Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിതവേഗം ചോദ്യം ചെയ്തതിന് ബൈക്ക് യാത്രികന്റെ കാല്‍ ഇരുമ്പുവടികൊണ്ട് തല്ലിയൊടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍

14 JUNE 2019 08:00 AM IST
മലയാളി വാര്‍ത്ത

അമിതവേഗം ചോദ്യം ചെയ്തതിന് ബൈക്ക് യാത്രികന്റെ കാല്‍ തല്ലിയൊടിച്ച് ലോറി ഡ്രൈവര്‍. സ്‌കൂള്‍ സമയത്ത് അമിതവേഗത്തില്‍ ടിപ്പര്‍ ഓടിച്ചുപോയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവര്‍ തമ്മില്‍ വാക്കേറ്റമായി ഒടുവില്‍ ആ വാക്കുതര്‍ക്കം അക്രമത്തിലേക്ക് നയിച്ചു.് വരാപ്പുഴ പോലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം അരങ്ങേറിയത്. മകനെ സ്‌കൂളിലാക്കാന്‍ ബൈക്കില്‍ പോകുകയായിരുന്ന വരാപ്പുഴ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ ഇടതുകാലും ഇടതു കൈയുടെ വിരലും ഒടിഞ്ഞ പ്രവീണ്‍ കുമാറിനെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് പറയുന്നതിങ്ങനെയാണ്... വരാപ്പുഴയിലുള്ള സ്‌കൂളില്‍ മകനെ കൊണ്ടാക്കാനായി ബൈക്കില്‍ പോകുകയായിരുന്നു പ്രവീണ്‍കുമാര്‍. അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കില്‍ മുട്ടുമെന്ന സ്ഥിതിയിലെത്തി. ഇതോടെ ബൈക്ക് ലോറിക്ക് മുന്നില്‍ നിര്‍ത്തിയ പ്രവീണ്‍കുമാറും ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടായി. പ്രദേശത്തുണ്ടായിരുന്നവര്‍ ഇടപെട്ട് പ്രശ്‌നം ഇല്ലാതെ ഇരുവരെയും പറഞ്ഞുവിട്ടു.
തുടര്‍ന്ന് പോലീസ് സ്‌റ്റേഷന് അല്പദൂരം മാറി എടമ്പാടം പാലത്തിന് സമീപം വച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടാക്കി. ഈ സമയം ടിപ്പര്‍ ലോറിയില്‍ നിന്ന് ഇരുമ്പുദണ്ഡ് എടുത്ത് പ്രവീണ്‍കുമാറിനെ അടിക്കുകയായിരുന്നു. പ്രവീണ്‍കുമാറിന്റെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്. അടി തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടതു കൈയുടെ വിരലിനും ഒടിവുപറ്റി. മകനും ബഹളം കേട്ടെത്തിയ നാട്ടുകാരും ചേര്‍ന്നാണ് പ്രവീണ്‍കുമാറിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന പെട്രോ എന്നയാള്‍ക്കെതിരേ വരാപ്പുഴ പോലീസ് കേസെടുത്തു 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends