Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഞെട്ടലോടെ മലയാളികള്‍... കേരളത്തിലെ ആരാധനാലയങ്ങള്‍ തകര്‍ത്ത് സമാധാനം കളയാന്‍ ഐഎസ് ഭീകരന്റെ ഗുഢ നീക്കം; പദ്ധതി പുരോഗമിക്കും മുമ്പെ കരുത്ത് കാട്ടി വലയില്‍ക്കുടുക്കി ദേശീയ അന്വേഷണ ഏജന്‍സി; അതീവ ജാഗ്രതയോടെ കേരളം

14 JUNE 2019 09:43 AM IST
മലയാളി വാര്‍ത്ത
ശ്രീലങ്കയിലെ ബോംബാക്രമണ പരമ്പരയ്ക്ക് ശേഷം കേരളം അതീവ ജാഗ്രതയിലാണ്. കേരളത്തിലേക്ക് ഭീകരര്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ സമുദ്ര തീരങ്ങളില്‍ നിതാന്ത ജാഗ്രതയും പുലര്‍ത്തിയിരുന്നു. അതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍.ഐ.എ. പുറത്ത് വിട്ടത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രമുഖ ക്ഷേത്രങ്ങളിലും മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി (സിനഗോഗ്)യിലും സ്‌ഫോടന പരമ്പര നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പദ്ധതിയുടെ മുഖ്യസൂത്രധാരന്‍ കോയമ്പത്തൂര്‍ മുക്കടം അന്‍പ്‌നഗര്‍ സ്വദേശി മുഹമ്മദ് അസ്‌റുദ്ദീ(32)നെ അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണ പരമ്പരയുടെ സൂത്രധാരന്‍ സഹറാന്‍ ഹാഷിമുമായി അടുത്ത ബന്ധമുള്ളയാളാണ്. 

ഇയാളായിരുന്നു ദക്ഷിണേന്ത്യയിലെ ഇസ്ലാമിക് സ്‌റ്റേറ്റി(ഐ.എസ്.)ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ശബരിമല, ഗുരുവായൂര്‍, മധുര, പളനി, തഞ്ചാവൂര്‍, കുംഭകോണം എന്നിവിടങ്ങള്‍ക്കു പുറമേ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ആക്രമണം നടത്താനായിരുന്നു പദ്ധതി. 

കോയമ്പത്തൂരില്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് സ്ഥാപനം നടത്തുന്ന മുഹമ്മദ് അസ്‌റുദ്ദീന്‍ സാമൂഹിക മാധ്യങ്ങള്‍, ഇന്റര്‍നെറ്റ് കോളുകള്‍ എന്നിവ വഴി സഹറാനുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഐ.എസ്. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിയാസ് അബൂബക്കറുമായും ഇയാള്‍ക്ക് അടുപ്പമുണ്ട്. 

ലങ്കയില്‍ ആക്രമണം നടത്തിയ സംഘത്തിനു കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഐ.എസ്. പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തലിന്റെ വെളിച്ചത്തില്‍ കോയമ്പത്തൂര്‍ മേഖലയില്‍ നടത്തിയ വ്യാപക റെയ്ഡിലാണ് അസറുദ്ദീന്‍ അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ആറിന് ആരംഭിച്ച റെയ്ഡ് പാതിരാത്രിവരെ നീണ്ടു. കോയമ്പത്തൂര്‍, പോത്തന്നൂര്‍, ഉക്കടം, കുനിയമുത്തൂര്‍, ഉമ്മര്‍ നഗര്‍, അന്‍പ് നഗര്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഐ.എസ്. ബന്ധം തെളിയിക്കുന്ന ഒട്ടേറെ രേഖകള്‍ കണ്ടെത്തി. 

ഏഴു ഡിെവെ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് പോലീസ് സംഘത്തിന്റെ പിന്തുണയോടെയായിരുന്നു പരിശോധന. സംഭവുമായി ബന്ധപ്പെട്ട് ഉക്കടം സ്വദേശികളായ ഷെയ്ക്ക് ഹിദായത്തുള്ള (38), ഷാഹിന്‍ഷാ (28), പോത്തന്നൂര്‍ തിരുമെറെ നഗറിലെ അക്രം സിന്ധ (26) കുനിയമുത്തൂരിലെ എം. അബൂബക്കര്‍ (29), ഉമ്മര്‍ നഗറിലെ സദ്ദാം ഹുെസെന്‍ (26) എന്നിവരോടു കൊച്ചി എന്‍.ഐ.എ. ഓഫീസില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

എയര്‍ഗണ്‍, 300 എയര്‍ പില്ലറ്റുകള്‍, ഇലക്ട്രിക് ബാറ്റണ്‍, കഠാര എന്നീ ആയുധങ്ങള്‍ക്ക് പുറമെ ബോംബ് നിര്‍മാണത്തിന്റെ വിവിധ മാതൃകകളും റെയ്ഡില്‍ പിടിച്ചെടുത്തു. സംഘാംഗങ്ങളില്‍നിന്നും കണ്ടെത്തിയ 14 മൊെബെല്‍ ഫോണുകള്‍, 29 സിം കാര്‍ഡുകള്‍. മൂന്നു ലാപ്‌ടോപ്പ്, 10 പെന്‍െ്രെഡവുകള്‍, ആറു മെമ്മറി കാര്‍ഡുകള്‍, നാലു ഹാന്‍ഡ്ഡിസ്‌കുകള്‍, 12 ഡി.വി.ഡികള്‍, ഏഴു സി.ഡികള്‍ എന്നിവ വിദഗ്ധസംഘം പരിശോധിച്ചുവരികയാണ്. 

തമിഴ്‌നാട്ടിലെ കേന്ദ്രങ്ങളില്‍നിന്നും തീവ്രവാദത്തിലേക്ക് യുവാക്കളെ നയിക്കുന്ന പല വീഡിയോകളും പ്രസിദ്ധീകരണങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു. കേരളത്തിലെ അനവധി പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. നേതാക്കളും പ്രവര്‍ത്തകരും എന്‍.ഐ.എ. നിരീക്ഷണത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends