കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് മികച്ച ലീഡ്

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് മികച്ച ലീഡ്. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ സിപിഎം തുടർച്ചയായി വിജയിച്ചുവരുന്ന ലോക്സഭാ മണ്ഡലത്തിലാണ് ഉണ്ണിത്താന് മികച്ച ലീഡ് ലഭിക്കുന്നത്.
60898 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ 29854 വോട്ട് നേടി. കെപി സതീഷ് ചന്ദ്രന് 18852 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രിക്ക് 11472 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 11000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് രാജ്മോഹൻ ഉണ്ണിത്താന് ഇപ്പോഴുള്ളത്.
വോട്ടെണ്ണല്‍ ഒന്നര മണിക്കൂറോളം പിന്നിടുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരത്ത് ആദ്യഘട്ടത്തിൽ ലീഡുണ്ടായിരുന്ന കുമ്മനം രാജശേഖരൻ പിന്നിലാണ്. ശശി തരൂർ ആണ് മുന്നിൽ. വടകരയിൽ കെ മുരളീധരൻ ലീഡ് ചെയ്യുന്നു.
*കണ്ണൂരില്‍ കെ സുധാകരൻ മുന്നിൽ
*വടകരയിൽ കെ മുരളീധരൻ മുന്നില്‍
*എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍
*മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് ലീഡ്
*പൊന്നാനിയില്‍ യുഡിഎഫ് മുന്നില്‍
*ആലത്തൂരില്‍ രമ്യ ഹരിദാസിന് ലീഡ്
*കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താൻ മുന്നില്‍
*പാലക്കാട് വി കെ ശ്രീകണ്ഠന് ലീഡ്
*തൃശൂരില്‍ ടി.എന്‍.പ്രതാപൻ ലീഡ് ചെയ്യുന്നു
*വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍
*കോഴിക്കോട് യുഡിഎഫ് ലീഡ്.
*ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് ലീഡ്
*കോട്ടയത്ത് തോമസ് ചാഴികാടൻ മുന്നിൽ
*പത്തനംതിട്ടയില്‍ ആന്റോ ആന്റണി മുന്നിൽ
*ആലപ്പുഴയിൽ ഷാനിമോള്‍ ഉസ്മാൻ മുന്നിൽ
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് 25000ത്തിലധികം വോട്ടിന്റെ ലീഡുണ്ട്. ഇടതുസ്ഥാനാർഥി പി പി സുനീർ പിന്നിലാണ്.
https://www.facebook.com/Malayalivartha

























