Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

പാറ്റൂരിലെ ഭൂമിയിടപാട്, ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ രേഖകള്‍ കടത്തികൊണ്ട്‌പോയതായി പരാതി

14 JANUARY 2015 02:10 PM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരത്തെ പാറ്റൂരിലെ വിവാദ ഭൂമിയുടെ രേഖകള്‍ നാലുവര്‍ഷം മുന്‍പ് ജല അതോറിറ്റിയി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കടത്തികൊണ്ട് പോയതായി വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് മുന്‍ ചീഫ് എന്‍ജിനീയര്‍ അയച്ച കത്താണ് പുറത്തായത്. പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം പൊലീസ് ഉന്നതര്‍ക്ക് നല്‍കിയ പരാതിയിലാണ് കത്ത് ഉള്ളത്. 

 ഫ്‌ളാറ്റ് കമ്പനി കയ്യേറ്റം നടത്തിയെന്ന് വ്യക്തമാക്കുന്ന ജലഅതോറിറ്റി ഭൂമിയുടെ രേഖകള്‍ നാലുവര്‍ഷം മുന്‍പ് വകുപ്പിലെ ഉന്നതന്‍ കടത്തിക്കൊണ്ടു പോയെന്നാണ് വെളിപ്പെടുത്തല്‍. പാറ്റൂര്‍ ഇടപാടില്‍ ജല അതോറിറ്റി എംഡി അശോക് കുമാര്‍ 2011 നവംബര്‍ 18ന് പാറ്റൂര്‍ സ്വീവറേജ് ഡിവിഷന്‍ ഓഫീസിലെത്തി വിവാദ ഭൂമിയുടെ മുഴുവന്‍ രേഖകളും ബലമായി കൈക്കലാക്കി എന്നാണ് കത്തിലെ പരാമര്‍ശം. അന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന ദേവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇതെന്നും അദ്ദേഹം നേരിട്ട് ഇക്കാര്യം തന്നെ അറിയിച്ചതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു. പാറ്റൂര്‍ ഭൂമിയുടെ കാര്യത്തിലടക്കം എംഡിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ വിരമിച്ച ശേഷവും പ്രതികാര നടപടികള്‍ തുടരുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതടക്കം പാറ്റൂര്‍ ക്രമക്കേടിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ജോയ് കൈതാരം ഡിജിപിക്ക് പരാതി നല്‍കി. 

പാറ്റൂരില്‍ ഫ്‌ളാറ്റ് സമുച്ചയം പണിയാനായി സ്വകാര്യ കമ്പനി ജല അതോറിറ്റി വക ഭൂമി കയ്യേറിയെന്ന് സ്ഥിരീകരിച്ച് വിജിലന്‍സ് എഡിജിപി, ലോകായുക്തയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭൂമിയെ സംബന്ധിച്ച നിര്‍ണായക രേഖകള്‍ കാണാനില്ലെന്ന് ഈ റിപ്പോര്‍ട്ടില്‍ ഒന്നിലേറെ ഇടങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ജല അതോറിറ്റിയില്‍ നിന്ന് വിരമിച്ച ചീഫ് എന്‍ജിനീയര്‍ കെ.പി. കൃഷ്ണകുമാര്‍ രണ്ടുമാസം മുന്‍പ് നല്‍കിയ കത്ത് പുറത്താകുന്നത്.
ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്‍ തുടങ്ങിയവരെ പ്രതിചേര്‍ത്ത് കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും ജോയ് കൈതാരം കത്ത് നല്‍കി. വിജിലന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പരിഗണിച്ച ലോകായുക്ത പക്ഷെ, തിരുവനന്തപുരം ജില്ലാ കലക്ടര്‍ മുതല്‍ താഴേക്കുള്ള റവന്യു ഉദ്യോഗസ്ഥരുടെ പേരിലാണ് നടപടിക്ക് തുടക്കമിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (1 hour ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (2 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (3 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (3 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (5 hours ago)

Malayali Vartha Recommends