ചെന്നിത്തല അറിയാന്‍... മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി അവസാനിപ്പിക്കണം; അവര്‍ പോരാടുന്നത് നീതിക്ക് വേണ്ടി; പത്തിരുപതുപേരെ നേരിടാന്‍ കോടികള്‍ മുടക്കണോ?

കേരളത്തില്‍ കേട്ടു കേള്‍വിയില്ലാത്ത മാവോയിസ്റ്റ് ആക്രമണം ചര്‍ച്ചകളില്‍ നിറയുന്നത് അടുത്ത കാലത്താണ്. കേരളത്തില്‍ മാവോയിസ്റ്റ് ഉണ്ടെന്നും ഇല്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പല അക്രമങ്ങളും അവരുടെ പേരിലും വരുന്നു. മാവോയിസ്റ്റ് ഉണ്ടെന്ന രീതിയില്‍ സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട നടത്തുമ്പോള്‍ സര്‍ക്കാരിന്റെ തന്നെ ചീഫ് വിപ്പ് പിസി ജോര്‍ജ് മാവോയിസ്റ്റുകളെ പിന്തുണച്ച് രംഗത്തെത്തി.
മാവോയിസ്റ്റുകളെ ആശയപരമായാണ് നേരിടേണ്ടന്ന് പിസി ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്കെതിരായി നടത്തുന്ന നടപടി അവസാനിപ്പിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
ആദിവാസികള്‍ക്ക് അനുകൂലവും ബ്‌ളേഡ് മാഫിയകളോട് പ്രതികൂലവുമായ മനോഭാവമാണ് മാവോയിസ്റ്റുകളുടേത്. മാവോയിസ്റ്റുകളുടെ ആശയ പ്രചരണത്തില്‍ ആദിവാസികള്‍ ആകൃഷ്ടരായിട്ടുണ്ടെങ്കില്‍ അതിന് കാരണം കേരളം മാറിമാറി ഭരിച്ച മുന്നണികളാണെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകള്‍ പോരാടുന്നത് നീതിക്കു വേണ്ടിയാണ്. അങ്ങനെയുള്ള അവരെ ആശയപരമായ ചര്‍ച്ചകളിലൂടെ നേരിടണം. അല്ലാതെ മാവോയിസ്റ്റ് വേട്ടയ്ക്കായി പത്തോ ഇരുപതോ മാവോയിസ്റ്റുകളെ നേരിടാന്‍ കോടികള്‍ മുടക്കി ആയുധം വാങ്ങേണ്ടതില്ല. മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന്‍ കുഴലിലൂടെ അല്ലെന്നും ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























