Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് രാജ്യാന്തര ബഹിരാകാശ നിലയം കേരളത്തില്‍ കാണാം

13 JUNE 2019 12:51 PM IST
മലയാളി വാര്‍ത്ത

ഭൂമിയെ വലംവയ്ക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം (ഇന്റര്‍നാഷണല്‍ സ്പെയ്സ് സെന്റര്‍) വ്യഴാഴ്ച കേരളത്തില്‍ ദൃശ്യമാകും. സന്ധ്യയ്ക്ക് 7.38 മുതലാണ് കേരളത്തില്‍ നിന്നു ദൃശ്യമാകുംവിധം ആകാശത്തൂടെ ഐഎസ്എസ് കടന്നു പോകുന്നത്.

ഒരു നക്ഷത്രം കണക്കെ വടക്കു പടിഞ്ഞാറ് ദിശയില്‍ ഉദിച്ചുയരുന്ന ബഹിരാകാശ നിലയം 7.41-ന് തലയ്ക്കു മുകളില്‍ ശോഭയോടെ കാണാം. 7.43-ന് തെക്കു കിഴക്കായി അസ്തമിക്കുകയും ചെയ്യും. മഴമേഘങ്ങളുടെ തടസമില്ലെങ്കില്‍ നഗ്‌ന നേത്രങ്ങള്‍ക്കൊണ്ട് വ്യക്തമായി ഇത് കാണാനാകും. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും ശ്രീലങ്കയില്‍  ഉള്ളവര്‍ക്കും ഇന്ന് ഐഎസ്എസ് ഭൂമിയെ വലം വയ്ക്കുന്നത് കാണാനാകും.

നക്ഷത്രംപോലെ തിളങ്ങുന്ന ബഹിരാകാശനിലയം ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. ആകാശത്ത് ഇപ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശനിലയത്തിനാണ്.

അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍, ബ്രസീല്‍, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ആറു രാജ്യങ്ങള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച വലിയ ബഹിരാകാശനിലയമാണ് ഐഎസ്എസ്. ഭൂമിയില്‍നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയ്ക്കുള്ള ഭ്രമണപഥത്തിലാണ് സഞ്ചാരം. സെക്കന്‍ഡില്‍ 7.66 കിലോമീറ്ററാണ് ഇതിന്റെ സഞ്ചാരവേഗം. മണിക്കൂറില്‍ 27,600 കിലോമീറ്റര്‍.

92.69 മിനിറ്റുകൊണ്ട് ഭൂമിയെ ഒരുതവണ വലംവയ്ക്കും. ദിവസം 15.54 തവണ ഇത് ഭൂമിയെ ചുറ്റും. 4,19,455 കിലോഗ്രാമാണ് ഇതിന്റെ ഭാരം. 72.8 മീറ്റര്‍ നീളവും 108.5 മീറ്റര്‍ വീതിയുമാണ് ഇതിനുള്ളത്. 935 ഘനമീറ്റര്‍ വ്യാപ്തിയുള്ള ഭാഗത്ത് താമസയോഗ്യമാണ്. ആറുപേര്‍ക്കു താമസിക്കാനുള്ള സൗകര്യമാണ് ഇതിനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (8 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (8 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends