കേരളത്തിൽ മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇ.പി.ജയരാജൻ
കേരളത്തിൽ മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇ.പി.ജയരാജൻ. ഇതാണ് യുഡിഎഫിന് അനുകൂലമായി മാറിയത്. ശബരിമല വിഷയം എൽഡിഎഫിനെ ബാധിച്ചില്ലെന്നും ജയരാജൻ പ്രതികരിച്ചു. ഇന്ത്യയിലാകെയുണ്ടായ പൊതുനിലയാണ് കേരളത്തിലും പ്രതിഫലിച്ചത്. അത് ശബരിമലയ്ക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ മാത്രമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് ജയരാജൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു . കേരളത്തിൽ വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. എക്സിറ്റ് പോളുകൾ ചില താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തി തിട്ടപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നു. എക്സിറ്റ് പോളുകളുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടുണ്ടെന്നും ഇ.പി ജയരാജൻ കഴിഞ്ഞ ദിവസം പ്രതികരിച്ചു.
മലബാർ മേഖലയിൽ എൽഡിഎഫിന് തിരിച്ചടിക്ക് സാധ്യതയില്ല. മലബാറിലും മുന്നണിക്ക്
മികച്ച വിജയമുണ്ടാകും. വോട്ടിങ് യന്ത്രത്തിൽ അബദ്ധമുണ്ടാകുന്ന അവസ്ഥ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഏത് ചിഹ്നത്തിൽ കുത്തിയാലും ബിജെപിക്ക് വോട്ട് പോകുന്ന അവസ്ഥയാണുണ്ടായിരുന്നത്. വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തിൽ വ്യാപക ക്രമക്കേടുണ്ടായിട്ടുണ്ടെന്നും ഇ.പി ജയരാജൻ ആരോപിച്ചു.
https://www.facebook.com/Malayalivartha