എഞ്ചിനീയറിംഗ് മെഡിക്കല്‍ പ്രവേശനത്തിനുള്ള മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി

എഞ്ചിനീയറിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയിലെ മിനിമം മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ പത്ത് മാര്‍ക്ക് വേണമെന്ന വ്യവസ്ഥ പുന:സ്ഥാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം സര്‍ക്കാര്‍ കോളേജുകളിലുള്‍പ്പെടെ സര്‍ക്കാര്‍ സീറ്റുകളില്‍ നിലവിലുള്ള മാര്‍ക്ക് മാനദണ്ഡത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. സ്വാശ്രയ കോളേജുകളിലെ സീറ്റ് നിറയ്ക്കാനാണ് യോഗ്യതാ മാര്‍ക്കില്‍ ഇളവ് നല്‍കിയും പ്രവേശനപരീക്ഷയില്‍ വെള്ളം ചേര്‍ത്തതുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
മിനിമം പത്ത് മാര്‍ക്കെങ്കിലുമില്ലാത്തവരെ എന്‍ട്രന്‍സ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്ന നിലവിലെ വ്യവസ്ഥയായിരുന്നു സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതിന് പുറമെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയില്‍ കണക്കിന് മാത്രമായി 50 ശതമാനം മാര്‍ക്ക് വേണമെന്നത് 45 ആക്കി കുറച്ചു. കണക്കും ഫിസിക്‌സും കെമിസ്ട്രിയും ചേര്‍ന്നുള്ള 50 ശതമാനം മാര്‍ക്കും 45 ശതമാനമാക്കി. ഇതോടെ ഒരുത്തരമെങ്കിലും ശരിയായാല്‍ പ്രവേശനം ലഭിക്കുമെന്ന സ്ഥിതി ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























