Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അര്‍ജ്ജുന്‍ കേരളത്തിലെത്തി; വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തില്‍ തിരിച്ചെത്തിയതായി ക്രൈംബ്രാഞ്ച്; ബാലഭാസ്ക്കറിന്‍റെ മരണം വഴിത്തിരിവിലേക്ക്

13 JUNE 2019 05:04 PM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തില്‍ തിരിച്ചെത്തിയതായി ക്രൈംബ്രാഞ്ച്. അര്‍ജ്ജുന്‍ കേരളത്തില്‍ എത്തിയ വിവരം ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഫോറന്‍സിക് പരിശോധനാ ഫലം വന്നതിനുശേഷം അര്‍ജുനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ഇപ്പോഴത്തെ തീരുമാനം.

കേസില്‍ മൂന്ന് തവണ മൊഴി മാറ്റിയിരുന്നതാണ് അര്‍ജ്ജുന്റെ മേലില്‍ ക്രൈംബ്രാഞ്ചിനു സംശയം കൂടാന്‍ കാരണം. ഇയാള്‍ അസമില്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് താന്‍ അല്ലെന്നും എന്നാല്‍ ഇയാള്‍ ആണ് വണ്ടി ഓടിച്ചതെന്നുമാണ് ബാലുവിന്‍റെ ഭാര്യ ലക്ഷ്മി പറഞ്ഞത്. മാത്രമല്ല അപകടസ്ഥലത്ത് ആദ്യമെത്തിയ ദൃക്സാക്ഷികളില്‍ ചിലരും ബാലഭാസ്ക്കര്‍ വണ്ടിയുടെ പിന്നിലായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ബാലഭാസ്‌ക്കറും കുടുംബവും കൊല്ലത്ത് ജ്യൂസ് കുടിക്കാനിറങ്ങിയ കടയിലുണ്ടായിരുന്ന മൂന്ന് പേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കടയിലേക്ക് വന്നപ്പോഴും കടയിൽ നിന്ന് പോകുമ്പോഴും അർജുനാണ് വണ്ടിയോടിച്ചതെന്നും ബാലഭാസ്‌ക്കർ പിൻവശത്തെ സീറ്റിലിരിക്കുകയായിരുന്നുവെന്നും സാക്ഷികൾ മൊഴി നൽകി.

യാത്രയ്ക്കിടെ ബാലഭാസ്‌ക്കറും കുടുംബവും കൊല്ലത്ത് ജ്യൂസ് കുടിക്കാനിറങ്ങിയ കടയിലുണ്ടായിരുന്ന മൂന്ന് പേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ജ്യൂസ് കടയിലേക്ക് വന്നപ്പോഴും തിരികെ പോകുമ്പോഴും അർജുൻ തന്നെയാണ് വണ്ടി ഓടിച്ചതെന്ന് സാക്ഷികൾ മൊഴി നൽകി. ബാലഭാസ്‌ക്കർ വാഹനത്തിന്റെ പിൻ സീറ്റിലിരിക്കുകയായിരുന്നുവെന്നും, വെളിയിലിറങ്ങിയില്ലെന്നും മൊഴിയിൽ പറയുന്നു.

ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം അപകടസമയത്ത് കാർ ഓടിച്ചത് ബാലഭാസ്‌കർ തന്നെയെന്ന് കെഎസ്ആർടിസി കണ്ടക്ടറായ അജി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അപകടത്തിന് മുമ്പ് ബാലഭാസ്‌ക്കറിന്റെ കാറിനൊപ്പം മറ്റൊരു വെള്ള സ്വിഫ്റ്റ് കാർ കണ്ടതായും അജി മൊഴി നൽകിയിട്ടുണ്ട്.

ഒരിക്കല്‍ താന്‍ ആണെന്ന് പറഞ്ഞ അര്‍ജ്ജുന്‍ പിന്നീട് ബാലഭാസ്ക്കറാണ് വണ്ടി ഓടിച്ചതെന്ന് മൊഴി മാറ്റുകയും ചെയ്തതാണ് ക്രൈംബ്രാഞ്ചിനു തലവേദന ആയത്. അതും കഴിഞ്ഞ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഹരികൃഷ്ണ‍ന്‍റെ നേതൃത്വത്തിലുള്ള സംഘം അര്‍ജ്ജുനെ ചോദ്യം ചെയ്തപ്പോള്‍ വണ്ടി ഓടിച്ചത്‌ആ രാണെന്നു ഓര്‍മ്മയില്ലെന്നായിരുന്നു ഇയാളുടെ മൂന്നാമത്തെ മൊഴി.

ഇത്തരം വൈരുദ്ധ്യങ്ങളായ മൊഴികളാണ് ക്രൈംബ്രാഞ്ചിന് അര്‍ജ്ജുനില്‍ കൂടുതല്‍ സംശയം ഉണ്ടാക്കുന്നത്. ബാലഭാസ്ക്കറും കുടുംബവും രാത്രിയില്‍ യാത്ര ചെയ്തത് ആരുടേയും പ്രേരണയില്‍ അല്ലെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഹോട്ടലില്‍ മുറി ബുക്ക്‌ ചെയ്തപ്പോള്‍ തന്നെ രാത്രി തങ്ങില്ലയെന്ന് ബാലഭാസ്ക്കര്‍ പറഞ്ഞിരുന്നുവെന്ന് ക്രൈംബ്രാഞ്ചിനു തെളിവ് ലഭിച്ചു. രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends