വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയ്ക്ക് വമ്പൻ ലീഡ്; മണ്ഡലത്തില്‍ പോള്‍ ചെയ്ത 22 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡുമായി രാഹുല്‍ ഗാന്ധി മുന്നിൽ

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയ്ക്ക് വമ്പൻ ലീഡ്. മണ്ഡലത്തില്‍ പോള്‍ ചെയ്ത 22 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡുമായി രാഹുല്‍ ഗാന്ധി മുന്നിട്ട് നില്‍ക്കുകയാണ്. ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം ഒരു പക്ഷേ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചേക്കാം.
രാവിലെ 10.42-ലെ വോട്ട് നില അനുസരിച്ച് 1.52 ലക്ഷം വോട്ടുകള്‍ രാഹുല്‍ നേടിയപ്പോള്‍ 55,000 വോട്ടുകളാണ് സിപിഐ സ്ഥാനാര്‍ത്ഥി പിപി സുനീര്‍ നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി 16000 വോട്ടുകളും നേടി. രാഹുല്‍ നേടുന്ന വോട്ടുകളുടെ മൂന്നിലൊന്ന് വോട്ട് മാത്രമാണ് ഇവിടെ സിപിഐ സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്നത്.
രാജ്യം മുഴുവനായി നിലവിൽ എൻഡിഎ ആണ് മുന്നിട്ടുനിൽക്കുന്നത്. 290 ൽ അധികം സീറ്റുകളിൽ എൻഡിഎയും 119 സീറ്റുകളിൽ യുപിഎയുമാണ് മുന്നിട്ടുനിൽക്കുന്നത്. മറ്റുള്ളവർക്ക് നൂറിൽ അധികം സീറ്റിൽ ലീഡുണ്ട്.
https://www.facebook.com/Malayalivartha

























