Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എണ്ണവിലയിലും കൂടി... ഒരിടവേളയ്ക്ക് ശേഷം ഗള്‍ഫ് മേഖല സംഘര്‍ഷത്തിലേക്ക്; ഒമാന്‍ കടലിടുക്കില്‍ എണ്ണകപ്പലുകള്‍ക്ക് നേരെ ആക്രമണം; കുതിച്ചെത്തി അമേരിക്കന്‍ പടക്കപ്പലുകള്‍

14 JUNE 2019 11:00 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഗള്‍ഫ് കേരളം പോലെയാണ്. കാരണം അത്രയേറെ മലയാളികളാണ് ഗള്‍ഫിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഗള്‍ഫിലെ ഓരോ ചലനവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഗള്‍ഫ് മേഖലയില്‍ നിന്നും അസ്വസ്തതകള്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണ് വരുന്നത്. 

ഒമാന്‍ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാതോടെയാണ് കാര്യങ്ങള്‍ വഷളായത്. ഇതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടായിരിക്കുകയാണ്. നോര്‍വേ, തായ്‌വാന്‍ ടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി അമേരിക്കയും ബ്രിട്ടനും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് കപ്പലുകളില്‍ നിന്നുള്ള അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍ പടയിലെ പടക്കപ്പലുകള്‍ മേഖലയിലേക്ക് തിരിച്ചു. സംഭവത്തിന് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇന്നലെ സൗദി അറേബ്യന്‍ നഗരമായ അബഹയിലെ വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജ അടക്കം 26 പേര്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍.

അതേസമയം, ആക്രമണത്തിന് ഇരയായ കൊക്കുവ കറേജസ്, ഫ്രണ്ട് ആല്‍ടയര്‍ എന്നീ കപ്പലുകളില്‍ നിന്നുള്ള 41 ജീവനക്കാരെ ഇറാനിയന്‍ സേന സുരക്ഷിതമായി രക്ഷിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ജാസ്‌ക് തുറമുഖത്ത് എത്തിച്ചതായും ഇറാന്‍ മാദ്ധ്യമങ്ങളിലെ വാര്‍ത്തകളെ അടിസ്ഥാനമാക്കി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള സഖ്യരാജ്യങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. അതിനിടെ തങ്ങള്‍ക്ക് പ്രാദേശിക സമയം രാവിലെ 6.12നും 07.00 മണിക്കും രണ്ട് കപ്പലുകളില്‍ നിന്നും അപായ സന്ദേശം ലഭിച്ചതായി ബഹ്‌റിനിലെ അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ വക്താവ് അറിയിച്ചിട്ടുണ്ട്.ഉടന്‍ തന്നെ അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് ബയ്ന്‍ബ്രിഡ്ജ് ഇവിടെത്തി കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കിയതായും ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നോര്‍വെയുടെ കൊക്കുവ കറേജസ്‌കപ്പലിലുണ്ടായിരുന്ന 21 പേര്‍ കപ്പല്‍ ഉപേക്ഷിച്ച് ലൈഫ് ബോട്ടില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൗദി സഖ്യസേനാ വൃത്തങ്ങള്‍ പറയുന്നത്. സമീപമുണ്ടായിരുന്ന കോസ്റ്റല്‍ എയ്‌സ് എന്ന കപ്പലാണ് ഇവര്‍ക്ക് സഹായവുമായെത്തിയത്. കപ്പലിലെ ഒരാള്‍ക്ക് ചെറിയ പരിക്കുണ്ടെന്നും കപ്പല്‍ ഉടമകളായ ബി.എസ്.എം ഷിപ് മാനേജ്‌മെന്റ് പ്രതിനിധി അറിയിച്ചു. കപ്പല്‍ മുങ്ങാനുള്ള സാധ്യതയില്ല. ടാങ്കറിലുള്ള മെഥനോള്‍ സുരക്ഷിതമാണ്. ഫുജൈറയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈലും ഇറാനില്‍ നിന്ന് 14 നോട്ടിക്കല്‍ മൈലും അകലെയായിരുന്നു കപ്പല്‍. 

തായ്‌വാന്റെ ദേശീയ എണ്ണ കോര്‍പറേഷനായ സി.പി.സി കോര്‍പിന്റെ എണ്ണ ടാങ്കറിന് നേരെയാണ് മറ്റൊരു ആക്രമണമുണ്ടായത്. ഫ്രണ്ട് ആല്‍ടയര്‍ എന്ന കപ്പലില്‍ 75,000 ടണ്‍ നാഫ്തയാണ് ഉണ്ടായിരുന്നത്. കപ്പലിലെ അംഗങ്ങളെയെല്ലാം രക്ഷപ്പെടുത്തി. ടോര്‍പിഡോ ആക്രമണമാണ് നടന്നതെന്നാണ് സൂചന. യു.എ.ഇയിലെ റുവൈസില്‍ നിന്ന് മടങ്ങുകയായിരുന്നു കപ്പല്‍.

അതിനിടെ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവിപണിയില്‍ വന്‍ വര്‍ദ്ധനവുണ്ടായി.മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണവരവ് തടസപ്പെടുമോ എന്ന ആശങ്കയാണ് എണ്ണവിലവര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends