന്‍ തനിക്ക് എത്ര ഡയലോഗ് ഉണ്ട് എത്ര സീനുണ്ട് ഇതൊന്നും നോക്കാറില്ല  (10 hours ago)

വ്യവസായ ഇടനാഴി പദ്ധതി: കേന്ദ്രം അനുവദിച്ച നിര്‍മാണ ക്ലസ്റ്ററിനു വേണ്ടി ഭൂമി ഏറ്റൊടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം  (10 hours ago)

അമേരിക്കന്‍ പട്ടാളം കൂട്ടത്തോടെ സൗദിയിലേക്ക്  (11 hours ago)

ഡബ്ല്യു.സി.സിയുടെ വരവ് മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തി'' ആരോപണവുമായി നടി മാലാ പാർവതി  (12 hours ago)

രാജ്യം മുൾമുനയിൽ; തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി  (12 hours ago)

റിട്ടയേര്‍ഡ് ജഡ്ജി മരുമകളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍  (12 hours ago)

തോറ്റവരും ജയിക്കും മന്ത്രി ജലീലിന്റെ മാജിക്ക്; പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി ആരോപണം  (12 hours ago)

കലിപ്പ് മാറാതെ അമേരിക്ക; മിസൈല്‍ വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍; സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്ക  (12 hours ago)

73 പേജുള്ള പരാതിയിൽ കണ്ണുതള്ളി രാജ്യം; കശ്​മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഹൂസ്​റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends