Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തുറന്നടിച്ച് കാനം... ശബരിമലയില്‍ യുവതീ പ്രവേശനത്തിന് വേണ്ടി ഒത്തുകൂടിയവര്‍ തമ്മില്‍ കൂട്ടയടി; പരാജയ കാരണം വിലയിരുത്തി തുടങ്ങിയ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്; സി.പി.ഐയുടെ എതിര്‍പ്പ് തുറന്നടിച്ച് കാനം രാജേന്ദ്രന്‍ 

14 JUNE 2019 10:52 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചും നവോത്ഥാനം സംബന്ധിച്ചും മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശക്തമായ പിന്തുണയാണ് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ സിപിഐയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും തോറ്റിട്ടും എന്തിന് സിപിഐയുടെ ദിവാകരന്‍ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്ത് പോയിട്ടും കുലുക്കമുണ്ടായില്ല. എന്നാല്‍ അണികളും മറ്റ് നേതാക്കളും ശബരിമലയാണ് പരാജയ കാരണണെന്നും സിപിഐ അത് തുറന്ന് കാട്ടണമെന്നും പറഞ്ഞതോടെ കാനത്തിന് നിലപാട് മാറ്റേണ്ടി വന്നു.

അങ്ങനെ വിവാദവിഷയങ്ങളെച്ചൊല്ലി ഇടതുമുന്നണിയില്‍ സി.പി.എംസി.പി.ഐ. തര്‍ക്കം മുറുകുന്നു. ശബരിമല, കാര്‍ട്ടൂണ്‍ പുരസ്‌കാരവിവാദം, പോലീസിനു മജിസ്റ്റീരിയല്‍ അധികാരം, കുന്നത്തുനാട് ഭൂമിവിവാദം എന്നീ വിഷയങ്ങളില്‍ സി.പി.ഐയുടെ എതിര്‍പ്പ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. കുന്നത്തുനാട് ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വെല്ലുവിളിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും രംഗത്തെത്തി. 

താനറിയാതെ ഇതുസംബന്ധിച്ച ഫയല്‍ നീക്കരുതെന്നു വകുപ്പ് സെക്രട്ടറിയോടു മന്ത്രി നിര്‍ദേശിച്ചു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ലെന്ന പരസ്യനിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവനും. ആ നിലപാടിനോടുള്ള സി.പി.ഐയുടെ വിയോജിപ്പുകൂടിയാണു കാനം തുറന്നടിച്ചത്. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം വിശ്വാസികള്‍ അകന്നതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. 

ശബരിമല വിഷയത്തിലെ പോലീസ് നടപടികള്‍ പ്രതികൂലമായി. ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വികാരം മുന്‍കൂട്ടി മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇത് എല്‍.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകള്‍ ചോരാന്‍ കാരണമായി. ശബരിമല ചര്‍ച്ചയായതോടെ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിയില്ല. തിരുവനന്തപുരത്തും കൊച്ചിയിലും പോലീസ് കമ്മിഷണറേറ്റ് രൂപീകരിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും പോലീസിനു മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതു ശരിയല്ലെന്നു കാനം ചൂണ്ടിക്കാട്ടി. 

മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഇതിനെതിരാണ്. ഇക്കാര്യം സി.പി.എമ്മുമായി ചര്‍ച്ച ചെയ്യും. കത്തോലിക്കാ സഭയുടെ എതിര്‍പ്പ് വിളിച്ചുവരുത്തിയ കാര്‍ട്ടൂണ്‍ പുരസ്‌കാരവിവാദത്തിലും സി.പി.ഐയുടെ വ്യത്യസ്തനിലപാട് കാനം വ്യക്തമാക്കി. വിവാദ കാര്‍ട്ടൂണിനു ലളിതകലാ അക്കാഡമി പുരസ്‌കാരം നല്‍കിയതിനെതിരേ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍തന്നെ രംഗത്തുവന്നിരുന്നു. കാര്‍ട്ടൂണ്‍ മതചിഹ്‌നങ്ങളെ അവഹേളിക്കുന്നതാണെന്നും പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍, അക്കാഡമിയില്‍ ഇടപെടാന്‍ മന്ത്രിക്ക് എന്തധികാരമെന്നു കാനം ചോദിച്ചു. അക്കാഡമി സ്വതന്ത്രസ്ഥാപനമാണ്. ആരെങ്കിലും പറഞ്ഞാല്‍ ഇതുപോലെ ചലച്ചിത്രപുരസ്‌കാരം പിന്‍വലിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എറണാകുളത്തെ കുന്നത്തുനാട് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എ.ജിയുടെ നിയമോപദേശം അന്തിമമല്ലെന്നും കാനം പറഞ്ഞു. 

കുന്നത്തുനാട് ഭൂമി വിവാദത്തില്‍ സി.പി.ഐ. ഭരിക്കുന്ന റവന്യൂ വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും തുറന്നയുദ്ധത്തിലേക്കു നീങ്ങുകയാണ്. ജില്ലാ കലക്ടറുടെ സ്‌റ്റോപ്പ് മെമ്മോ മറികടന്ന്, നിലം നികത്താന്‍ വിവാദ കമ്പനിക്ക് അനുമതി നല്‍കിയ റവന്യൂ സെക്രട്ടറിയുടെ നിലപാടിനെതിരേ മന്ത്രിതന്നെ രംഗത്തെത്തി. ഇടപാടുമായി ബന്ധപ്പെട്ട് താനറിയാതെ ഒരു ഫയലും നീങ്ങരുതെന്നു മന്ത്രി ചന്ദ്രശേഖരന്‍ റവന്യൂ സെക്രട്ടറിയോടു രേഖാമൂലം നിര്‍ദേശിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends