പൊളിച്ചടുക്കി മുന്‍ മേധാവി... ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാന്‍ 2 മാറുമ്പോള്‍ വമ്പന്‍ വെളിപ്പെടുത്തലുമായി ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍; 2012 അവസാനത്തോടെയാണ് ചന്ദ്രയാന്‍ 2 വിക്ഷേപിക്കാനിരുന്നതെങ്കിലും പിന്നീട് നീട്ടി വച്ചു

ഭാരതത്തിന് അഭിമാനമായി ചന്ദ്രയാന്‍ 2 മാറുകയാണ്. അതേ സമയം ചന്ദ്രയാന്‍ 2 വളരെ നേരത്തെ വിക്ഷേപിക്കാന്‍ കഴിയുമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനായ ജി. മാധവന്‍ നായരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ചന്ദ്രയാന്‍ 2 ദൗത്യം നേരത്തേ പൂര്‍ത്തിയാക്കാമായിരുന്നെന്നും യു.പി.എ. സര്‍ക്കാരാണ് പദ്ധതി വൈകിപ്പിച്ചതെന്ന് തുറന്നടിക്കുകയായിരുന്നു മാധവന്‍ നായര്‍. ചന്ദ്രയാന്‍ 2 ജൂലായ് 15ന് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചന്ദ്രയാന്‍ ഒന്നിന്റെ ശില്പിയും 2003 മുതല്‍ 2009 വരെ ബഹിരാകാശവകുപ്പ് സെക്രട്ടറിയുമായിരുന്നു മാധവന്‍ നായര്‍. ഇതോടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിലേക്കും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയിലേക്കുമാണ് കാര്യങ്ങള്‍ നീളുന്നത്.
2012 അവസാനത്തോടെയാണ് ചന്ദ്രയാന്‍2 വിക്ഷേപിക്കാനിരുന്നത്. എന്നാല്‍, 2014 തിരഞ്ഞെടുപ്പില്‍ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ച യു.പി.എ., ഇത് നീട്ടിവെക്കുകയായിരുന്നു. പിന്നീട് മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ചാന്ദ്രയാന്‍2 പുനരാരംഭിച്ചതെന്നും മാധവന്‍നായര്‍ പറഞ്ഞു.
ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ 2 ജൂലായ് 15ന്പുലര്‍ച്ചെ 2. 51ന് ആണ് വിക്ഷേപണം നടത്തുന്നത്. സെപ്തംബര്‍ ആറിന് പേടകം ചന്ദ്രന്റെ ഉപരിതലം തൊടും. ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ആണ് വിക്ഷേപണ വാഹനം.
ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. ഒന്നാം ചന്ദ്രയാന്‍ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാന്‍ 2 ദൗത്യം ലക്ഷ്യമിടുന്നത്.
ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനുള്ള ദൗത്യമാണ് ഇത്. ചന്ദ്രനെ വലം വെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നീ മുന്നുഘട്ടങ്ങളുള്ളതാണ് ചന്ദ്രയാന്‍ 2. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക് 3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക.
പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബര്‍ ആറിനാണ് റോവര്‍ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ ചന്ദ്രനിലെ ജലത്തിന്റെയും ഹീലിയത്തിന്റെയും അളവുകള്‍ ഉള്‍പ്പെടെ രാസഘടകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും.
ഐഎസ്ആര്‍ഒയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ദൗത്യമാണ് ഇത്. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയുള്ള റോവര്‍ ദൗത്യം നടത്തിയിട്ടുള്ളു. ഈ പട്ടികയിലേക്കാണ് ഇന്ത്യയും എത്തുന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതല്‍ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാന്‍2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.
ചന്ദ്രയാന്‍ ദൗത്യത്തിലെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. 10 വര്‍ഷം മുമ്പായിരുന്നു ചന്ദ്രയാന്‍2 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
"
https://www.facebook.com/Malayalivartha


























