Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വഴിനടക്കാന്‍ അനുവദിക്കാത്ത സവര്‍ണ്ണര്‍ക്കെതിരെ സമരം ചെയ്ത ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊന്നു

13 JUNE 2019 03:37 PM IST
മലയാളി വാര്‍ത്ത

വഴിനടക്കാന്‍ അനുവദിക്കാത്ത സവര്‍ണ്ണര്‍ക്കെതിരെ സമരം ചെയ്ത ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊന്നു. ഡിവൈഎഫ്.ഐ ജില്ലാ ട്രഷറര്‍ അശോകാണ് (25) കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിന് അടുത്ത് കരയിരുപ്പ് ഗ്രാമത്തില്‍ ഇന്നലെ രാത്രി പത്തെരയ്ക്കാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ തിരുനെല്‍വേലി - മധുര ഹൈവേ ഉപരോധിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഘടനയുടെ എല്ലാ സമരങ്ങള്‍ക്കും തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണിയുടെ സമരങ്ങള്‍ക്കും മുന്നില്‍ നിന്നിരുന്ന അശോക് കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷയിന്മേല്‍ ഡിവൈഎഫ്‌ഐ നടത്തിയ സമരങ്ങളിലും പങ്കെടുത്തിരുന്നു. സ്ഥലത്ത് ജാതിയമായ അടിച്ചമര്‍ത്തലുകള്‍ നടക്കുന്നെന്ന് പൊലീസിനെ അറിയിച്ചിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. ദളിത് വിഭാഗത്തില്‍ പെട്ട അശോകിന് ഉയര്‍ന്ന ജാതിയില്‍ പെട്ടവരാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. 

ഗംഗയ്‌കൊണ്ടന്‍ എന്ന സ്ഥലത്തെ ടയര്‍ കടയില്‍ ജോലി ചെയ്യുന്ന അശോക് ഇന്നലെ രാത്രി പത്തെരയോടെയാണ് കരയിരുപ്പ് ബസ് സ്റ്റോപ്പിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അവിടെ വെച്ച് ചിലയാളുകള്‍ തടഞ്ഞ് വെച്ച് മര്‍ദ്ദിച്ച ശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചു. സംഭവം അറിഞ്ഞ് ബന്ധുക്കളും ഗ്രാമവാസികളും സ്ഥലത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഇവരെ തടഞ്ഞ ശേഷമാണ് പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത്. . തിരുനെല്‍വേലി കമ്മീഷ്ണര്‍ എന്‍. ഭാസ്‌ക്കരന്റെ നേതൃത്വത്തില്‍ വലിയ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വഴിനടക്കുന്നതുമായി ബന്ധപ്പെട്ട് അശോകിന്റെ അമ്മയെ സവര്‍ണജാതിയില്‍ പെട്ടവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രത്യക്ഷ പ്രതിഷേധം നടത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് അശോകിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. 

ഗ്രാമങ്ങളില്‍ അയിത്തം ഇല്ലാതാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 10 ലക്ഷം രൂപ പ്രോല്‍സാഹന സമ്മാനം പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ജാതിയത പലവിധത്തില്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. പല ഗ്രാമങ്ങളിലും ജാതിയുടെ അടിസ്ഥാനത്തില്‍ മതിലുകള്‍ പണിതിട്ടുണ്ട്. ദളിതര്‍ക്കും മറ്റും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. സവര്‍ണര്‍ സഞ്ചരിക്കുന്ന റോഡുകളിലൂടെ താഴ്ന്ന ജാതിയില്‍ പെട്ടവര്‍ നടന്നാല്‍ വഴക്കുണ്ടാകുന്നത് പതിവാണ്. തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് നേരത്തേ നടത്തിയ സര്‍വേയില്‍ തമിഴ്‌നാട്ടിലെ 22 ജില്ലകളില്‍ 86 തരത്തില്‍ അയിത്തം നിലനില്‍ക്കുന്നുവെന്നു കണ്ടെത്തിയിരുന്നു. 

ജാതി മാറി വിവാഹം കഴിക്കുന്നവരെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ തമിഴ് ഗ്രാമങ്ങളില്‍ വലിയ സംഭവമല്ല. സഹോദരങ്ങളെ പോലും കൊല്ലാന്‍ ഇവര്‍ മടിക്കുകയില്ല. തേവര്‍ സമുദായത്തിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച കൗസല്യ, പിന്നോക്ക ജാതിയില്‍പെട്ട, നിര്‍ധന യുവാവായ ശങ്കറിനെ പ്രണയിച്ചതോടെ കൗസല്യയുടെ വീട്ടുകാര്‍ക്ക് അപമാനമായി. അവര്‍ ശങ്കറിനെ കൊലപ്പെടുത്തി. അന്ന് ശങ്കറിന് 20 വയസ്. ഉദുമല്‍പേട്ട നഗരത്തിലിട്ട് പട്ടാപ്പകല്‍ കൗസല്യയുടെ അച്ഛനും അമ്മയും അമ്മാവനും ഗുണ്ടകളും ചേര്‍ന്ന് ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നു. ശങ്കര്‍ ആശുപത്രിയില്‍ മരിച്ചെങ്കിലും കൗസല്യ ദീര്‍ഘകാലം ശങ്കറിന്റെ വീട്ടില്‍ ജീവിച്ച ശേഷം കഴിഞ്ഞ വര്‍ഷം ദളിത് യുവാവായ ശക്തിയെ വിവാഹം കഴിച്ച് ജീവിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends