Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

കടല്‍ വെടിവയ്പ്, റോ അന്വേഷിക്കുന്നു

14 JANUARY 2015 01:32 PM IST
മലയാളി വാര്‍ത്ത.

മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന വെടിവച്ച സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) അന്വേഷണം ആരംഭിച്ചു. റോ സംഘം വിഴിഞ്ഞത്തെത്തി ബോട്ട് പരിശോധിക്കുകയും കസ്റ്റഡിയിലുള്ള മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യുകയും ചെയ്തു.

ബോട്ടില്‍നിന്ന് ഒമ്പതു വെടിയുണ്ടകള്‍ സംഘം കണ്ടെത്തി. ബോട്ടിന്റെ വശങ്ങളില്‍ തറച്ചനിലയിലായിരുന്നു വെടിയുണ്ടകള്‍. ബോട്ടിന് ലൈസന്‍സില്ലെന്നു തീരസംരക്ഷണ സേന കണ്ടെത്തിയിട്ടുണ്ട്. ബോട്ടിന്റെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ബോട്ടുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളില്ലാതെ സഞ്ചരിച്ചതിന് മുമ്പും ബോട്ടിന് പിഴ ഈടാക്കിയിട്ടുള്ളതായാണ് വിവരം. ലൈസന്‍സ് 2012ല്‍ അവസാനിച്ചിരുന്നു.
റോ ഉദ്യോഗസ്ഥര്‍ സ്രാങ്കിനെയും ഉടമയേയും ചോദ്യം ചെയ്തു. തീരസംരക്ഷണസേനയുടെ മുന്നറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന ഇവരുടെ വാദം അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ബോട്ടിന് രേഖകളില്ലാത്തതിനാലാണ് വേഗം കൂട്ടിയതെന്ന മൊഴി അന്വേഷണസംഘം ഒരുപരിധിവരെ ശരിവയ്ക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ തുടരന്വേഷണം വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്നവരുടെ താമസസ്ഥലങ്ങളില്‍ രഹസ്യാന്വേഷണവിഭാഗം പരിശോധന നടത്തി. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘം കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന് റിപ്പോര്‍ട്ടുനല്‍കും.
തീരദേശം വഴി ഭീകരര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത കണക്കിലെടുത്ത് പട്രോളിങ് കര്‍ശനമാക്കിയിരുന്നെന്നും അതിന്റെ ഭാഗമായാണ് ബോട്ട് പരിശോധിച്ചതെന്നും തീരസംരക്ഷണസേന പറയുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും നിര്‍ത്താതെ പോയതിനാലാണ് വെടിയുതിര്‍ത്തതെന്നും സേനാധികൃതര്‍ വ്യക്തമാക്കി.വെടിയേറ്റ സുബിന്‍,ക്ലിന്റണ്‍ എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്കെതിരേയുള്ള ദുരുദ്ദേശ്യപരമായ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് ബോട്ടുടമ ജാസ്മിന്‍ ജോര്‍ജ് പറഞ്ഞു. ഏഴുദിവസമായി ബോട്ട് കടലിലായിരുന്നതിനാല്‍ ക്ഷീണം കാരണം തൊഴിലാളികളെല്ലാം ഉറക്കത്തിലായിരുന്നു. എന്‍ജിന്‍ ചൂടാകാതിരിക്കാന്‍ ക്യാബിന്‍ തുറന്നിട്ടപ്പോള്‍ പുറത്തുനിന്നുള്ള ഒച്ച കേള്‍ക്കാന്‍ സാധിച്ചില്ലെന്നും ജാസ്മിന്‍ ജോര്‍ജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (1 hour ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (2 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (3 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (3 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (5 hours ago)

Malayali Vartha Recommends