Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണം രൂക്ഷമായിട്ട് ദിവസങ്ങളായിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍ വൈകിയെത്തിയ മന്ത്രിയേയും പ്രതിപക്ഷ എം.എല്‍.എയെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു

13 JUNE 2019 04:18 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണം രൂക്ഷമായിട്ട് ദിവസങ്ങളായിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍ വൈകിയെത്തിയ മന്ത്രിയേയും പ്രതിപക്ഷ എം.എല്‍.എയെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. സംഭവം കൈവിട്ട് പോകുമെന്ന് മനസ്സിലായതോടെ പൊലീസ് പണിപ്പെട്ട് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ മടക്കി അയച്ചു. സന്ദര്‍ശനം പാതി വഴിയിലാക്കി മന്ത്രി തടിതപ്പി. സ്ഥലം എം.എല്‍.എ വി.എസ് ശിവകുമാര്‍ കുറേ സമയം കഴിഞ്ഞ് മടങ്ങി. ഇന്ന് രാവിലെയാണ് നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവര്‍ക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കടല്‍ഭിത്തി നിര്‍മ്മിച്ച് കടലാക്രമണം നേരിടുന്നതിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വളരെ പാടുപെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. 

എല്ലാ കാലര്‍ഷക്കെടുതിക്കും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിക്കുന്നത് പതിവാണ്. കടല്‍ഭിത്തിയും പുലിമുട്ടും അടക്കമുള്ളവ നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി മത്സത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ശാശ്വതപരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ഒരാഴ്ചക്കിടെ പതിനഞ്ച് വീടുകളാണ് വലിയതുറയില്‍ കടലെടുത്തത്. വലിയ നാശനഷ്ടങ്ങളും സംഭവിച്ചു. 300റോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കടല്‍ ഭിത്തി നിര്‍മിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയില്‍ കരിങ്കല്ലുകള്‍ ഇറക്കിയിരുന്നു. കളിമണ്‍ ചാക്കുകളിട്ടും കടല്‍കയറുന്നത് തടയാന്‍ നോക്കി. മഴക്കാലത്ത് വലിയ നാശനഷ്ടങ്ങള്‍ വരുന്ന സാഹചര്യത്തിന് പരിഹാരം വേണമെന്ന്് ആവശ്യപ്പെട്ടാണ് മന്ത്രിയെയും സംഘത്തെയും തടഞ്ഞുവച്ചത്. കരിങ്കല്ലിറക്കി കടല്‍ ഭിത്തി കെട്ടണമെന്നായിരുന്നു തീരദേശവാസികളുടെ ആവശ്യം. നടപടികള്‍ വേഗത്തിലാക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. 


വീടുകള്‍ നഷ്ടപ്പെട്ട മുഴുവന്‍ മത്സ്യതൊഴിലാളി കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനും ഓരോ പ്രദേശത്തിനും അനുയോജ്യമായ പുനരധിവാസ പദ്ധതിയ്ക്ക് രൂപം നല്‍കാനും നടപടി കൈക്കൊള്ളണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം, പേമാരി, ചുഴലിക്കാറ്റ്, കനത്ത മഴ എന്നിവമൂലം മത്സ്യതൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ദേശീയ ദുരന്ത നിവാരണ പട്ടികയില്‍പ്പെടുത്തണം. നഷ്ടപരിഹാരം നല്കാന്‍ കേന്ദ്ര സര്‍ക്കാരും തയ്യാറാകണം. ചെല്ലാനം പഞ്ചായത്ത് പോലെ സ്ഥലപരിമിതിയുള്ളതും കടല്‍കയറ്റം വ്യാപകമാകുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രീറ്റ് തൂണുകളില്‍ നില്‍ക്കുന്ന വീടുകള്‍ നിര്‍മ്മിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ കടല്‍വെള്ളം കയറിയാലും വീടുകള്‍ക്ക് കേടുപാട് സംഭവിക്കില്ല- തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.

കടല്‍ക്ഷോഭവും പേമാരിയും വ്യാപകമായതോടുകൂടി മത്സ്യതൊഴിലാളികള്‍ക്ക് പണിക്കുപോകാനാകാതെ പട്ടിണിയിലാണ്. ഈ സ്ഥിതി കുറെ ദിവസങ്ങള്‍ കൂടി തുടരാനാണ് സാദ്ധ്യത. അതിനാല്‍ ഒരുകുടുംബത്തിന് പ്രതിമാസം 58 രൂപയുടെ സൗജന്യ റേഷനല്ല വേണ്ടത്. ഒരു നിശ്ചിത തുക നല്‍കി അവരെ സഹായിക്കുവാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി കൈക്കൊള്ളേണ്ടതെന്ന് സ്വതന്ത്ര മത്സത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി. പീറ്റര്‍ ആവശ്യപ്പെട്ടു. ഓഖിയുണ്ടായപ്പോഴും മത്സത്തൊഴിലാളികളോട് മുഖംതിരിക്കുന്ന സമീപനമാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും സ്വീകരിച്ചത്. പലപ്പോഴും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും തീരദേശവാസികള്‍ ആരോപിക്കുന്നു. ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളെ തടഞ്ഞത് അതുകൊണ്ടാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends