മേലുദ്യോഗസ്ഥനുമായി വാക്ക് തര്‍ക്കം ഉണ്ടായ ശേഷം സ്‌റ്റേഷന്‍ വിട്ട സി.ഐയെ കാണാനില്ലെന്ന് പരാതി, എറണാകുളം സെന്‍ട്രല്‍ പൊലീസ് സിഐ നവാസ് വിഎസിനെയാണ് കാണാനില്ലാത്തത്

മേലുദ്യോഗസ്ഥനുമായി വാക്ക് തര്‍ക്കം ഉണ്ടായ ശേഷം സ്‌റ്റേഷന്‍ വിട്ട സി.ഐയെ കാണാനില്ലെന്ന് പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സിഐ നവാസ് വിഎസിനെ കാണാനില്ലെന്നാണ് വീട്ടുകാരുടെ പരാതി. ബുധനാഴ്ച രാത്രിയാണ് മേലുദ്യോഗസ്ഥനുമായി വാക്കുതര്‍ക്കമുണ്ടായത്. ആലപ്പുഴ ചേര്‍ത്തല കുത്തിയതോട് സ്വദേശിയാണ് നവാസ് . ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് മാരാരിക്കുളം സര്‍ക്കിളില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് മാറ്റിയ നവാസിനെ കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. മട്ടാഞ്ചേരി സിഐ ആയി ചുമതലയേറ്റില്ല. നവാസ് എവിടെയാണെന്ന് വീട്ടുകാര്‍ക്കും ഒരു വിവരവുമില്ല.
ബന്ധുക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം സബ് ഡിവിഷനുകളുമായി ബന്ധപ്പെട്ട് രാത്രികാല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി (സബ് ഡിവിഷന്‍ ചെക്കിങ്) ബുധനാഴ്ച രാത്രി 11 കഴിഞ്ഞ് മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു.
വയര്‍ലസിലൂടെ മേലുദ്യോഗസ്ഥന്‍ നവാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ ശകാരിച്ചെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം റേഞ്ചിലെ മുഴുവന്‍ സ്‌റ്റേഷനുകളിലും പട്രോള്‍ ഡ്യൂട്ടിയിലും ഉണ്ടായിരുന്ന പൊലീസുകാര്‍ മുഴുവന്‍ വയര്‍ലെസ് സെറ്റിലൂടെ ഇരുവരുടേയും വാഗ്വാദങ്ങള്‍ കേട്ടിരുന്നു. വാക്കുതര്‍ക്കം പരിധി വിട്ടതോടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇടപെടലുണ്ടായെങ്കിലും എല്ലാവരും കേള്‍ക്കട്ടെ എന്നു പറഞ്ഞ് മേലുദ്യോഗസ്ഥന്‍ ശകാരം തുടര്‍ന്നെന്നാണ് കേട്ട പോലീസുകാര്‍ പറയുന്നത്.
സംഭവ ശേഷം നവാസ് മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും പറയയുന്നു. പലരും നവാസുമായി ബന്ധപ്പെടാന്‍ നോക്കിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.് ബന്ധുക്കളാണ് നവാസിനെ കാണാനില്ലെന്ന പരാതിയുമായി ആദ്യം ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചത്. അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു നവാസ്. അതുകൊണ്ട്് സ്വന്തംതട്ടകത്തില്‍ നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നു. പോലീസ് വകുപ്പിലേക്ക് ലഭിക്കുന്ന റവന്യൂവരുമാനത്തില്‍ 60 ശതമാനവും സംഭാവന ചെയ്യുന്ന സര്‍ക്കിളാണ് എറണാകുളം സെന്‍ട്രല്‍ എന്നാണ് പോലീസുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. അവിടെ നിന്ന് നവാസിനെ പെട്ടെന്ന് മാറ്റിയതിന് പിന്നില്‍ എന്തൊക്കെയോ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. നവാസിന്റെ സുഹൃത്തുക്കളെയും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























