വോട്ടെണ്ണലിനായി എത്തിയ സി പി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വോട്ടെണ്ണലിനായി എത്തിയ സി പി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചമ്പക്കുളം അമിച്ചകരി കൊട്ടിത്തറ വീട്ടില്‍ കെ ഡി മോഹനന്‍ (72) ആണ് മരിച്ചത്. ബുധനാഴ്ച രാത്രീ 10.30 തോടെ ആണ് സംഭവം. വ്യാഴാഴ്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൗട്ടിംഗ് ഏജന്റായ ഇദ്ദേഹം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ രാവിലെ എത്തുന്നതിനായി മറ്റ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവ പൊട്ടതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടുന്നു കൂടുതല്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ മരണം സംഭവിച്ചു. കെ പി എം സി ന്റെ മുന്‍ സംസ്ഥാന പ്രസിഡന്റും ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു. നിലവില്‍ ബികെ എം യു വിന്റെ സംസ്ഥാന ഭാരവാഹിയും ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ്.
f
https://www.facebook.com/Malayalivartha

























