108 ആംബുലന്‍സില്‍ നൂറ്റിയെട്ടാമത്തെ സുഖപ്രസവം

108 ആംബുലന്‍സിലെ നൂറ്റി എട്ടാമത്തെ സുഖപ്രസവത്തിന് ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് വേദിയായി. ഡ്രൈവര്‍ സന്തോഷ് കുമാറും എമര്‍ജന്‍സി ടെക്‌നീഷ്യന്‍ ഹാഫിസും ചേര്‍ന്നായിരുന്നു പ്രസവശുശ്രൂഷകള്‍ നടത്തിയത്. കുഞ്ഞും അമ്മയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സുഖമായി കഴിയുന്നു.
ഇന്നലെ രാത്രിയിലാണ് സംഭവം. പനവൂര്‍ വെള്ളാഞ്ചിറ ഇര്‍ഫാന്‍ മന്‍സിലില്‍ സിദ്ദിഖിന്റെ ഭാര്യ അന്‍സല്‍നയ്ക്ക് (28) രാത്രിയായതോടെ കലശലായ പ്രസവവേദന തുടങ്ങി. 108 ആംബുലന്‍സിനെ വിളിച്ചുവെങ്കിലും അവര്‍ വരുന്നത് കാത്ത് നില്ക്കാതെ ബന്ധുക്കള്‍ ഗര്‍ഭിണിയെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് തിരിച്ചു. പുത്തന്‍പാലത്തിനടുത്ത് വച്ച് 108 ആംബുലന്‍സ് എത്തി യുവതിയെ അതിലേയ്ക്ക് മാറ്റി ആശുപത്രിയിലേയ്ക്ക് തിരിച്ചു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതുവരെ 108 ആംബുലന്‍സുകളില്‍ നടന്ന പ്രസവത്തിന്റെ കണക്കിലാണ് ഇതു 108മതു സ്ഥാനത്ത് എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























