Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കാനത്തിന്റെ കണ്ണുതള്ളി... തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വന്‍ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം പറയാന്‍ സിപിഎം നേതാക്കള്‍ മടിക്കുമ്പോള്‍ സിപിഐ നേതാക്കള്‍ രംഗത്ത്; ആളുകള്‍ക്കു മുന്നില്‍ ഗര്‍വ് കാട്ടാനാണു പിണറായി ശ്രമിച്ചത്

13 JUNE 2019 11:59 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ദയനീയമായി പരാജയപ്പെട്ടതിന്റെ കാരണം അന്വേഷിച്ച് സിപിഎം ഇപ്പോഴും ചര്‍ച്ച നടത്തുകയാണ്. എന്നാല്‍ യഥാര്‍ത്ഥ കാരണം പറയാന്‍ നേതാക്കള്‍ക്ക് മടിയാണ്. എന്തിന് സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ പോലും രഹസ്യമായി പറയുന്നെങ്കിലും അത് പരസ്യമാക്കുന്നില്ല. അതിനിടെ സിപിഐയിലെ ചില നേതാക്കള്‍ ശബരിമലയില്‍ പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ രംഗത്തു വന്നു. 

തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു മുഖ്യമന്ത്രി പിണറായി വിജയനാണു കാരണക്കാരനെന്നാണ് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം വന്നത്. ആളുകള്‍ക്കു മുന്നില്‍ ഗര്‍വ് കാട്ടാനാണു പിണറായി ശ്രമിച്ചത്. ഈ െശെലി മാറ്റണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യാനായി ഇന്നലെ തുടങ്ങിയ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണു പിണറായിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നത്.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിവിധിയെ മാനിക്കുന്നു. എന്നാല്‍ സ്ത്രീകളെ ഇങ്ങനെ കൊണ്ടുപോയല്ല അതു നടപ്പാക്കേണ്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. അതു ബി.ജെ.പിക്ക് അനുകൂലമായി. മോഡി അധികാരത്തിലെത്താതിരിക്കാനായി ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ട് കോണ്‍ഗ്രസിനു ലഭിക്കുകയും ചെയ്തു. വോട്ടുകള്‍ ഏകീകരിക്കുന്നതു തിരിച്ചറിയാന്‍ ഇടതു മുന്നണിക്കു കഴിഞ്ഞില്ല.

ഈ സര്‍ക്കാര്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെങ്കിലും അതൊന്നും ജനങ്ങള്‍ക്കു മുന്‍പിലെത്തിക്കാനോ വോട്ടാക്കാനോ സാധിച്ചില്ലെന്നും സി.പി.ഐ. വിലയിരുത്തി. മുന്‍പ് മുന്നണിയിലെ തിരുത്തല്‍ശക്തിയായാണു സി.പി.ഐ. അറിയപ്പെട്ടിരുന്നത്. അതിനു മങ്ങലേറ്റതു യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിരാശ പടര്‍ത്തി. എല്‍.ഡി.എഫില്‍ തിരുത്തല്‍ശക്തിയായി നിലകൊള്ളാന്‍ കഴിയണം.

തങ്ങള്‍ മത്സരിച്ചു പരാജയപ്പെട്ട സീറ്റുകളിലെ പ്രകടനം സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കാനും തീരുമാനമായി. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. ഇന്നു തുടരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടായേക്കും.

പിണറായി വിജയനെതിരേ സി.പി.എമ്മില്‍ വിരുദ്ധചേരി രൂപപ്പെടുമെന്നു സൂചനകള്‍ വന്നതിനു പിന്നാലെയാണ് ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ. അദ്ദേഹത്തിനെതിരേ രംഗത്തുവരുന്നതെന്നതു പ്രസക്തമാണ്. തെരഞ്ഞെടുപ്പു വിലയിരുത്തലില്‍ സി.പി.എമ്മിലെ വി.എസ്. അനുകൂലികളടക്കം പിണറായിയോടു വിയോജിപ്പുള്ളവരാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends