Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

രോഗികളുടെ അവകാശങ്ങള്‍ ഭരണഘടനയുടെ അവകാശമായി പ്രഖ്യാപിച്ചിട്ടും സ്വകാര്യ ആശുപത്രികള്‍ ഇത് പാലിക്കുന്നില്ല, ഐ.എം.എ അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ പ്രതികരിക്കുന്നുമില്ല

13 JUNE 2019 06:35 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി എത്തുന്ന രോഗികളെ നിര്‍ബന്ധിച്ച് ആശുപത്രിയുടെ ഫാര്‍മസിയില്‍ നിന്ന് മരുന്നും, അവരുടെ ലാബുകളില്‍ ടെസ്റ്റും നടത്തിക്കുന്നത് രോഗിയുടെ അവകാശത്തിന്റെ ലംഘനമായിട്ടും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടക്കം ഇടപെടുന്നില്ലെന്ന് ആക്ഷേപം. ആരോഗ്യരംഗത്തെ വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഐ എം എ ഇത്തരം നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മിണ്ടാറില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയിമാത്യു ആരോപിക്കുന്നു. 2018 സെപ്റ്റംബറില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം രോഗികളുടെ അവകാശങ്ങളടങ്ങിയ Charter of Patients Rights  ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അവകാശമായി പ്രഖ്യാപിച്ചു് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, ഉപഭോക്തൃ സംഘടനകളോ ആരോഗ്യ പ്രവര്‍ത്തകരോ രോഗികളുടെ ഈ അവകാശത്തെക്കുറിച്ച് അധികമൊന്നും മിണ്ടാറില്ല.

ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും അത്ര ജാഗരൂകരല്ല. ഇങ്ങനെയൊക്കെ അവകാശങ്ങള്‍ രോഗികള്‍ക്ക് ഉള്ളതായുള്ള പ്രചരണങ്ങളോ ആശയ പ്രചരണങ്ങളോ നടത്തുന്നതില്‍ കുറ്റകരമായ മൗനം ഇവരുടെ ഭാഗത്തുണ്ട്. 
മിക്ക ആശുപത്രികളിലെ ഫാര്‍മസികളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുകളും രോഗ പരിശോധനാ ടെസ്റ്റുകളും നടത്തുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ രോഗികളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്നു മേടിപ്പിക്കുകയും ടെസ്റ്റുകള്‍ നടത്തിക്കുകയും ചെയ്യുന്നതിന് മാറ്റം വരണം. ഡോക്ടറന്മാരുടേയും ആശുപത്രികളുടേയും നിയമ വിരുദ്ധ ഇത്തരം നടപടികളെക്കുറിച്ച് ഐഎംഎ ഇനിയെങ്കിലും നിലപാട് സ്വീകരിക്കണമെന്നും റോയി മാത്യു. 

രോഗിക്ക് ഇഷ്ടമുള്ള മരുന്ന് വിപണന കേന്ദ്രത്തില്‍ നിന്ന് മരുന്ന് വാങ്ങാനും ഇഷ്ട മുള്ള ലാബില്‍ പോയി ടെസ്റ്റ് നടത്താനും അവകാശമുണ്ടെന്ന് വളരെ അസന്നിഗ്ദ്ധമായി അവകാശപത്രികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ വ്യക്തമായ മാര്‍ഗ നിര്‍ദേശമുള്ളപ്പോഴാണ്. ഡോക്ടറന്മാര്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി അവര്‍ക്ക് താല്പര്യമുള്ള ഫാര്‍മസികളിലേക്കും ലാബിലേക്കും സ്‌കാന്‍ സെന്ററുകളിലേക്കും രോഗികളെ പറഞ്ഞു വിടുന്നത്. എന്തിനാണ് സ്വകാര്യ ആശുപത്രികള്‍ അവിടെ വരുന്ന രോഗികളെ നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്ന് വാങ്ങാനും ടെസ്റ്റ് നടത്താനും പ്രേരിപ്പിക്കുന്നത്. രോഗിയുടെ ഇഛയ്ക്കും മുകളില്‍ ഡോക്ടറിനും ആശുപത്രിക്കും അവകാശ മുണ്ടോ? കുറഞ്ഞ പക്ഷം രോഗിയോടോ അവരുടെ ബന്ധുക്കളോടൊ എങ്കിലും ആലോചിച്ചിട്ടു വേണ്ടെ ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാന്‍. മരുന്നിന്റെ കൂറിപ്പടിയും പരിശോധനാ കുറിപ്പുമൊക്കെ രോഗിയുടെ കയ്യില്‍ കൊടുക്കുന്നതിനു പകരം ആശുപത്രി ഫാര്‍മസിയിലേക്കും ലാബിലേക്കും നേരെ വിടുന്നത് നിയമ വിരുദ്ധമല്ലേ? ഇഷ്ടമുള്ള സ്ഥലത്തു പോയി മരുന്ന് വാങ്ങാനും .ടെസ്റ്റ് നടത്താനുമുള്ള രോഗിയുടെ അവകാശം നിഷേധിക്കുകയല്ലേ?

ആശുപത്രികള്‍ നല്‍കുന്ന ചികിത്സാ സൗകര്യങ്ങളിലും മറ്റും ഈടാക്കുന്ന നിരക്കുകള്‍ക്ക് ഒരു ഏകീകരണം വേണം. തോന്നും പടിയാണ് ഓരോ ആശുപത്രിയും ഡോക്ടറന്മാരും ചികിത്സക്കും ടെസ്റ്റുകള്‍ക്കും. ചാര്‍ജ് ഈടാക്കുന്നത്. 90% ആശുപത്രികളിലും തീവെട്ടിക്കൊള്ളയാണ്. നിരക്കുകള്‍ ഒരു ആശുപത്രിയിലും എഴുതി പ്രദര്‍ശിപ്പിക്കാറില്ല. ശസ്ത്രക്രിയകളുടേയും ടെസ്റ്റുകളുടേയും രോഗികള്‍ക്ക് നല്‍ക്കുന്ന പ്രത്യേക ചികിത്സകളുടേയും നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് അവകാശ പത്രികയില്‍ പറയുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends