Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കേശവേന്ദ്രകുമാര്‍ ഒരു വികാരമായി... ദൈവത്തിന്റെ സ്വന്തം നാട് ഇനി ഐ.എ.എസ് ബുദ്ധിജീവികള്‍ക്ക് വേണ്ട

14 JANUARY 2015 10:40 AM IST
മലയാളി വാര്‍ത്ത.

 ഐഎഎസ് എന്ന പദവി സ്വപ്‌നം കാണാത്തവരായി ആരുമില്ല.  എന്നാല്‍, ഐ എ എസ് പദവി കിട്ടിയാല്‍ ഇരട്ടി തലവേദനയാകുമോ എന്ന്  ഭയപ്പെടുന്നവരാണ് ഇന്നത്തെ യുവ ഐഎഎസുകാര്‍.  ജനങ്ങള്‍ക്ക് വേണ്ടി എന്ത് നല്ല കാര്യം ചെയ്താലും ഉടനടി ഐഎഎസ് മിടുക്കന്മാര്‍ക്ക് പണി കൊടുക്കുകയാണ് സര്‍ക്കാര്‍.  ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടറും ഇപ്പോഴത്തെ വയനാട് കളക്ടറുമായ കേശവേന്ദ്ര കുമാറിന്റെ ദേഹത്ത്  കെഎസ്‌യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച സംഭവം കേരളക്കരയാകെ ചര്‍ച്ച ചെയ്തിരുന്നു.
സാധാരണ കുടുംബത്തില്‍ നിന്നും സ്വന്തമായി അദ്ധ്വാനിച്ച്  പഠിച്ച് ക്ലര്‍ക്കില്‍ ആരംഭിച്ച ജീവിതമാണ് കേശവേന്ദ്രകുമാറിന്റെത്. യുവതലമുറയ്ക്കു മാതൃകയാകേണ്ട വ്യക്തിത്വങ്ങളില്‍ ഒരാളായ കേശവേന്ദ്രകുമാറിന്റെ നേര്‍ക്ക് കരിഓയില്‍ ഒഴിച്ചത് ഐഎഎസ് സമൂഹം ഒന്നകെ ചര്‍ച്ച ചെയ്തിരുന്നു.  ഇനിയും ഐഎഎസ് പദവിയിലിരിക്കുന്ന പലര്‍ക്കും കേശവേന്ദ്രകുമാറിന്റെ അനുഭവം ഉണ്ടാകുമോന്ന് ഭയപ്പെടണം.
കരിഓയില്‍, കേസ്, കൈയേറ്റം, ഭീഷണി , മാഫിയ ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഐ എ എസ് മിടുക്കന്മാര്‍ക്ക്സര്‍ക്കാരിന്റെ വക കിട്ടുന്ന സമ്മാനം.  സര്‍ക്കാര്‍ പൂര്‍ണമായി സംരക്ഷണം നല്‍കാത്തത് കാരണം യുവ ഐഎഎസുകാരാണ് കേരള കേഡര്‍ ഉപേക്ഷിക്കുന്നത്.  പുതിയ ഉദ്യോഗസ്ഥര്‍ക്ക് കേരള കേഡര്‍ തിരഞ്ഞെടുക്കാനും താല്‍പര്യമില്ല.  ഇതിനെ തുടര്‍ന്ന്  ആദ്യ റാങ്കുകള്‍ നേടിയ അന്യസംസ്ഥാനക്കാരായ ഓഫീസര്‍മാരുടെ സേവനവും കേരളത്തിന് നഷ്ടമാകുകയാണ്.
കേരളത്തില്‍ രണ്ടുവര്‍ഷത്തിനിടെ ഇരുപതോളം യുവ ഐ.എ.എസുകാരാണ് കൈയേറ്റത്തിനും ഭീഷണിക്കും തടഞ്ഞുവയ്ക്കലിനും വിധേയമായതായാണ് റിപ്പോര്‍ട്ട്. ചില കളക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഫോണില്‍ ഭീഷണികളുമെത്തുന്ന അവസ്ഥ വരെ എത്തി. ബോര്‍ഡുകളിലെ മാനേജിംഗ് ഡയറക്ടര്‍മാരും വകുപ്പ് ഡയറക്ടര്‍മാരും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി ഐ.എ.എസ് അസോസിയേഷനോട് പരാതിപ്പെട്ടിട്ടുണ്ട്.
അസോസിയേഷന്‍ ഇടപെടുമ്പോഴേക്കും ജനപ്രതിനിധികള്‍ ഇടപെട്ട് കേസ് ഒതുക്കും. അതിക്രമം നടത്തിയവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുമുണ്ട്.  കളക്ടര്‍മാര്‍ക്ക് മാത്രമാണ് ഗണ്‍മാന്‍ ഉള്ളത്. ഭീഷണിയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കും പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. എന്ത് കൊണ്ട് കളക്ടര്‍മാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ല. കേരളത്തില്‍ നിന്നും കിട്ടുന്ന ഭീഷണികളുടെ സ്വരം കേട്ട്ഓടിരക്ഷപ്പെടുകയാണ് പലരും.
കേരളത്തില്‍ വന്നവരില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ കേന്ദ്രത്തിലേക്ക് ഒന്നും നോക്കാതെ ഓടുന്ന അവസ്ഥയാണ്. 2003 ബാച്ചിലെ രത്തന്‍ഖേല്‍ക്കര്‍ കേഡര്‍മാറ്റത്തിലൂടെ കര്‍ണാടകത്തിലേക്ക് പോയി. ഇ.ദേവദാസന്‍, പ്രണബ്‌ജ്യോതിനാഥ്, അജിത്ത്കുമാര്‍ എന്നിവരും കേന്ദ്രത്തിലേക്ക് പോയി. 2006 ബാച്ചുകാരില്‍ മലപ്പുറം കളക്ടര്‍ കെ.ബിജു മാത്രമാണ് ഇനി ശേഷിക്കുന്നത്.
ജലഅതോറിട്ടി മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍സിംഗിനെതിരെ തുടര്‍ച്ചയായി ഉപരോധവും കൈയേറ്റവുമുണ്ടായി.
ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.കെ.വാസുകിയെ എം.എല്‍.എയുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചു. മണല്‍ റെയ്ഡിനെത്തിയ ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ എസ്.സുഹാസിനെ മാഫിയാസംഘം തടഞ്ഞുവച്ച് കൈയേറ്റംചെയ്തു. ഇത്തരം അതിക്രമങ്ങള്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് കണ്ണുകള്‍ തുറന്ന് കാണുന്നില്ല.
രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ കേഡറുകളാണ് പ്രധാനമായി യുവ ഐഎഎസുകാര്‍ തിരഞ്ഞെടുക്കുന്നതില്‍ മുന്നിലുള്ളത്. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്കുപോലും കേരളത്തേക്കാള്‍ ഐ.എ.എസുകാര്‍ ഇഷ്ടപ്പെടുന്നതായാണ് കേന്ദ്രപഴ്‌സണല്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.  ഏതായാലും ഭീഷണിയെ തുടര്‍ന്ന്  യുവ ഐഎഎസ് മിടുക്കന്മാര്‍ കേരളത്തെ പൂര്‍ണമായി വെറുക്കപ്പെട്ടിരിക്കുന്നതിന് തെളിവാണ് കേരള കേഡര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends