Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എല്ലാം കാണുന്നുണ്ട്... ശബരിമലയില്‍ ഫെമിനിസ്റ്റുകളെ കയറ്റിയ സര്‍ക്കാരിന് മതചിഹ്നങ്ങളെ അധിക്ഷേപിച്ച കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ ധൃതി; പ്രഖ്യാപനം പിന്‍വലിച്ചില്ലെങ്കില്‍ അക്കാദമി ചെയര്‍മാനെയും സെക്രട്ടറിയെയും പിന്‍വലിക്കും

14 JUNE 2019 01:13 PM IST
മലയാളി വാര്‍ത്ത

വനിതാ മതിലിന്റെ പിറ്റേന്ന് ശബരിമലയില്‍ ഫെമിനിസ്റ്റുകളെ കയറ്റിയ സര്‍ക്കാരിന് മതചിഹ്നങ്ങളെ അധിക്ഷേപിച്ച കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ ധൃതി. അവാര്‍ഡ് പ്രഖ്യാപിച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രഖ്യാപനം പിന്‍വലിക്കാത്ത കേരള ലളിതകലാ അക്കാദമിയെ സര്‍ക്കാരും സാംസ്‌കാരിക വകുപ്പും ചേര്‍ന്നു വിരട്ടുന്നു . 

പ്രഖ്യാപനം പിന്‍വലിച്ചില്ലെങ്കില്‍ അക്കാദമി ചെയര്‍മാനെയും സെക്രട്ടറിയെയും പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം ചെയര്‍മാനെയും സെക്രട്ടറിയെയും അറിയിച്ചു. 

അതേസമയം പാകിസ്ഥാനില്‍ കാര്‍ട്ടൂണും ആക്ഷേപഹാസ്യവും നിരോധിച്ചു കൊണ്ട് പ്രഖ്യാപനമുണ്ടായതായി കാര്‍ട്ടൂണ്‍ അക്കാദമി ആരോപിച്ചു. ന്യൂയോര്‍ക്ക് ടൈംസും രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പ്രസിദ്ധീകരണം നിര്‍ത്തി. ഇതേ ശൈലിയാണ് കേരളം പിന്തുടരുന്നതെന്ന് കാര്‍ട്ടൂണ്‍ അക്കാദമി പ്രഖ്യാപിച്ചു. 

എന്നാല്‍ ഓരോന്നിനും ഓരോ നയമുണ്ടെന്നും അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്നുമാണ് അക്കാദമിയുടെ നിലപാട്. ചെയര്‍മാന്‍ നേമം പുഷ്പരാജിന് പുരസ്‌കാര പ്രഖ്യാപനം പിന്‍വലിക്കാന്‍ താത്പര്യമുണ്ടെങ്കിലും അക്കാദമി ഭരണ സമിതിയില്‍ ഭിന്നാഭിപ്രായമുണ്ട്. അതെങ്ങനെ കരകയറ്റും എന്ന ചിന്തയിലാണ് ഭാരവാഹികള്‍. അതിനിടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ മുഖം വികൃതമാകുമെന്നും ഇടത് ചിന്തകന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. എന്നാല്‍ കാര്‍ട്ടൂണ്‍ പിന്‍ വലിച്ചില്ലെങ്കില്‍ കാണിച്ചു തരാം എന്ന നിലപാടിലാണ് കത്തോലിക്കാ സഭ.

കാര്‍ട്ടൂണ്‍ കലയ്ക്ക് എതിരെ അസഹിഷ്ണുതയുടെ ഇരുട്ട് അതിവേഗം വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി അക്കാദമി പ്രസ്താവിച്ചു. കാര്‍ട്ടൂണില്‍ മാത്രമല്ല മറ്റു മേഖലകളിലും ഇതു വ്യാപിക്കുന്നുണ്ട്. അസഹിഷ്ണുത അതിരുകളില്ലാതെയാണ് നീളുന്നത്. കേരളത്തില്‍ കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി അവാര്‍ഡ് നല്‍കിയതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം ശക്തമായി തുടരുന്നു.

കാര്‍ട്ടൂണിനെ ചിരിയോടെ സ്വീകരിക്കാനുള്ള തുറന്ന മനസ്സ് സമൂഹത്തിന് നഷ്ടമാകുന്നത് ഖേദകരമാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കാര്‍ട്ടൂണിസ്റ്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനെതിരെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ശക്തമായി പ്രതിഷേധിച്ചു . ചിരിക്കും ചിന്തയ്ക്കും വിലങ്ങിടാനുള്ള നീക്കങ്ങള്‍ ഇരുട്ടിന്റെ വാഴ്ച കടന്നു വരുന്നതിന്റെ സൂചനയാണ്. അത് കേരളത്തിലാണെങ്കിലും പാകിസ്ഥാനിലാണെങ്കിലും അമേരിക്കയിലാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്. പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ കേരളം കൈവരിച്ച ധൈഷണികസ്വാതന്ത്ര്യവും കലാപാരമ്പര്യവും കാര്‍ട്ടൂണ്‍ പൈകൃതവും കാത്തു സൂക്ഷിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് അക്കാദമി അഭ്യര്‍ത്ഥിച്ചു

എന്നാല്‍ സി പി എമ്മില്‍ ഒരു വിഭാഗം കാര്‍ട്ടൂണ്‍ പിന്‍വലിക്കരുതെന്ന അഭിപ്രായക്കാരാണ്. ശബരിമലയില്‍ ശക്തമായ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ ക്രൈസ്തവ സഭകള്‍ക്ക് മുന്നില്‍ മുട്ടു മടക്കിയാല്‍ അത് നാണ കേടാവുമെന്ന് അവര്‍ ആരോപിക്കുന്നു. അതേസമയം സര്‍ക്കാരിന് ഇപ്പോഴും സഭകളെ ഭയമാണ്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ അന്വേഷണം നടത്തുന്ന എസ്പിയെയും ഡി വൈ എസ്പിയെയും മാറ്റിയതിലൂടെ സര്‍ക്കാര്‍ അതാണ് തെളിയിച്ചത്. കന്യാസ്ത്രിമാര്‍ എന്തൊക്കെ കാണിച്ചാലും അത് മുഖവിലയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതേ സമയം ശബരിമലയില്‍ വീണ്ടും സ്ത്രീകളെ കയറ്റുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന് ശേഷം ക്രൈസ്തവ സഭകള്‍ കാലുമാറിയതാണ് സര്‍ക്കാരിനെ വേദനിപ്പിക്കുന്നത് .

കോണ്‍ഗ്രസ് കാര്‍ട്ടൂണ്‍ വിഷയം ഏറ്റെടുക്കും. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി. എന്നാല്‍ സാംസ്‌കാരിക നായകര്‍ ഒരക്ഷരവും ഇതു വരെ മിണ്ടിയിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends