തൊട്ടു കൂടായ്മയെല്ലാം മാറി; വിഎസ് അച്യുതാനന്ദന്‍ അങ്ങനെ നരേന്ദ്ര മോഡിയെ കണ്ടു; പരിഭവം ലേശമില്ലാതെ വിഎസിനെ സീകരിച്ച് മോഡി; എല്ലാം കണ്ട് ചിരിച്ച് ഉമ്മന്‍ ചാണ്ടി

പറഞ്ഞതെല്ലാം മായ്ച്ചുകളഞ്ഞ് പ്രതിപക്ഷ നേതാവ് വിഎസ് അിച്യുതാനന്ദന്‍ ആദ്യമായി നരേന്ദ്ര മോഡിയെ കണ്ടത് ഏറെ ശ്രദ്ധ നേടി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്ര മോഡി കൊച്ചിയില്‍ നടത്തിയ വികാരഭരമായ പ്രസംഗം ആരും മറക്കില്ല. താനും തൊട്ടു കൂടായ്മയുടെ ഇരയാണെന്നാണ് മോഡി പറഞ്ഞത്. കേരളത്തിലെ ഇടതു വലത് നേതാക്കളെല്ലാം മോഡിയെ അകറ്റി നിര്‍ത്തിയിരുന്നതില്‍ ഉള്ള പ്രതിഷേധമായിരുന്നു ഇത്.
നരേന്ദ്ര മോഡിയെ അകറ്റുക മാത്രമല്ല, മോഡിയെപ്പറ്റി നല്ലവാക്കു പറഞ്ഞ എല്ലാവരേയും ഒറ്റപ്പെടുത്തുന്ന ശൈലിയും രാഷ്ട്രീയക്കാര്‍ക്കുണ്ടായിരുന്നു. ഗുജറാത്ത് വികസനത്തെപ്പറ്റി പറഞ്ഞ അബ്ദുള്ള കുട്ടിയുടേയും മന്ത്രി ഷിബു ബേബി ജോണിന്റേയും അവസ്ഥ നമ്മള്‍ കണ്ടതാണ്.
ഏകത്വത്തിന്റ പര്യായമായ ശിവഗിരിയില്‍ മോഡി വന്നപ്പോഴും വന്‍ വിവാദം ഉണ്ടായി. മോഡി വേദി പങ്കിടുന്നതില്‍ പ്രതിഷേധിച്ച് വിഎസ് അച്യുതാനന്ദന്‍ വരെ ചടങ്ങില്‍ നിന്നും വിട്ടു നിന്നു.
അങ്ങനെ അവസാനം മോഡി പ്രധാനമന്ത്രിയായി. ഏറ്റവും എതിര്‍ത്ത ബൂര്‍ഷ്വായെന്ന് കൊട്ടിഘോഷിക്കുന്ന അമേരിക്ക വരെ മോഡിക്ക് ചുവപ്പ് പരവതാനി വിരിച്ചു. അതോടെ, കേരള നേതാക്കള്‍ക്ക് പോലും മാറി നില്‍ക്കാനായില്ല. സിപിഎമ്മിന്റെ സമുന്നത നേതാവും പ്രതിപക്ഷ നേതാവും മോഡിയെ ഏറ്റവും അധികം വിമര്‍ശിച്ച ആളുമായ വിഎസ് അച്യുതാനന്ദന്‍ അങ്ങനെ ആദ്യമായി മോഡിയെ കണ്ടു. കൂട്ടിന് അദ്ദേഹം ഏറ്റവും അധികം വിമര്‍ശിക്കുന്ന ഉമ്മന്‍ ചാണ്ടിയും.
വിഎസിനെ കണ്ട പാടെ ഉള്ളിലുള്ള പരിഭവമൊക്കെ മാറ്റി മോഡി വിഎസിന്റെ കരം പിടിച്ച് കുശലം പറഞ്ഞു. വിഎസും വളരെ കാര്യമായാണ് മോഡിയെ കണ്ടത്. ഇതൊക്കെ കണ്ട് ഉമ്മന്‍ ചാണ്ടി അര്‍ത്ഥഗര്‍ഭമായി ഊറി ചിരിക്കുന്നുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























