Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഓഖിയും പ്രളയവും ശബരിമലയും ചര്‍ച്ച് ആക്ടും പള്ളിത്തര്‍ക്കവും പെരിയ ഇരട്ടക്കൊലപാതകവും കര്‍ഷക ആത്മഹത്യകളും ഒന്നും മറന്നില്ല ജനം

23 MAY 2019 11:21 AM IST
മലയാളി വാര്‍ത്ത

ഓഖിയിലും പ്രളയത്തിലും നേരിട്ട ദുരിതങ്ങളും അതിന് ശേഷം അനുഭവിച്ച കഷ്ടപ്പാടുകളും ജനം മറന്നില്ലെന്നും ശബരിമലയിലെ യുവതീപ്രവേശനവും ചര്‍ച്ച് ആക്ടും വിശ്വാസികളുടെ മനസ്സിലേല്‍പ്പിച്ച മുറിവ് ഉണങ്ങിയില്ലെന്നും വ്യക്തമാക്കുന്നതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ട്രെന്‍ഡില്‍ നിന്ന് മനസ്സിലാവുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കൂടിയപ്പോള്‍ തന്നെ സര്‍ക്കാര്‍ വിരുദ്ധതരംഗമാണെന്ന് ഉറപ്പായിരുന്നു. എന്നാലത് ഇത്രയും വലിയ തിരിച്ചടിയാകുമെന്ന് എല്‍.ഡി.എഫ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. തമ്മലടിയില്ലാതെ ആദ്യമേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എല്‍.ഡി.എഫ് പ്രചാരണത്തില്‍ ഏറെ മുന്നേറിയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വരവോടെ എല്‍.ഡി.എഫ് ആശങ്കയിലായി. രാഹുലിനെ പിന്തിരിപ്പിക്കാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി വരെ ഇടപെട്ടു. 

ഓഖി ദുരന്തം ഉണ്ടായപ്പോള്‍ തീരദേശവാസികളെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി ആദ്യമേ എത്താത്തത് മുതല്‍ തുടങ്ങിയതാണ് ഭരണവിരുദ്ധവികാരം. ജനരോക്ഷം ശക്തമായപ്പോള്‍ മുഖ്യമന്ത്രി സന്ദര്‍ശനത്തിന് വഴങ്ങി. വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പ്രതിഷേധം ഭയന്ന് മറ്റൊരു വാഹനത്തില്‍ കയറി പോകേണ്ടിവന്നു. ദുരിതത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും വ്യക്തമായ കണക്കുകള്‍ പോലും നല്‍കാന്‍ സര്‍ക്കാരിനായില്ല. ഓഖിക്ക് പിന്നാലെയാണ് പ്രളയം എത്തിയത്. തുടക്കത്തില്‍ സര്‍ക്കാര്‍ അവധാനതയോടെ നേരിട്ടു. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സി.പി.എമ്മുകാര്‍ കീഴടക്കി. ആഹരവും വസ്ത്രവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍, ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി ബ്രാഞ്ച് സെക്രട്ടറി മുതലുള്ള നേതാക്കള്‍ കയ്യടക്കി ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്തു. 

പ്രളയ ശേഷം വീടും വസ്തുവകകളും നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകള്‍ ദുരിതത്തിലായി. അടിയന്തിരസഹായമായി വിതരണം ചെയ്ത പതിനായിരം രൂപ പോലും പലര്‍ക്കും കിട്ടിയില്ല. എന്നാല്‍ സി.പി.എമ്മിന് വേണ്ടപ്പെട്ട, അര്‍ഹതയില്ലാത്ത പലരുടെയും അക്കൗണ്ടില്‍ വീഴുകയും ചെയ്തു. നാട്ടുകാരുടെ വീടിന് മുകളിലും ചായ്പ്പിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ടെറസിലും പലരും മാസങ്ങളോളം അഭയം തേടി. ലോകമെമ്പാടുമുള്ള മലയാളികള്‍ ഉള്‍പ്പെടെ ധാരാളം സഹായിച്ചെങ്കിലും ആ സഹായങ്ങള്‍ പൂര്‍ണ്ണമായും അര്‍ഹമായ കരങ്ങളിലെത്തിയില്ല. ഇടുക്കിയിലെയും വയനാട്ടിലെയും കര്‍ഷക ആത്മഹത്യകളില്‍ ഫലപ്രദമായി ഇടപെടാനും സര്‍ക്കാരിനായില്ല.

ശബരിമല യുവതീപ്രവേശന വിധി വന്ന ശേഷം പിണറായി സ്വല്‍പം അവധാനതയോടെയുള്ള സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഇത്രയും കനത്തതിരിച്ചടി ഉണ്ടാകുമായിരുന്നില്ല. പ്രളയത്തില്‍ തകര്‍ന്ന് പമ്പ കിടക്കുന്നതിനാല്‍ കഴിഞ്ഞ മണ്ഡലകാലം കഴിഞ്ഞ് വിധി നടപ്പാക്കിയാല്‍ മതിയായിരുന്നു. തന്ത്രഞ്ജനായ ഏതൊരു ഭരണാധികാരിയും അങ്ങനയേ ചെയ്യുമായിരുന്നുള്ളൂ. അതിന് മുതിരാഞ്ഞത് യു.ഡി.എഫും ബി.ജെ.പിയും മുതലെടുത്തു. എന്നാല്‍ ജനം ബി.ജെ.പിയുടെ അക്രമത്തിനൊപ്പം നിന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോഴുള്ള ചിത്രം വ്യക്തമാക്കുന്നത്.

ശബരിമല വിവാദം തീര്‍ന്നതിന് പിന്നാലെയാണ് ചര്‍ച്ച് ആക്ടും പിറവം, കോതമംഗലം പള്ളി തര്‍ക്കവും രൂക്ഷമാകുന്നത്. ചര്‍ച്ച് ആക്ട് അനാവശ്യ വിവാദമായിരുന്നെങ്കിലും അതിനെ കൃത്യമായി പ്രതിരോധിക്കാന്‍ സര്‍ക്കാരിനോ, സി.പി.എമ്മിനോ കഴിഞ്ഞില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും അത് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതും തിരിച്ചടിയായി. എന്നാല്‍ നിരവധി ജനകീയപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും അതെല്ലാം ഇത്തരം വിവാദങ്ങളില്‍ മുങ്ങിപ്പോയി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends