Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അത് പടച്ചവന് സമര്‍പ്പിക്കുന്നു... പി.സി. ജോര്‍ജ് ഇത്രയും പ്രതീക്ഷിച്ചില്ല; വിവാഹ ചടങ്ങുകളില്‍ നിന്നും മരണവീടുകളില്‍ നിന്നും ഒഴിവാക്കാന്‍ 66 പള്ളികളില്‍ നിന്നും ആഹ്വാനം വന്നപ്പോള്‍ പൂഞ്ഞാറുകാരോട് മാപ്പ് പറഞ്ഞ് തടിയൂരി പി.സി ജോര്‍ജ്

13 JUNE 2019 12:15 PM IST
മലയാളി വാര്‍ത്ത

പി.സി. ജോര്‍ജ് എന്ന അതികായനെ നാട്ടുകാര്‍ക്ക് വലിയ ഇഷ്ടമാണ്. അതിനാലാണ് ഇരുമുന്നണികളേയും പരാജയപ്പെടുത്തി ഒറ്റയാനായി എംഎല്‍എ ആയത്. എന്നാല്‍ ആ ജനം തള്ളിപ്പറഞ്ഞാല്‍ പി.സി. ജോര്‍ജ് പിന്നെയില്ല. അതിനാല്‍ തന്നെ എന്ത് കോംപ്രമൈസിനും പിസി തയ്യാറാണ്. മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന വിധത്തില്‍ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായ സാഹചര്യത്തില്‍ ഖേദ പ്രകടനവുമായി പി.സി. ജോര്‍ജ് രംഗത്തെത്തി. 

തന്റേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം പല പ്രാവശ്യമായി പറഞ്ഞ കാര്യങ്ങളാണ്. അവ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. 1980 ല്‍ ജനപ്രതിനിധിയായതു മുതല്‍ എല്ലാ മതവിഭാഗങ്ങളെയും ഒരു പോലെയാണു കാണുന്നത്. ഈരാറ്റു പേട്ടയിലെ മുസ്ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ശബ്ദിക്കുന്നയാളുമാണ് താന്‍. എന്നാല്‍, രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. സ്വന്തം മണ്ഡലത്തിലെ വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും പോലും തന്നെ ബഹിഷ്‌കരിക്കാന്‍ ചില സംഘടനകളുടെ ശ്രമ ഫലമായി പള്ളികളില്‍ പ്രസംഗിച്ചതു വ്യക്തിയെന്ന നിലയില്‍ വേദനിപ്പിച്ചെന്നും ജോര്‍ജ് പറഞ്ഞു.

പി.സി ജോര്‍ജിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെയാണ്

വസ്തുത അറിയുക

1980ല്‍ ജനപ്രതിനിധിയായ അന്നുമുതല്‍ ഇന്നുവരെ എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കാണാനും, പ്രത്യേകിച്ച് ഞാന്‍ ജീവിക്കുന്ന ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നാലുപതിറ്റാണ്ട് കാലം ശബ്ദിച്ചയാളാണ് ഞാന്‍. എന്നാല്‍, ഞാനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്താനും മതവിദ്വേഷം പടര്‍ത്താനുമുള്ള ചില സംഘടനകളുടെ ശ്രമഫലമായി ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ നാട്ടില്‍ ജനപ്രതിനിധി കൂടിയായ എന്നെ വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുപോലും ബഹിഷ്‌കരിക്കാനും 66 പള്ളികളില്‍ പ്രസംഗിച്ചത്, ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഈരാറ്റു പേട്ടയെ കഴിഞ്ഞ നാലു പതിറ്റാണ്ടു കാലം ഹൃദയത്തില്‍ കൊണ്ടു നടന്ന ഒരു വ്യക്തിയെന്ന നിലയിലും എന്നെ ഏറെ വേദനിപ്പിച്ചു. എങ്കിലും ഞാന്‍ പ്രതികരിക്കാതെ അത് പടച്ചവന് സമര്‍പിക്കുകയായിരുന്നു. 

എന്റേതായി പ്രചരിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ചെയ്തയാള്‍ എന്നെ നിരവധി തവണ വിളിക്കുകയും പലപ്രാവിശ്യമായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയല്‍ പ്രചരിപ്പിക്കുകയുമുണ്ടായി. എന്നാല്‍ പ്രസ്തുത സംഭാഷണത്തില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ എന്നെ സ്‌നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദുഖവും അമര്‍ഷവുമുണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്രസ്തുത വിഷയത്തില്‍ എന്റെ സഹോദരങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends