Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഞെട്ടലോടെ ഏമാന്‍മാരും പുള്ളികളും... ജയില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതൈ മിന്നലായി വരും മുന്നറിയിപ്പുമായി ഋഷിരാജ് സിംഗ്; പഴയ പോലെ വേഷം മാറി മിന്നല്‍ പരിശോധന നടത്താനൊരുങ്ങി സിങ്കം 

14 JUNE 2019 11:29 AM IST
മലയാളി വാര്‍ത്ത

ഋഷിരാജ് സിംഗിനെ മലയാളികള്‍ക്ക് ഏറെ പ്രിയമാണ്. അഴിമതിയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഋഷിരാജ് സിംഗ് ചെയ്ത സേവനങ്ങളാണ് മലയാളികളെ അദ്ദേഹത്തോട് അടുപ്പിച്ചത്. ഏറ്റവും അവസാനം എക്‌സൈസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചപ്പോഴും ഈ ഇമേജ് നിലനിര്‍ത്തി. ഇപ്പോള്‍ ജയില്‍ മേധാവിയായി നിയമിച്ചപ്പോള്‍ വരവ് തന്നെ ആഘോഷമാക്കിയിരിക്കുകയാണ്. 

ഇതോടെ ജയില്‍ ഉദ്യോഗസ്ഥര്‍ ആകെ അങ്കലാപ്പിലാണ്. ജയില്‍ മേധാവി ഋഷിരാജ് സിംഗ് വേഷം മാറി മിന്നല്‍ പരിശോധനയ്ക്കു വരുന്നുണ്ട് എന്ന വിവരമാണ് നല്‍കിയത്. ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനമൊരുക്കുന്ന പദ്ധതി വേഗത്തിലാക്കാന്‍ ചേര്‍ന്ന ജയില്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഋഷിരാജ്‌സിംഗ് തന്നെയാണ് ജയിലുകളില്‍ താന്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തുമെന്ന് മുന്നറിയിപ്പു നല്‍കിയത്.

ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാമ് ജയിലുകളെയും കോടതികളെയും വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 1.94 കോടി രൂപയുടേതാണ് പദ്ധതി.

അതിനിടെ പുതിയ ജയില്‍ മേധാവിയായി ചുമതലയേറ്റ ഋഷിരാജ് സിംഗ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് നടത്തി. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കുകളിലാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് ജയില്‍ മേധാവിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റത്. പൊലീസ് തലപ്പത്തെ അഴിച്ച് പണിയുടെ ഭാഗമായാണ് ഋഷിരാജ് സിംഗ് ജയില്‍ മേധാവിയായി എത്തിയത്. നേരത്തേ ജയില്‍ മേധാവിയായിരുന്ന ഋഷിരാജ് സിംഗിനെ പിന്നീട് എക്‌സൈസിലേക്ക് മാറ്റുകയായിരുന്നു.


എക്‌സൈസ് കമ്മിഷണര്‍ ആയിരിക്കെ അടുത്തിടെ കൊച്ചിയിലെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറില്‍ മിന്നല്‍ പരിശോധന നടത്തിതും ഏറെ ശ്രദ്ധേയമായിരുന്നു. അബ്കാരി നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ താത്ക്കാലികമായി അടച്ചു പൂട്ടി.

തൃപ്പുണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സോഡിയാക്കിന്റെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിലായിരുന്നു സിംഗിന്റെ നേതൃത്വത്തിലുള്ള മിന്നല്‍ റെയ്ഡ്. ലൈസന്‍സ് ചട്ടം ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ താത്കാലികമായി അടച്ചുപൂട്ടി. പരിശോധനക്കായി പാര്‍ലറിലെത്തിയ സംഘം പാര്‍സലായി ബിയര്‍ കൊണ്ടു പോകാന്‍ ശ്രമിച്ചവരെ കൈയ്യോടെ പിടികൂടി.ഇവരില്‍ നിന്ന് നാലു കുപ്പി ബിയറും പിടിച്ചെടുത്തു. 

നിയമപ്രകാരം ബിയര്‍പാര്‍ലറുകളുകള്‍ക്കുള്ളില്‍ മാത്രമേ ബിയര്‍ നല്കാന്‍ പാടുള്ളു. പാര്‍സലായി ബിയര്‍ പാര്‍ലറിന് പുറത്തേക്ക് കൊടുത്തയക്കുന്നത് ചട്ട ലംഘനമാണ്. ഇതേ തുടര്‍ന്നാണ് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ താത്ക്കാലികമായി പൂട്ടിയത്. ബിയര്‍ നല്കിയ ജിവനക്കാരനെതിരെയും ബിയര്‍പാര്‍ലര്‍ മാനേജര്‍ക്കെതിരെയും കേസ്സെടുത്തിരുന്നു.

കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നത് അപകടമാണെന്ന അഭിപ്രായമാണ് ഋഷിരാജ് സിങ് പ്രകടിപ്പിച്ചത്. സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയ ശേഷം ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ ലഹരി മരുന്നുകളുടെ ഉപയോഗം നാലിരട്ടിയാണ് വര്‍ദ്ധിച്ചത്. വ്യാജമദ്യത്തിന്റെ ഉപയോഗം കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും ജയില്‍ മേധാവിയായതോടെ വലിയ അകത്തുള്ള പുള്ളിമാര്‍ക്കും അവരെ സഹായിക്കുന്ന വെളിയിലുള്ള പുള്ളിമാര്‍ക്കും ഏമാന്‍മാര്‍ക്കും കഷ്ടകാലമാണ്. കാരണം എപ്പോള്‍ വേണമോ ഏത് വേഷത്തിലും സിങ്കമെത്തും. പുലിക്കുട്ടികളെ കുടുക്കാന്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends